തിരുവനന്തപുരം: നിയമസഭയിൽ ബാലഗോപാലിനോടും വ്യവസായ നിയമ മന്ത്രി പി രാജീവിനോടും ഉള്ള ചോദ്യങ്ങൾക്കുള്ള മറുപടി അപ്‌ലോഡ് ചെയ്യാതെ നിയമസഭാ സെക്രട്ടേറിയറ്റ്. ഇന്നലെ നിയമസഭയിൽ വെച്ച് നക്ഷത്ര ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഒരു ദിവസം കഴിഞ്ഞിട്ടും അപ്‌ലോഡ് ചെയ്യാത്തത്.
ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നലെ നക്ഷത്ര ചിഹ്നം ഇടാത്ത 100 ചോദ്യങ്ങൾക്കാണ് സഭയിൽ മറുപടി നൽകേണ്ടിയിരുന്നത് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങൾ ആയതിനാൽ ഇതിന്റെ മറുപടികൾ മന്ത്രി സഭയിൽ നേരിട്ട് അറിയിക്കുകയല്ല ഉത്തരം സഭയുടെ മേശപ്പുറത്ത് വയ്ക്കുകയാണ് ചെയ്യുക.
ചോദ്യോത്തര വേള കഴിഞ്ഞാലുടൻ ഈ ചോദ്യങ്ങളുടെ മറുപടികൾ നിയമസഭയുടെ വെബ്സൈറ്റിൽ നിയമസഭാ സെക്രട്ടറിയേറ്റ് പ്രസിദ്ധീകരിക്കും എന്നാൽ ഒരു ദിവസം കഴിഞ്ഞിട്ടും ഇത് ഉണ്ടായിട്ടില്ല. ഇന്നലെ ധനമന്ത്രി 23- 90 മുതൽ 24 -90 വരെയുള്ള ചോദ്യങ്ങൾക്കാണ് മറുപടി നൽകേണ്ടിയിരുന്നത്. ഇന്നലെ മറുപടി പറയേണ്ടിയിരുന്ന വ്യവസായ നിയമ കയർ മന്ത്രി പി രാജീവിന്റെ ചോദ്യങ്ങളുടെ മറുപടിയും നിയമസഭാ വെബ്സൈറ്റിൽ ഇല്ല. 24 91 മുതൽ 25 41 വരെയുള്ള 50 ചോദ്യങ്ങൾക്കാണ് മന്ത്രി ഇന്നലെ മറുപടി പറയേണ്ടിയിരുന്നത്.
കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി; നാല് ദിവസത്തെ ആശങ്കകള്‍ക്ക് ശേഷം ആശ്വാസ വാര്‍ത്ത


പൗരത്വ നിയമത്തിന് കേരളത്തിന്റെ മറുപടി! നിങ്ങൾ മലയാളി ആണെന്ന് തെളിയിക്കാൻ ഇനി ‘നേറ്റിവിറ്റി കാർഡ്’; വിപ്ലവകരമായ ബില്ലുമായി പിണറായി സർക്കാർ





