കോട്ടയം: സർവീസിൽ നിന്ന് വിരമിച്ച ശേഷവും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണം. വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്ര ചിഹ്നം പതിച്ച സംഭവത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.കഴിഞ്ഞ ദിവസം ടോമിൻ ജെ. തച്ചങ്കരി കോട്ടയം കോടതിയിൽ എത്തിയത് തന്റെ സ്വകാര്യ വാഹനത്തിലായിരുന്നു. ഈ വാഹനത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ചിഹ്നമായ മൂന്ന് നക്ഷത്രങ്ങൾ പതിച്ചിരുന്നു. മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ വിവാദമാവുമെന്ന് കണ്ട് അദ്ദേഹം ഈ ചിഹ്നം നീക്കം ചെയ്യുകയായിരുന്നു.
തൃശൂർ കോടാലിയിൽഎട്ടുവയസ്സുകാരന്റെ മരണം ; ശംഖുവരയന്റെ കടിയേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
സംഭവത്തിൽ ടോമിൻ ജെ. തച്ചങ്കരിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് രണ്ട് പരാതികളാണ് ലഭിച്ചിരിക്കുന്നത് അഭിഭാഷകനായ കൊളത്തൂർ ജയ് സിംഗ് നൽകിയ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി കോഴിക്കോട് ചെറുവാടി സ്വദേശി സി.ടി. മുനീർ മുക്കം പൊലീസിലും പരാതി നൽകി.
തച്ചങ്കരി വിരമിച്ചിട്ട് മൂന്നു വർഷം പിന്നിട്ടെങ്കിലും, ഈ കാലയളവിൽ ഉടനീളം അദ്ദേഹം ഔദ്യോഗിക നക്ഷത്ര ചിഹ്നം പതിച്ച വാഹനമാണ് ഉപയോഗിച്ചിരുന്നതെന്ന് ആരോപണമുണ്ട്. പലയിടങ്ങളിലും ഇത്തരം വാഹനത്തിൽ അദ്ദേഹം യാത്ര ചെയ്തിട്ടുള്ളതിന്റെ ദൃശ്യങ്ങളും വിവരങ്ങളും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ഒരു മുൻ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇത്തരത്തിൽ ഔദ്യോഗിക ചിഹ്നം പതിച്ച് യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്നാണ് പരാതിക്കാരുടെ നിലപാട്.
കവടിയാര്‍-വെള്ളയമ്പലം റോഡില്‍ റേസിംഗ് ലഹരി; സുരക്ഷാവേലികള്‍ തകര്‍ന്നു വീഴുന്നു; നന്നാക്കാന്‍ ആളില്ല, തടയാന്‍ പോലീസുമില്ല







