വിദേശത്ത് നിന്നെത്തിയ കോടികള്‍ രാഷ്ട്രീയക്കാര്‍ക്ക്; ‘റൗണ്ട് ട്രിപ്പിംഗ്’ രേഖകള്‍ കുടുക്കി; സി.ജെ. റോയിയുടെ മരണം ബിസിനസ് ലോകത്തെ ഞെട്ടിക്കുമ്പോള്‍

ബംഗളൂരു: കര്‍ണാടകയിലെയും കേരളത്തിലെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ ഫണ്ട് നല്‍കിയെന്ന ആരോപണവും കള്ളപ്പണം വെളുപ്പിക്കല്‍ സംശയുമാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ആദായനികുതി വകുപ്പിനെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച ലാംഗ്‌ഫോര്‍ഡ് ടൗണിലെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സി.ജെ. റോയ്, രാഷ്ട്രീയ വൃത്തങ്ങളിലെ പ്രമുഖര്‍ക്കായി പണം കൈമാറുന്ന ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് ആദായനികുതി വകുപ്പിലെ ഔദ്യോഗിക വൃത്തങ്ങള്‍ സംശയിക്കുന്നുണ്ട്.  കമ്പനിയുടെ പണം തന്നെ വിദേശത്തു പോയി തിരികെ എത്തുന്ന ‘റൗണ്ട് ട്രിപ്പിംഗ്’ രീതിയിലൂടെ പുറത്തുനിന്ന് പണം എത്തിച്ചതിന്റെ രേഖകള്‍ റെയ്ഡില്‍ കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
വിദേശത്തുനിന്നും പ്രാദേശിക രാഷ്ട്രീയക്കാര്‍ക്ക് ‘ഓഫ്-ബുക്ക്’ (രേഖകളില്‍ ഇല്ലാത്ത) പേയ്മെന്റുകള്‍ നല്‍കാനുള്ള മറയായി റോയ് പ്രവര്‍ത്തിച്ചതായി സംശയിക്കുന്നുണ്ട്. പണം കൈപ്പറ്റുന്നവര്‍ക്ക് അത് നിയമപരമായ വരുമാനമാണെന്ന് തോന്നിപ്പിക്കാനായിരുന്നു ഈ നീക്കം. ഇന്ത്യയിലെ ആസ്തികള്‍ എന്‍.ആര്‍.ഐകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയും, ബാക്കി തുക നികുതിയില്ലാത്ത യു.എ.ഇയില്‍ വെച്ച് കൈപ്പറ്റുകയും ചെയ്തതായും സംശയമുണ്ട്.
റോയിയുടെ മൊബൈല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ പോഷക സംഘടനകള്‍ക്കും പണം നല്‍കിയതിന്റെ തെളിവുകള്‍ ലഭിച്ചതായും ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. മറ്റുള്ളവരുടെ പണം കൈകാര്യം ചെയ്തിരുന്നതിനാല്‍ റോയ് വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. ആദായനികുതി ഉദ്യോഗസ്ഥരുടെ പീഡനം മൂലമാണ് അദ്ദേഹം ജീവനൊടുക്കിയത് എന്ന കുടുംബത്തിന്റെ ആരോപണം ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.
രണ്ടു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ പരിശോധനയായിരുന്നു ഇത്. ഡിസംബറിലും ജനുവരിയിലും കൊച്ചിയിലെയും ബംഗളൂരുവിലെയും ഓഫീസുകളില്‍ റെയ്ഡ് നടന്നിരുന്നു. വെള്ളിയാഴ്ച ലോക്കറുകളും അല്‍മാറകളും പരിശോധിക്കുന്ന അവസാന ഘട്ടമായിരുന്നു. ചോദ്യം ചെയ്യലിന് തൊട്ടുമുന്‍പാണ് അദ്ദേഹം കാബിനിലേക്ക് പോയി ജീവനൊടുക്കിയത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.