തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന് കേരള ബാങ്ക് സ്പോൺസർഷിപ്പ് നൽകിയിട്ടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ.
കേരള ബാങ്ക് ജിഎസ്ടി ഉൾപ്പെടെ ഒരുകോടി രൂപ ആഗോള അയ്യപ്പ സംഗമത്തിന് സ്പോൺസർഷിപ്പ് ആയി നൽകി എന്നാണ് ഇതുവരെയുഉണ്ടായിരുന്ന ഔദ്യോഗിക ഭാഷ്യം.
കേരള ബാങ്കിന്റെ ഒരുകോടി രൂപയ്ക്ക് പുറമേ ധനലക്ഷ്മി ബാങ്ക് രണ്ടു കോടി രൂപയും അദാനി സ്പോർട്സ് 98 ലക്ഷം രൂപയും നൽകിയെന്ന് വ്യക്തമാക്കപ്പെട്ടിരുന്നു.
എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഈ ഔദ്യോഗിക ഭാഷ്യത്തെ പാടെ റദ്ദ് ചെയ്യുന്നതാണ് മന്ത്രി വാസവൻ ഇന്ന് നിയമസഭയിൽ നൽകിയ മറുപടി. നിയമസഭയിലെ നക്ഷത്രചിഹ്നം ഇടാത്ത 2636 നമ്പർ ചോദ്യത്തിന് മറുപടിയായാണ് വാസവൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മുസ്ലിം ലീഗ് അംഗം എൻ ഷംസുദ്ദീൻ ആണ് ഈ ചോദ്യം ഉന്നയിച്ചത്.
അലോഷ്യസ് സേവ്യര്‍ അയഞ്ഞു; കെ.എസ്.യു അധ്യക്ഷ സ്ഥാനത്ത് തുടരും, തിരുവനന്തപുരത്ത് സിപിഎം അട്ടിമറി നീക്കം പാളി
നിയമസഭയിൽ മന്ത്രി നൽകുന്നത് ആധികാരിക മറുപടിയാണ്. ഇതിൽ തെറ്റു വന്നാൽ അവകാശ ലംഘനത്തിന് മന്ത്രിക്കെതിരെ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് കഴിയും. അതുകൊണ്ടുതന്നെ അതീവ സൂക്ഷ്മതയോടും കൃത്യതയോടുമാണ് നിയമസഭയിലെ ചോദ്യത്തിന് മറുപടി തയ്യാറാക്കുക. കഴിഞ്ഞ സെപ്റ്റംബർ 20നാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്.


“സഭയുടെ ഹൃദയത്തിൽ ക്രിസ്തുവല്ല, കോൺഗ്രസ്”; ദീപികയ്ക്കെതിരെ ആഞ്ഞടിച്ച് ഷോൺ ജോർജ്; ബിഷപ്പിനെ കാണാൻ പി.സി. ജോർജ് അരമനയിൽ; നന്ദികേട് കാണിച്ചാൽ ഇനിയും പറയുമെന്ന് മുന്നറിയിപ്പ്





