മുസ്‌ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പൊട്ടിത്തെറി; വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് രാജിവെച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ  സ്ഥാനാർത്ഥി നിർണ്ണയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് സ്ഥാനം രാജിവെച്ചു. വ്യാഴാഴ്ച കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് നാടകീയമായ രാജി പ്രഖ്യാപനം ഉണ്ടായത്. നേതൃത്വത്തിന് ഇ-മെയിൽ വഴി രാജി കൈമാറിയതായും എന്നാൽ പാർട്ടി വിടില്ലെന്നും അവർ വ്യക്തമാക്കി.

ഹരിത വിവാദത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് സീറ്റ് നൽകിയതിലാണ് നൂർബിനയുടെ പ്രധാന വിയോജിപ്പ്. “ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങളില്ലേ? പാണക്കാട് കുടുംബത്തെ മോശമായി ചിത്രീകരിച്ചവരോട് മനസ്സുകൊണ്ട് യോജിക്കാൻ കഴിയില്ല. അത്തരക്കാർക്ക് സീറ്റ് നൽകരുതെന്ന് ഞങ്ങൾ ആദ്യമേ ആവശ്യപ്പെട്ടിരുന്നു. തങ്ങന്മാർ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. ലോകത്ത് ആരും പാണക്കാട് കുടുംബത്തിനെതിരെ സംസാരിച്ചിട്ടില്ല. അങ്ങനെയുള്ളവരെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഞങ്ങൾക്ക് ഈ തീരുമാനത്തോട് പൊരുത്തപ്പെടാനാവില്ല,” നൂർബിന റഷീദ് ആഞ്ഞടിച്ചു.

മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായാണ് ഒരു മുതിർന്ന വനിതാ നേതാവ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പരസ്യമായി രംഗത്തെത്തുന്നത്. വനിതാ പ്രാതിനിധ്യം കുറഞ്ഞതും തങ്ങളെ അവഗണിച്ചതുമായ പരാതികൾ നേരത്തെ തന്നെയുണ്ടായിരുന്നുവെങ്കിലും പാണക്കാട് കുടുംബത്തെ മുൻനിർത്തിയുള്ള വൈകാരികമായ പ്രതികരണം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.