കോഴിക്കോട്: മുസ്ലീം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറി. സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത അതൃപ്തിയുള്ള മുതിർന്ന നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിട്ട് ഇടതുപക്ഷത്തേക്ക് നീങ്ങുന്നതായാണ് ഏറ്റവും പുതിയ സൂചനകൾ. രണ്ടത്താണിയെ സിപിഐഎം നേതൃത്വം നേരിട്ട് സമീപിച്ചതായും മത്സരരംഗത്തേക്ക് ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ട്.സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയാണ് രണ്ടത്താണി തന്റെ പ്രതിഷേധം അറിയിച്ചത്.
പഴയകാലത്ത് എല്ലാവരെയും അംഗീകരിച്ചുകൊണ്ടായിരുന്നു പാണക്കാട് ശിഹാബ് തങ്ങൾ പട്ടിക തയ്യാറാക്കിയിരുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പിന്നീട് ഈ പോസ്റ്റ് പിൻവലിച്ചെങ്കിലും പ്രതിഷേധം അടങ്ങിയില്ല. തിരൂരങ്ങാടിയിലെ സ്ഥാനാർത്ഥി പി.എം.എ. സമീറിനെതിരെ ഉയരുന്ന വിമർശനങ്ങൾ ശരിയാണെന്ന് അദ്ദേഹം ഇന്ന് രാവിലെ വ്യക്തമാക്കി. “ഖലീഫയാണെങ്കിലും ചോദ്യം ചെയ്യപ്പെടും” എന്ന രണ്ടത്താണിയുടെ പരാമർശം ലീഗ് നേതൃത്വത്തിന് വലിയ തലവേദനയായിട്ടുണ്ട്.
രണ്ടത്താണിയുടെ അതൃപ്തി മുതലെടുത്ത് അദ്ദേഹത്തെ ഒപ്പം കൂട്ടാനാണ് സിപിഐഎം നീക്കം. മലപ്പുറം ജില്ലയിലെ നിർണ്ണായകമായ മൂന്ന് മണ്ഡലങ്ങളാണ് സിപിഐഎം അദ്ദേഹത്തിന് മുന്നിൽ വെച്ചിരിക്കുന്നത് തിരൂരങ്ങാടി,താനൂർ,കോട്ടക്കൽഇതിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി രണ്ടത്താണിയെ മത്സരിപ്പിക്കാനാണ് നീക്കം. ഇതോടെ ലീഗ് കോട്ടകളിൽ വലിയ വിള്ളൽ വീഴ്ത്താമെന്ന് ഇടത് മുന്നണി കണക്കുകൂട്ടുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സ്കൂളുകളിലെ ചൂരല്‍ പ്രയോഗത്തില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി! വെങ്ങാനൂരിലെ അധ്യാപകനെതിരായ കേസ് റദ്ദാക്കി





