തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്നത് സംബന്ധിച്ച വിവാദങ്ങൾക്കിടെ തന്റെ നിലപാട് വ്യക്തമാക്കി കോഴിക്കോട് എംപി എം.കെ. രാഘവൻ. നിലവിലെ എംപി സ്ഥാനത്തിൽ താൻ പൂർണ്ണ തൃപ്തനാണെന്നും നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് ചോദിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കെ. സുധാകരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രാഘവന്റെ പ്രതികരണം.
എംപി എന്ന നിലയിൽ ഇനിയും മൂന്ന് വർഷത്തെ കാലാവധി ബാക്കിയുണ്ട്. ആ പദവിയിൽ താൻ സന്തുഷ്ടനാണ്. എലത്തൂർ മണ്ഡലത്തിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചു എന്ന വാർത്തകൾ ശരിയല്ല. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുക എന്നതാണ് തന്റെ ഏക ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കണ്ണൂർ സീറ്റിനായി വാദിക്കുന്ന കെ. സുധാകരൻ കൂടുതൽ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ.പാർട്ടി സീറ്റ് നൽകിയില്ലെങ്കിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വവും എംപി സ്ഥാനവും രാജിവെച്ച് കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ സുധാകരൻ ഒരുങ്ങുന്നതായാണ് വിവരം. തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ചും തിരഞ്ഞെടുപ്പിലെ നിലപാടിനെക്കുറിച്ചും സുധാകരൻ ഇന്ന് മാധ്യമങ്ങളെ കണ്ട് ഔദ്യോഗികമായി വിശദീകരിക്കും.അടൂർ പ്രകാശും കെ. സുധാകരനും എൻ.എൽ.സി വാങ്ങിയതോടെ എംപിമാരുടെ നിയമസഭാ പ്രവേശം വലിയ ചർച്ചയായിരുന്നു. എന്നാൽ എം.കെ. രാഘവൻ പിന്മാറിയതോടെ കണ്ണൂരിലെ സുധാകരന്റെ നീക്കങ്ങളിലേക്കാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തില്‍ ഇനി ‘ടീം വിഡിഎസ്’ യുഗം; പിണറായിസത്തിന് അന്ത്യം കുറിച്ച് സതീശന് കോട്ടയിലെത്തുമ്പോള്‍ ഭരണത്തില്‍ പുതിയ പരീക്ഷണങ്ങള്‍, വികസന കാഴ്ച്ചപ്പാടുകളില്‍ മാറ്റം വരുമോ?





