“സഭയുടെ ഹൃദയത്തിൽ ക്രിസ്തുവല്ല, കോൺഗ്രസ്”; ദീപികയ്‌ക്കെതിരെ ആഞ്ഞടിച്ച് ഷോൺ ജോർജ്; ബിഷപ്പിനെ കാണാൻ പി.സി. ജോർജ് അരമനയിൽ; നന്ദികേട് കാണിച്ചാൽ ഇനിയും പറയുമെന്ന് മുന്നറിയിപ്പ്

കോട്ടയം: സഭാ നേതൃത്വവും ദീപിക പത്രവും ബിജെപി നേതാക്കളായ പി.സി. ജോർജും മകൻ ഷോൺ ജോർജും തമ്മിലുള്ള വാക്പോര് പുതിയ തലത്തിലേക്ക്. ബിഷപ്പുമാർക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ പി.സി. ജോർജ് ഇന്ന് പാലാ അരമനയിലെത്തി. നൂറാം ജന്മദിനം ആഘോഷിക്കുന്ന മാർ പള്ളിക്കാപ്പറമ്പിൽ ബിഷപ്പിനെ സന്ദർശിക്കാനാണ് താൻ എത്തിയതെന്ന് ജോർജ് വ്യക്തമാക്കിയെങ്കിലും രാഷ്ട്രീയ ചർച്ചകൾക്കും സന്ദർശനം വേദിയായി.
സഭയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും നേതൃത്വത്തെ ബഹുമാനമാണെന്നും ജോർജ് പറഞ്ഞു. എന്നാൽ ചില ബിഷപ്പുമാർ നന്ദികേട് കാണിച്ചാൽ മിണ്ടാതിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
 “ഞാൻ കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ മാത്രമാണ് പറഞ്ഞത്. രാഷ്ട്രീയമായി ഇടപെട്ടാൽ ഇനിയും വർത്തമാനം പറയും. അത് ആരുതന്നെയായാലും മാറ്റമില്ല.” താനും ഷോൺ ജോർജും നിയമസഭയിൽ ഉണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പിതാവിനേക്കാൾ കടുത്ത ഭാഷയിലാണ് ഷോൺ ജോർജ് ഇന്നും ദീപിക പത്രത്തിനെതിരെ രംഗത്തെത്തിയത്.
 “സഭയുടെ ഹൃദയത്തിൽ ക്രിസ്തുവിന് പകരം കോൺഗ്രസാണ് ഇരിക്കുന്നത്. വീക്ഷണമേത് ദീപികയേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണിന്ന്. എഴുതി വിടുന്ന എല്ലാ കോപ്രായങ്ങളും സഭയുടേതാണെന്ന് കരുതരുത്.”സഭയുടെ മുഖപത്രം എന്ന പേരിൽ ഏകപക്ഷീയമായി കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുന്നതിനെതിരെ സഭാ നേതൃത്വത്തിന് പരാതി നൽകിയതായും ഷോൺ അറിയിച്ചു. ഒരു ബില്ല് പാസാക്കണമെന്ന് ബിജെപി തീരുമാനിച്ചാൽ അത് നടക്കുമെന്ന് എല്ലാവർക്കും അറിയാമെന്നും ഷോൺ ഓർമ്മിപ്പിച്ചു
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.