ഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെയും നിയമസഭാ കക്ഷി നേതാവിനെയും നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക ചർച്ചകൾ ഡൽഹിയിൽ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരുടെ മനസ്സറിഞ്ഞ് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും തയ്യാറാക്കിയ റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾക്കായി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരോട് അടിയന്തരമായി ഡൽഹിയിലെത്താൻ കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ശനിയാഴ്ച ഈ നാല് മുതിർന്ന നേതാക്കളുമായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരിട്ട് ചർച്ച നടത്തും. ചർച്ചകളിൽ സമവായമുണ്ടായാൽ ഞായറാഴ്ചയോടെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഹൈക്കമാൻഡ് നടത്തും.
അതേസമയം, എംഎൽഎമാരുടെ പിന്തുണയെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ നിരീക്ഷകനായ മുകുൾ വാസ്നിക് തള്ളി. നിരീക്ഷകർക്ക് മുന്നിൽ എംഎൽഎമാർ നൽകിയ നിർദ്ദേശങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന പട്ടികകൾക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ തങ്ങൾക്ക് നിയമസഭാംഗങ്ങൾക്കിടയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന അവകാശവാദവുമായി വിവിധ ഗ്രൂപ്പുകൾ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ആകെയുള്ള 63 കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിഭാഗം പേരും തങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നു.
മുന്‍ മന്ത്രിയും മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു
ഹൈക്കമാൻഡ് നിരീക്ഷകരുടെ റിപ്പോർട്ടിലും കെ.സി. വേണുഗോപാലിന് അനുകൂലമായ സൂചനകളുണ്ടെന്നാണ് വിവരം. ഏകദേശം 45 എംഎൽഎമാരുടെ പിന്തുണ കെ.സി. പക്ഷം അവകാശപ്പെടുമ്പോൾ, 35 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് സതീശൻ പക്ഷവും 23 പേരുടെ പിന്തുണ ചെന്നിത്തല പക്ഷവും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പുകൾ വ്യത്യസ്ത അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും എല്ലാവരെയും യോജിപ്പിച്ച് ഐക്യത്തോടെ മുന്നോട്ടുപോകാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.


ഭക്തരില്‍ നിന്ന് ലഭിച്ച 412 ഗ്രാം സ്വര്‍ണ്ണവും വാജിവാഹനവും അഷ്ടദിക് പാലകരും ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണത്തിനായി കൃത്യമായി ഉപയോഗിച്ചുവെന്ന് വിജിലന്‍സ്; അളവില്‍ ഒരു തരത്തിലുള്ള കുറവും കണ്ടെത്താനായിട്ടില്ല; ശബരിമല കൊടിമരക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു; യുഡിഎഫ് കാലത്തെ ദേവസ്വം ബോര്‍ഡിന് ക്ലീന്‍ ചിറ്റ്; അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു; ഇനി തുടര്‍ നടപടികളുണ്ടാകില്ല





