തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ആകാംക്ഷകൾക്ക് വിരാമമിട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് അന്തിമ പ്രഖ്യാപനം നടത്തും. ഇതിനായുള്ള നിർണ്ണായകമായ നിയമസഭാ കക്ഷി യോഗം ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് ചേരുന്നുണ്ട്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ സുപ്രധാന തീരുമാനം ഹൈക്കമാൻഡ് പ്രതിനിധികൾ യോഗത്തിൽ ഔദ്യോഗികമായി അറിയിക്കും. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിലുള്ള ഹൈക്കമാൻഡ് തീരുമാനം മുദ്രവച്ച കവറിലാണ് എത്തിക്കുന്നത്.
എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്, ദീപ ദാസ് മു മുൻഷി എന്നിവർ കേന്ദ്ര നിർദ്ദേശവുമായി ഈ യോഗത്തിൽ നേരിട്ട് പങ്കെടുക്കുന്നുണ്ട്. മുതിർന്ന നേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ തിരുവനന്തപുരത്തെ ചർച്ചകളിൽ സജീവമായി സന്നിഹിതരാണ്. അതേസമയം, ഹൈക്കമാൻഡിന്റെ നിർണ്ണായക നീക്കങ്ങൾ ഏകോപിപ്പിക്കുന്നതിനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിൽ തുടരുകയാണ്.
മുഖ്യമന്ത്രി പ്രഖ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് യുഡിഎഫിലെ നിയമസഭാ കക്ഷി നേതാക്കൾ ഇന്ന് തന്നെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. ഇതിന്റെ ഭാഗമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം, ആർഎസ്പി തുടങ്ങിയ ഘടകകക്ഷി നേതാക്കൾ ഇന്ന് തലസ്ഥാനത്ത് എത്തും. ഗവർണറെ കണ്ട് പിന്തുണ അറിയിക്കുന്ന കത്ത് ഇവർ നേരിട്ട് കൈമാറും.
ആരാകും പുതിയ മുഖ്യമന്ത്രിയെന്ന കാര്യത്തിൽ സസ്പെൻസ് നിലനിൽക്കുന്നുണ്ടെങ്കിലും മുന്നണി സംവിധാനത്തെ സജ്ജമായി മുന്നോട്ട് കൊണ്ടുപോകാനാണ് യുഡിഎഫ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. എല്ലാവരെയും ഒരുമിച്ച് നിർത്തിക്കൊണ്ടുള്ള സമവായ പ്രഖ്യാപനത്തിനായാണ് കോൺഗ്രസ് നേതൃത്വം ഇപ്പോൾ കാത്തിരിക്കുന്നത്.


പിണറായി വിജയന് സര്‍ക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ എന്‍ ബാലഗോപാലിന്റെ ആറാമത്തെയും ബ്ജറ്റ് ; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം
രാഹുലിന്റെഫോണും ലാപ്ടോപ്പും ഉന്നമിട്ട് പോലീസ്; ലക്ഷ്യം ഷാഫി പറമ്പിലും കോണ്‍ഗ്രസ് കരുത്തരും; മാങ്കൂട്ടത്തിലിന്റെ ഫോണില്‍ ഷാഫിക്കെതിരെ തെളിവുണ്ടാകുമോ? പാലക്കാട്ടെ രാത്രി അറസ്റ്റിന് പിന്നില്‍





