പ്രസാദ് കുമാര്‍
തിരുവനന്തപുരം: കേരളാ പോലീസില്‍ വീണ്ടുമൊരു ചാറ്റര്‍ജി! തിരുവനന്തപുരം റൂറല്‍ പോലീസിലെ വിരുതനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് മുകളിലേക്ക് എത്തി കഴിഞ്ഞു. രണ്ടു ദിവസം മുമ്പ് അതിവിചിത്രമായ കാര്യങ്ങളാണ് റൂറലിലെ പോലീസ് സ്‌റ്റേഷന് മുന്നില്‍ അരങ്ങേറിയത്. ഒരു യുവതി പോലീസ് സ്‌റ്റേഷനു മുമ്പില്‍ നിന്നും ബഹളമുണ്ടാക്കുന്നു. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ചെത്തിയവര്‍ അറിഞ്ഞത് ‘ചാറ്റര്‍ജിയുടെ’ മോഹങ്ങളാണ്. ഇത് പുറത്തറിയാതിരിക്കാന്‍ പരമാവധി കരുതലും സ്റ്റേഷനിലും സഹപ്രവര്‍ത്തകര്‍ എടുത്തു. ആളിനെ കൂട്ടാതെ ആ യുവതിയെ പറഞ്ഞു വിട്ടു.
ഈ യുവതിയും ഭര്‍ത്താവും തമ്മില്‍ കുടുംബ പ്രശ്‌നമുണ്ടായിരുന്നു. എല്ലാവരും ചെയ്യുന്നതു പോലെ ആ പ്രശ്‌നം പോലീസിന് മുന്നിലുമെത്തിച്ചു. കുടുംബ പ്രശ്‌നമായതു കൊണ്ടു തന്നെ സമവായ ചര്‍ച്ചയും നടന്നു. ഇതിന് നിയോഗിക്കപ്പെട്ട പോലീസുകാരന്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി. യുവതിയും പോലീസുകാരനും തമ്മില്‍ അടുത്തു. ഫോണ്‍ വിളിയും ചാറ്റിംഗും തുടങ്ങി. ബന്ധം പലവഴിക്കു വളരുകയും ചെയ്തു. പോലീസ് സ്‌റ്റേഷനിലെത്തുന്ന ഇരകളെ പല ഏമാന്മാരും ഇത്തരത്തില്‍ വീഴ്ത്താറുണ്ട്. അതു തന്നെയാണ് പിന്നീട് സംഭവിച്ചത്. ബന്ധം മുന്നോട്ട് പോകുന്നതിനിടെ ഭര്‍ത്താവ് സര്‍വ്വാപരാധവും പറഞ്ഞെത്തി. ഇതോടെ വീണ്ടും കുടുംബ ജീവിതവും തുടങ്ങി.
പക്ഷേ കാക്കിക്കുള്ളിലെ ചാറ്റര്‍ജി വെറുതെ ഇരുന്നില്ല. വീണ്ടും വീണ്ടും ചാറ്റുകള്‍ അയച്ചു. യുവതിയെ പലയിടത്തേക്കും ക്ഷണിക്കുകയും ചെയ്തു. അനാവശ്യ സമയത്ത് ഫോണില്‍ റിംഗ് എത്തി. ഭര്‍ത്താവും ഇത് മനസ്സിലാക്കി. ഇതിനിടെയാണ് യുവതി പോലീസുകാരനെ കുറിച്ചെല്ലാം ഭര്‍ത്താവിനോട് പറഞ്ഞത്. വീണ്ടും പോലീസുകാരനോട് ചാറ്റിംഗ് നിര്‍ത്താന്‍ താക്കീത് ചെയ്തു. പക്ഷേ ഞരമ്പു രോഗി അതു തുടരുകയും ചെയ്തു. ഇതോടെയാണ് യുവതി പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയത്.
തനിക്ക് മെസേജ് അയയ്ക്കുന്നു എന്ന് പറഞ്ഞായിരുന്നു യുവതിയുടെ സ്റ്റേഷനിലെ പ്രതിഷേധം. ആളുകള്‍ കൂടുമെന്ന് മനസ്സിലാക്കി സഹ പോലീസുകാര്‍ യുവതിയെ തന്ത്രത്തില്‍ സ്‌റ്റേഷന് മുന്നില്‍ നിന്നും മാറ്റി. യുവതിയെ അനുനയിപ്പിച്ച് പറഞ്ഞു വിട്ടു. കേസൊന്നും എടുത്തില്ല. യുവതി രേഖാമൂലം പരാതിയൊന്നും നല്‍കിയിട്ടില്ല. എങ്കിലും പോലീസില്‍ സദാചാര വിരുദ്ധര്‍ കൂടുന്നതിന് തെളിവാണ് ഈ സംഭവം. പരാതിയുള്ള കേസില്‍ പോലും പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാറില്ല. അതുകൊണ്ട് ഇതും പോലീസുകാരന് ദോഷമുണ്ടാകില്ല.
പക്ഷേ ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ച് മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ പോലീസ് എസ് പി എടുക്കുന്ന നടപടി നിര്‍ണ്ണായകമാകും. യുവതിയുടെ പരാതി ഇല്ലാത്തതിനാല്‍ ചെറിയൊരു താക്കീതായി നടപടി മാറും. പക്ഷേ പോലീസ് സ്‌റ്റേഷനിലെ സിസിടിവി പരിശോധിച്ചാല്‍ എസ് പിയും ഞെട്ടുമെന്നാണ് പോലീസുകാര്‍ പറയുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ സ്‌പെഷ്യല്‍ കമ്മീഷണറായ ജില്ലാ ജഡ്ജിക്കും കുരുക്കോ? വീഴ്ചകള്‍ ഗൗരവതരം, ജില്ലാ ജഡ്ജിയെ എസ്ഐടി ചോദ്യം ചെയ്യുമോ?
‘കോടിയേരിക്ക് പകരക്കാരനാകാന്‍ ഗോവിന്ദനായില്ല, പരാജയത്തിന് കാരണം പിണറായി’; എല്‍ഡിഎഫ് വിടാന്‍ ജോസ് കെ. മാണി? യുഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം; മുസ്ലീം ലീഗിന് എതിര്‍പ്പില്ല; കേരള രാഷ്ട്രീയം നിര്‍ണ്ണായക വഴിത്തിരിവില്‍





