തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പോരുകളും തമ്മിലടികളും മാറ്റിവെച്ച് കേരളത്തിൽ കോൺഗ്രസ് ചരിത്രപരമായ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ ഹൈക്കമാൻഡ് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് പാർട്ടിയിൽ വലിയ തോതിലുള്ള അച്ചടക്കം കൊണ്ടുവന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പ് വീതംവെപ്പുകൾക്ക് പകരം വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയതാണ് ഇത്തവണത്തെ പ്രത്യേകത.
ദേശീയ രാഷ്ട്രീയത്തിലെ തിരക്കുകൾക്കിടയിലും കേരളത്തിലെ പാർട്ടി സംവിധാനങ്ങളെ ഏകോപിപ്പിക്കാൻ മാസങ്ങൾക്ക് മുൻപേ കെ.സി. വേണുഗോപാൽ രംഗത്തിറങ്ങിയിരുന്നു. സ്ഥാനാർത്ഥി പട്ടികയിലെ ഓരോ പേരിലും അദ്ദേഹം വ്യക്തിപരമായ ശ്രദ്ധ ചെലുത്തി. കെ. സുധാകരനുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമായപ്പോൾ മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നേരിട്ട് ഇടപെട്ടു. എ.കെ. ആന്റണിയെപ്പോലെയുള്ള മുതിർന്ന നേതാക്കളെ ഉപയോഗിച്ച് കൃത്യമായ ആശയവിനിമയം നടത്തിയാണ് സുധാകരനെ അനുനയിപ്പിക്കാൻ സാധിച്ചത്.
നേതാക്കളുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് പകരം ശാസ്ത്രീയമായ സർവ്വേകളും പഠനങ്ങളും മുൻനിർത്തിയാണ് ഇത്തവണ പട്ടിക തയ്യാറാക്കിയത്. വനിതകൾ, യുവാക്കൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവർക്ക് അർഹമായ പ്രാധാന്യം നൽകിയ സന്തുലിതമായ പട്ടികയാണിതെന്ന് നേതൃത്വം അവകാശപ്പെടുന്നു.എൽഡിഎഫും എൻഡിഎയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനും ഒരു ദിവസം മുൻപേ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വെറും 3 ദിവസത്തിനുള്ളിലായിരുന്നു ഈ നേട്ടം.
സിപിഎമ്മിൽ നിന്ന് മുതിർന്ന നേതാക്കൾ അകന്നുപോയപ്പോൾ, യുഡിഎഫിൽ അത്തരം പ്രതിസന്ധികൾ ഉണ്ടാകാതിരുന്നത് തലനാരിഴ കീറിയുള്ള ഹൈക്കമാൻഡ് ആസൂത്രണം മൂലമാണ്. പരിഭവങ്ങളും പിണക്കങ്ങളും നയതന്ത്രപരമായി പരിഹരിക്കാൻ നേതൃത്വത്തിന് സാധിച്ചു.മുൻകാലങ്ങളിലെ തിരിച്ചടികൾ പഠിച്ച്, വിജയസാധ്യത മാത്രം മാനദണ്ഡമാക്കി തയ്യാറാക്കിയ ഈ പട്ടിക യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവർത്തകർ. ഹൈക്കമാൻഡിന്റെ ഈ ചിട്ടയായ പ്രവർത്തനം താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിലും വലിയ ഊർജ്ജമാണ് നൽകിയിരിക്കുന്നത്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവർക്ക് ഇ.ഡി സമൻസ്; വിടാതെ പിന്തുടർന്ന് എസ് ഐ ടി യും ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകിയേക്കും





