തിരുവനന്തപുരം: ഒരു അപൂർവ്വ അഭിമുഖത്തിന് വേദിയായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. സൂപ്പർ താരം മോഹൻലാലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശേഷങ്ങൾ ചോദിച്ചറിയുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം, സർക്കാരിന്റെ പ്രവർത്തനങ്ങൾ, വ്യക്തിപരമായ വിശേഷങ്ങൾ തുടങ്ങിയവ കോർത്തിണക്കിയാണ് ഈ പ്രത്യേക പരിപാടി തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് മോഹൻലാൽ ഈ അഭിമുഖത്തിന്റെ ഭാഗമായതെന്നാണ് വിവരം. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധരാണ് ഇതിന്
ദില്ലി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അതീവ ഗൗരവകരമായ നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. കേസ് പരിഗണിക്കുന്നതിനിടെ, “ശബരിമലയിൽ ഇനി എന്തെങ്കിലും സ്വർണ്ണം അവശേഷിക്കുന്നുണ്ടോ?” എന്ന് ജസ്റ്റിസ് സതീശ് ചന്ദ്രശർമ്മ ചോദിച്ചു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഇത്തരമൊരു ചോദ്യം ചോദിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ പ്രതിയായ പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് കോടതി മാർച്ച് ഒൻപതിലേക്ക് മാറ്റി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതിപ്പട്ടികയിലുള്ള എസ്. ജയശ്രീക്ക് ആരോഗ്യപരമായ കാരണങ്ങളാൽ കോടതി ജാമ്യം
കൊച്ചി : വിവാദ ചലച്ചിത്രം ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനെതിരെ കടുത്ത നിലപാടുമായി കേരള ഹൈക്കോടതി. ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന അവകാശവാദം ശരിയല്ലെന്നും ഇത് കേരളത്തിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ചിത്രത്തിന്റെ ടീസര്‍ പിന്‍വലിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേരളം തീവ്രവാദത്തിന്റെയും മതപരിവര്‍ത്തനത്തിന്റെയും കേന്ദ്രമാണെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.ചിത്രത്തിലെ ഉള്ളടക്കം നേരിട്ട് ബോധ്യപ്പെടുന്നതിനായി ഹൈക്കോടതി നാളെ സിനിമ പ്രത്യേകമായി കാണും. ഇതിന് ശേഷമായിരിക്കും അന്തിമ
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മേയർ ഒ. സദാശിവൻ അറിയിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം മേയർ ഫണ്ടിൽ നിന്നും അനുവദിക്കും. പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടത്തിൽ പുതിയ ലൈസൻസുകൾ അനുവദിക്കരുതെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും, അവിടെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെയാണ് തുടർന്നതെന്ന് മേയർ വ്യക്തമാക്കി. അതേസമയം, കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് മേയർ നൽകിയ വിശദീകരണം വിവാദമായിട്ടുണ്ട്. കെട്ടിടം അൺഫിറ്റാണെന്ന് എൻജിനീയറുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ലെന്നും
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ‘സ്പാര്‍ക്ക്’ സോഫ്റ്റ്വെയറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി മുഖ്യമന്ത്രിയുടെ പേരില്‍ സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. ജീവനക്കാരുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭിച്ചുവെന്ന് കോടതി ആരാഞ്ഞു. പ്രഥമദൃഷ്ട്യാ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് മനസ്സിലാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. അങ്ങനെയല്ലെങ്കില്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലേ എന്നും, എല്ലാവര്‍ക്കും ഈ വിവരങ്ങള്‍ എവിടെ
കൊല്ലം: ശബരിമല വിഷയത്തിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നിർണ്ണായക നിലപാടുകൾ വ്യക്തമാക്കി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്നും നിലവിലെ ആചാരപരമായ സ്ഥിതി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിലെ രാഷ്ട്രീയ പ്രചാരണങ്ങളിൽ യുഡിഎഫ് മുന്നിലാണെന്നും ഇതിനെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു. അതേസമയം, ആരോഗ്യവകുപ്പിലെ വിവാദങ്ങൾക്കിടയിലും മന്ത്രി വീണാ ജോർജിന് വെള്ളാപ്പള്ളി നടേശൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. വീണാ ജോർജ് കഴിവുള്ള
കാസർഗോഡ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിലെ ഉദുമ മണ്ഡലം തിരിച്ചുപിടിക്കാൻ പുതിയ പരീക്ഷണത്തിനൊരുങ്ങി കോൺഗ്രസ്. പെരിയ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരി അമൃതയെ സ്ഥാനാർഥിയാക്കാനാണ് യുഡിഎഫ് ക്യാമ്പിൽ ചർച്ചകൾ നടക്കുന്നത്. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ പ്രധാന ആയുധമാക്കി തിരഞ്ഞെടുപ്പിനെ നേരിടാൻ അമൃതയുടെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്ത്രീകൾക്കിടയിലും യുവാക്കൾക്കിടയിലും അമൃതയ്ക്കുള്ള വൈകാരികമായ സ്വാധീനം വോട്ടായി മാറുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. കഴിഞ്ഞ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അമൃതയുടെ പേര് സജീവമായി ഉയർന്നു
ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ അതിശക്തമായ പോരാട്ടത്തിനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹർ’ എന്ന പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഭീകരതയോടും ഭീകരവാദികളോടും യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് ഈ പുതിയ നയരേഖ മുന്നോട്ടുവെക്കുന്നത്. ഭീകരർക്ക് പണം, ആയുധം, താവളങ്ങൾ എന്നിവ ലഭിക്കുന്ന സാഹചര്യം പൂർണ്ണമായും ഇല്ലാതാക്കുകയാണ് ‘പ്രഹറി’ന്റെ പ്രധാന ലക്ഷ്യം. ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ട് ഭീകരർക്കുള്ള ധനസഹായ ശൃംഖലകൾ തകർക്കുന്നതിലാണ് ഈ നയം ഊന്നൽ നൽകുന്നത്. രഹസ്യവിവരങ്ങൾ ഏകോപിപ്പിച്ച് വിവിധ സുരക്ഷാ ഏജൻസികൾക്ക് അതിവേഗം കൈമാറാനും
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘നിർഭയ നിശ’ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. തൈക്കാട് പോലീസ് ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ വൈകിട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും. സ്ത്രീ സുരക്ഷാ സംവിധാനങ്ങളെ ഒരു കുടക്കീഴിൽ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തര സഹായം ലഭ്യമാക്കുക എന്നതാണ് ഈ നൂതന പദ്ധതിയുടെ ലക്ഷ്യം. എസ്.ഒ.എസ് ബട്ടൺ, 112 ഹെൽപ്പ് ലൈൻ, ജില്ലാ കൺട്രോൾ റൂമുകൾ, ഹൈവേ-പിങ്ക് പട്രോൾ വാഹനങ്ങൾ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്ന പരാതിയിൽ സമർപ്പിക്കപ്പെട്ട ഹർജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെക്രട്ടറിയേറ്റ് ജീവനക്കാരനായ അനിൽ കുമാർ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ ഫോൺ നമ്പറുകൾ വ്യക്തികളുടെ അനുമതിയില്ലാതെ ശേഖരിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. സ്പാർക്കിൽ നിന്നുള്ള വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയത് ഗൗരവകരമായ സ്വകാര്യതാ ലംഘനമാണെന്ന് ഹർജിക്കാർ വാദിക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു










