കോണ്‍ഗ്രസില്‍ ഇനി ‘കെ.സി യുഗം’; ഘടകകക്ഷികള്‍ക്ക് വിശ്വസ്തന്‍, സമുദായങ്ങള്‍ക്ക് പ്രിയങ്കരന്‍; അധികാരം കോണ്‍ഗ്രസിന് കിട്ടിയാല്‍ കേരളത്തിന്റെ അമരത്തേക്ക് വേണുഗോപാല്‍?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി എന്ന അതികായന്‍ ഒഴിഞ്ഞുപോയ ശൂന്യതയിലേക്ക്, ഹൈക്കമാന്‍ഡിന്റെ കരുത്തുമായി കെ.സി. വേണുഗോപാല്‍ ചുവടുറപ്പിക്കുന്നു. ഗ്രൂപ്പ് പോരിലും ഉഭയകക്ഷി തര്‍ക്കങ്ങളിലും ഉലയുന്ന യു.ഡി.എഫിനെ കൈപിടിച്ചുയര്‍ത്താന്‍ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി നേരിട്ട് കളംപിടിക്കുമ്പോള്‍ കേരള കോണ്‍ഗ്രസില്‍ ഇത് ‘കെ.സി യുഗ’ത്തിന്റെ തുടക്കമാവുകയാണ്. വൈകുന്ന ഉഭയകക്ഷി ചര്‍ച്ചകളും മുന്നണിയിലെ അസ്വാരസ്യങ്ങളും പരിഹരിക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം ഇന്ന് വിളിക്കുന്നത് ഒരേയൊരു നമ്പറിലേക്കാണ്  അത് കെ.സി. വേണുഗോപാലിന്റേതാണ്. ഉമ്മന്‍ചാണ്ടിക്ക് ശേഷം ഘടകകക്ഷികള്‍ക്ക് ഒരുപോലെ സ്വീകാര്യനായ നേതാവായി കെ.സി

കേരളത്തിന്റെ പേര് മാറ്റം സിപിഎം-ബിജെപി രഹസ്യധാരണയുടെ ഭാഗം; കേന്ദ്രത്തിന് ബംഗാളിനോട് വിവേചനമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

കൊൽക്കത്ത: കേരളത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റാനുള്ള നീക്കത്തിന് പിന്നിൽ സിപിഐഎം-ബിജെപി രഹസ്യ ധാരണയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ഈ തീരുമാനത്തിലൂടെ ഇരു പാർട്ടികളും തമ്മിലുള്ള അവിശുദ്ധ സഖ്യം കൂടുതൽ വ്യക്തമാവുകയാണെന്നും അവർ കൊൽക്കത്തയിൽ പറഞ്ഞു. പശ്ചിമ ബംഗാളിന്റെ പേര് ‘ബംഗ്ല’ എന്നാക്കണമെന്ന ദീർഘകാല ആവശ്യത്തോട് കേന്ദ്രസർക്കാർ മുഖം തിരിക്കുമ്പോൾ കേരളത്തിന് പ്രത്യേക പരിഗണന നൽകുന്നത് വിവേചനമാണെന്നും മമത കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് രണ്ടുതവണ നിയമസഭയിൽ പ്രമേയം പാസാക്കിയിട്ടും കേന്ദ്രം അനുമതി

സഭയിൽ ചോദ്യങ്ങൾ നേരിട്ടതിൽ റെക്കോർഡുമായി എം.ബി. രാജേഷ്; തൊട്ടുപിന്നാലെ ജി.ആർ. അനിലും വീണാ ജോർജും. മുഖ്യമന്ത്രി നാലാമൻ

തിരുവനന്തപുരം: കേരള നിയമസഭയിലെ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾ ഏറ്റവും കൂടുതൽ നേരിട്ടത് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. നടപ്പ് പതിനഞ്ചാം കേരള നിയമസഭയിൽ 3713 നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളെയാണ് അദ്ദേഹം നേരിട്ടത്. ഇപ്പോഴത്തെ പതിനഞ്ചാം കേരള നിയമസഭയ്ക്ക് 16 സമ്മേളനങ്ങളാണ് ഉണ്ടായിരുന്നത്. പതിനാറാം സമ്മേളനം ഇന്നലെ അവസാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതിനാൽ ഇനി നിയമസഭാ സമ്മേളനം ഉണ്ടാകാൻ സാധാരണ ഗതിയിൽ സാധ്യതയില്ല. എക്സൈസ് വകുപ്പിന്റെ മാത്രമല്ല, തദ്ദേശ സ്വയംഭരണ വകുപ്പ്, പാർലമെന്ററി കാര്യവകുപ്പ് എന്നിവയുടെ

“എന്റെ ഡയലോഗ് ഓർമ്മയുണ്ടോ?” പിണറായിയോട് ചോദ്യങ്ങളുമായി മോഹൻലാൽ! സോഷ്യൽ മീഡിയയിൽ തരംഗമായി ‘ഇരുവർ’ ടീസർ

തിരുവനന്തപുരം: മലയാള സിനിമയിലെ വിസ്മയം മോഹൻലാൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്യുന്ന ‘ഇരുവർ’ എന്ന പരിപാടിയുടെ ടീസർ പുറത്തിറങ്ങി. ഒരു സിനിമാ ട്രെയിലറിനെ അനുസ്മരിപ്പിക്കുന്ന വിധം അതീവ ഉദ്വേഗഭരിതമായാണ് ടീസർ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് ചിത്രീകരിച്ച ഈ അഭിമുഖം, രാഷ്ട്രീയവും വ്യക്തിപരവുമായ ഒട്ടേറെ മുഹൂർത്തങ്ങൾ കോർത്തിണക്കിയതാണെന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസറിൽ മോഹൻലാൽ ചോദിക്കുന്ന ചില ചോദ്യങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. “എന്റെ സിനിമാ ഡയലോഗ് ഓർമ്മയുണ്ടോ?”, “മുഖ്യമന്ത്രിക്ക്

റാപ്പർ വേടനും എഴുത്തുകാരി നവമിലതയും വിവാഹിതരായി; ഭരണഘടനയെ സാക്ഷിയാക്കി ചടങ്ങുകൾ

തൃശ്ശൂർ: പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനായി. എഴുത്തുകാരി നവമിലതയാണ് വധു. മുളങ്കുന്നത്തുകാവിലെ വേടന്റെ വസതിയായ ‘പേൾ ഫോമി’ൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ഉറ്റബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആചാരങ്ങൾ ഒഴിവാക്കി ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാർ നേരിട്ടെത്തി വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. വേടന്റെ സഹോദരൻ ഹരി, നവമിലതയുടെ സഹോദരൻ നവീൻ, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാർ എന്നിവരാണ് വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടത്. വൈകിട്ട് നാല് മണിയോടെ വധുവിന്റെ ബന്ധുക്കളും

പിഎസ്‌സിയിൽ വമ്പൻ മാറ്റം ; പ്രായപരിധി വർദ്ധിപ്പിച്ചു; ജനറൽ വിഭാഗത്തിന് 40 വയസ്സ് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിൽ പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തിക്കൊണ്ട് സംസ്ഥാന സർക്കാർ സുപ്രധാന ഉത്തരവിറക്കി. ജനറൽ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36-ൽ നിന്നും 40 വയസ്സായി ഉയർത്തി. അതായത്, നാല് വർഷത്തെ വർദ്ധനവാണ് നിലവിലെ പ്രായപരിധിയിൽ വരുത്തിയിരിക്കുന്നത്. എസ്‌സി/എസ്ടി വിഭാഗത്തിലുള്ളവർക്ക് ഇനി മുതൽ 45 വയസ്സ് വരെ പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാൻ സാധിക്കും. പ്രായപരിധി കഴിഞ്ഞതിനാൽ ജോലി സാധ്യതകൾ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ തീരുമാനം. കോവിഡ് കാലയളവിലുണ്ടായ പ്രതിസന്ധികളും

കാഞ്ഞിരപ്പള്ളി പിടിക്കാന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍! പൂഞ്ഞാറില്‍ പി.സി. ജോര്‍ജും പാലായില്‍ ഷോണും; മധ്യകേരളത്തില്‍ ബി.ജെ.പിയുടെ തന്ത്രപ്രധാന നീക്കം

കോട്ടയം : 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. മധ്യകേരളത്തില്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കാഞ്ഞിരപ്പള്ളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹത്തിന്റെ കാലാവധി 2026 ജൂണില്‍ അവസാനിക്കാനിരിക്കെയാണ് ഈ തീരുമാനം.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുന്‍

മന്ത്രിമാർ മറുപടി നൽകി, പക്ഷേ ജനങ്ങൾ കാണുന്നില്ല! നിയമസഭാ വെബ്‌സൈറ്റിൽ മറുപടികൾ അപ്രത്യക്ഷം

തിരുവനന്തപുരം: നിയമസഭയിൽ ബാലഗോപാലിനോടും വ്യവസായ നിയമ മന്ത്രി പി രാജീവിനോടും ഉള്ള ചോദ്യങ്ങൾക്കുള്ള മറുപടി അപ്‌ലോഡ് ചെയ്യാതെ നിയമസഭാ സെക്രട്ടേറിയറ്റ്. ഇന്നലെ നിയമസഭയിൽ വെച്ച് നക്ഷത്ര ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഒരു ദിവസം കഴിഞ്ഞിട്ടും അപ്‌ലോഡ് ചെയ്യാത്തത്. ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നലെ നക്ഷത്ര ചിഹ്നം ഇടാത്ത 100 ചോദ്യങ്ങൾക്കാണ് സഭയിൽ മറുപടി നൽകേണ്ടിയിരുന്നത് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങൾ ആയതിനാൽ ഇതിന്റെ മറുപടികൾ മന്ത്രി സഭയിൽ നേരിട്ട് അറിയിക്കുകയല്ല ഉത്തരം സഭയുടെ മേശപ്പുറത്ത് വയ്ക്കുകയാണ് ചെയ്യുക.

അയ്യപ്പ സംഗമത്തിലെ സ്പോൺസർഷിപ്പ് വിവാദത്തിൽ; ദേവസ്വം ബോർഡും മന്ത്രിയും രണ്ട് തട്ടിൽ? നിയമസഭയിൽ വെളിപ്പെടുത്തൽ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന് കേരള ബാങ്ക് സ്പോൺസർഷിപ്പ് നൽകിയിട്ടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ. കേരള ബാങ്ക് ജിഎസ്ടി ഉൾപ്പെടെ ഒരുകോടി രൂപ ആഗോള അയ്യപ്പ സംഗമത്തിന് സ്പോൺസർഷിപ്പ് ആയി നൽകി എന്നാണ് ഇതുവരെയുഉണ്ടായിരുന്ന ഔദ്യോഗിക ഭാഷ്യം. കേരള ബാങ്കിന്റെ ഒരുകോടി രൂപയ്ക്ക് പുറമേ ധനലക്ഷ്മി ബാങ്ക് രണ്ടു കോടി രൂപയും അദാനി സ്പോർട്സ് 98 ലക്ഷം രൂപയും നൽകിയെന്ന് വ്യക്തമാക്കപ്പെട്ടിരുന്നു. എന്നാൽ

നടൻ സിദ്ദീഖ് ഷാർജയിലേക്ക്! കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പാസ്‌പോർട്ട് തിരികെ നൽകി കോടതി; ‘രാജകീയം’ ഷോയിൽ പങ്കെടുക്കാൻ അനുമതി

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ പ്രതിയായ നടൻ സിദ്ദീഖിന് വിദേശയാത്രയ്ക്ക് കോടതി അനുമതി നൽകി. ഷാർജയിൽ നടക്കുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനായി പാസ്‌പോർട്ട് വിട്ടുനൽകണമെന്ന സിദ്ദീഖിന്റെ ആവശ്യം തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. സുപ്രീം കോടതി അനുവദിച്ച ജാമ്യവ്യവസ്ഥകളുടെ ഭാഗമായാണ് സിദ്ദീഖ് പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങൾ പരിഗണിച്ച് പാസ്‌പോർട്ട് താൽക്കാലികമായി വിട്ടുനൽകിയ കോടതി, മാർച്ച് 31-നകം അത് തിരികെ ഹാജരാക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സിനിമയിൽ അവസരം