പൗരത്വ നിയമത്തിന് കേരളത്തിന്റെ മറുപടി! നിങ്ങൾ മലയാളി ആണെന്ന് തെളിയിക്കാൻ ഇനി ‘നേറ്റിവിറ്റി കാർഡ്’; വിപ്ലവകരമായ ബില്ലുമായി പിണറായി സർക്കാർ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന് ബദലായി കേരളത്തിൽ സ്വന്തം നിലയിൽ പൗരത്വം സാക്ഷ്യപ്പെടുത്തുന്ന ‘നേറ്റിവിറ്റി കാർഡ്’ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. റവന്യൂ മന്ത്രി കെ. രാജനാണ് സഭയിൽ ബില്ല് അവതരിപ്പിച്ചത്. കേരളത്തിന്റെ ചരിത്രപരമായ നിയമമാണിതെന്ന് വിശേഷിപ്പിച്ച മന്ത്രി, പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്നും വ്യക്തമാക്കി. ബില്ല് തുടർപരിശോധനകൾക്കായി സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

ഒരാൾ കേരളീയനാണെന്ന് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തുന്ന നിലവിലെ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പരിഷ്കരിച്ച രൂപമായിരിക്കും ഈ കാർഡ്. സംസ്ഥാന സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ആധികാരിക രേഖയായി ഇതിനെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രത്തിന്റെ പൗരത്വ നിയമം പലരിലും ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ, കേരളത്തിൽ ജനിച്ചു വളർന്നവർക്ക് സുരക്ഷിതത്വബോധം നൽകാൻ ഈ കാർഡ് സഹായിക്കുമെന്നാണ് സർക്കാരിന്റെ വാദം.

അതേസമയം, കേന്ദ്ര നിയമത്തെ മറികടക്കാൻ സംസ്ഥാനത്തിന് ഇത്തരമൊരു നിയമം കൊണ്ടുവരാൻ അധികാരമുണ്ടോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വലിയ നിയമതർക്കങ്ങൾക്ക് സാധ്യതയുണ്ട്. പൗരത്വം കേന്ദ്ര പട്ടികയിലുള്ള വിഷയമായതിനാൽ, സംസ്ഥാനത്തിന്റെ നേറ്റിവിറ്റി കാർഡിന് നിയമപരമായ എത്രത്തോളം സാധുതയുണ്ടാകുമെന്നത് കണ്ടറിയണം കേരളത്തിലെ ജനങ്ങൾക്ക് വിവേചനമില്ലാതെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ ഈ രേഖ അനിവാര്യമാണെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.