ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക തീരുമാനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. സിറ്റിങ് എംപിമാരായ കെ. സുധാകരനും അടൂർ പ്രകാശും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. പുലർച്ചെ 2.30 വരെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് എംപിമാരുടെ കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ നിലപാട് സ്വീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരെ അനുവദിക്കില്ലെന്ന മുൻ നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നു. ഇതോടെ കണ്ണൂരിൽ സുധാകരനും കോന്നിയിൽ അടൂർ പ്രകാശും സ്ഥാനാർത്ഥികളാകില്ലെന്ന് ഉറപ്പായി.കണ്ണൂർ മണ്ഡലത്തിൽ സുധാകരന് പകരം ടി.ഒ. മോഹനനെയും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനെയും മത്സരിപ്പിക്കാനാണ് നിലവിലെ നീക്കം.
പെരുമ്പാവൂരിൽ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഇത്തവണ സീറ്റ് നൽകില്ലെന്നാണ് സൂചനകൾ. അദ്ദേഹത്തിനെതിരെയുള്ള വിവാദങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.കോൺഗ്രസ് മത്സരിക്കുന്ന 95 സീറ്റുകളിൽ 55 പേരുടെ പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു. ബാക്കിയുള്ള 40 സീറ്റുകളിൽ 5 എണ്ണം മാറ്റിവെച്ച് 35 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.
ശബരിമല സ്വര്‍ണ്ണക്കൊള്ള: കുറ്റപത്രം നീളും; തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തിന് ആശ്വാസം; അടുത്ത സര്‍ക്കാര്‍ വിധി നിര്‍ണ്ണയിക്കും
സീറ്റ് നിഷേധിക്കപ്പെട്ടതോടെ കെ. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള സാധ്യതയേറി. കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് (NLC) വാങ്ങാൻ നിർദ്ദേശം നൽകിയിരുന്നു. ഔദ്യോഗിക പട്ടികയിൽ ഇടം ലഭിക്കാത്ത സാഹചര്യത്തിൽ സുധാകരൻ സ്വീകരിക്കുന്ന നിലപാട് കണ്ണൂരിലും സംസ്ഥാനത്തുടനീളവും കോൺഗ്രസിന് വലിയ വെല്ലുവിളിയാകും.
ഒഴിച്ചിട്ടിരിക്കുന്ന 5 സീറ്റുകൾ ഏതൊക്കെയാണെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. തർക്കം നിലനിൽക്കുന്ന മണ്ഡലങ്ങളിലാണ് ഈ അനിശ്ചിതത്വം.


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തേക്ക്. നഗരത്തില്‍ വന്‍ഗതാഗത നിയന്ത്രണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍





