തിരുവനന്തപുരം: സ്വന്തം ഓഫീസിലും വിസ്മയം സൃഷ്ടിച്ചു മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ സർക്കാരിൽ നിന്നും വിഭിന്നമായി മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയും പ്രസ്സ് സെക്രട്ടറിയും ജനകീയ മുഖങ്ങൾ. തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്ക് സു പരിചിതമായ മുഖമാണ് മീഡിയ സെക്രട്ടറി റോയ് മാത്യുവിന്റേത്. മുതിർന്ന മാധ്യമപ്രവർത്തകനായ റോയ് മാത്യു ഇംഗ്ലീഷ് -മലയാളം ദിനപത്രങ്ങളിൽ മാത്രമല്ല, ദൃശ്യ മാധ്യമ രംഗത്തും ഏറെ ശ്രദ്ധേയനാണ്. അതുപോലെതന്നെയാണ് പ്രസ്സ് സെക്രട്ടറി സീജി കടയ്ക്കലും. അച്ചടി മാധ്യമങ്ങളിലല്ല, ദൃശ്യമാധ്യമ രംഗത്താണ് അദ്ദേഹത്തിന് കൂടുതൽ പരിചയം എന്നുമാത്രം.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ സാധാരണ മാധ്യമപ്രവർത്തകരുമായി കാര്യമായി ബന്ധമൊന്നുമില്ലാത്തവരായിരുന്നു മീഡിയ സെക്രട്ടറി, പ്രസ്സ് സെക്രട്ടറി സ്ഥാനങ്ങളിൽ. അതുകൊണ്ടുതന്നെ സാധാരണ മാധ്യമ പ്രവർത്തകർ ഏതാണ്ട് പൂർണമായും മുഖ്യമന്ത്രിയിൽ നിന്നും അകന്ന നിലയിലായിരുന്നു. മാധ്യമപ്രവർത്തകരുമായി കൂടുതൽ ഇടപഴകാൻ മുഖ്യമന്ത്രിക്ക് ഇവർ അവസരം ഒരുക്കിയിരുന്നില്ല എന്നതാണ് വസ്തുത.
എന്നാൽ വി ഡി സതീശൻ മാധ്യമ, പ്രസ്സ് സെക്രട്ടറിമാരായി നിയമിച്ച റോയ് മാത്യുവും സീജി കടയ്ക്കലും സാധാരണ മാധ്യമപ്രവർത്തകരുമായി നല്ല ബന്ധം പുലർത്തുന്നവരാണ്. മുതിർന്ന മാധ്യമപ്രവർത്തകരുമായും ഏറ്റവും ജൂനിയറായ മാധ്യമ പ്രവർത്തകരുമായും ഒരുപോലെ ബന്ധം പുലർത്തുന്ന ആളാണ് മീഡിയ സെക്രട്ടറി. പ്രസ്സ് സെക്രട്ടറിയും അതുപോലെതന്നെ.
നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ; വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കുന്ന വേളയിലും പ്രസ്സ് സെക്രട്ടറിയായിരുന്നു സീജി കടയ്ക്കൽ. എന്നാൽ പുതിയ നിയമനമാണ് മീഡിയ സെക്രട്ടറിയുടേത്. ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് റോയ് മാത്യു. രാഷ്ട്രീയ വിഷയങ്ങളിൽ മാത്രമല്ല, മറ്റു സമകാലിക വിഷയങ്ങളിലും ശക്തമായ നിരീക്ഷണം നടത്തി അഭിപ്രായം തുറന്നു പറയാൻ ആർജവമുള്ള ആൾ എന്ന നിലയിൽ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ അദ്ദേഹം ശ്രദ്ധേയനാണ്.
ഭരണപരിചയവും റോയ് മാത്യുവിനുണ്ട്. വർഷങ്ങൾക്കു മുൻപ്, 1991-95 കാലഘട്ടത്തിൽ കെ കരുണാകരൻ മന്ത്രിസഭയിൽ ടി എച്ച് മുസ്തഫ ഭക്ഷ്യ വകുപ്പ് മന്ത്രി ആയിരിക്കെ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു മാധ്യമ പ്രവർത്തകൻ കൂടിയുണ്ട്. അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന എ അനീഷ്.
വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലും അനീഷ് സേവനമനുഷ്ഠിച്ചിരുന്നു. വിവിധ രംഗങ്ങളില്‍ മുദ്രപതിപ്പിച്ച 20 പേരെയാണ് ആദ്യഘട്ടത്തില്മുഖ്യമന്ത്രിയുടെ ഓഫീസിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായിനിയമിച്ചിരിക്കുന്നത്.ഇവരെല്ലാം ജനകീയ മുഖങ്ങളാണ്.


എസ്. രാജേന്ദ്രന് ബി.ജെ.പിയില്‍ ചേര്‍ന്നു; ‘ഇനി ഉപദ്രവിക്കരുത്’ എന്ന് മറുപടി; തോട്ടം മേഖലയിലെ ഇടതുകോട്ടകളില്‍ വിള്ളലുണ്ടാകുമോ?





