ഇടുക്കി : ദേവികുളം മുന്‍ എം.എല്‍.എയും സിപിഎം നേതാവുമായ എസ്. രാജേന്ദ്രന് ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന ആസ്ഥാനത്തെത്തി അദ്ദേഹം അംഗത്വം സ്വീകരിച്ചു. 15 വര്‍ഷം സി.പി.എം പ്രതിനിധിയായി നിയമസഭയിലുണ്ടായിരുന്ന രാജേന്ദ്രന്റെ ഈ മാറ്റം സി.പി.എമ്മിന് വലിയ തിരിച്ചടിയാണ്.
ഉപാധികളില്ല: ബി.ജെ.പിയില്‍ ചേരുന്നതിന് തനിക്ക് ഉപാധികളില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജേന്ദ്രന് വ്യക്തമാക്കി.
തനിക്കൊപ്പം മറ്റാരെയും ബി.ജെ.പിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ആരെയും പ്രസ്ഥാനത്തില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു. ‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല, പലതും സഹിച്ചു; ഇനി ഉപദ്രവിക്കരുത്’ എന്നായിരുന്നു സി.പി.എമ്മിനെ ലക്ഷ്യം വെച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് സി.പി.എം രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.
സസ്പെന്ഷന് കാലാവധി കഴിഞ്ഞിട്ടും പാര്‍ട്ടിയില്‍ സജീവമാകാന്‍ രാജേന്ദ്രന് തയ്യാറായില്ല. സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടിട്ടും ജില്ലാ നേതൃത്വവുമായുള്ള ഭിന്നത കാരണം അദ്ദേഹം വഴങ്ങിയില്ല.കഴിഞ്ഞ രണ്ട് വര്‍ഷമായി ബി.ജെ.പിയുടെ കേരള, തമിഴ്നാട് ഘടകങ്ങള്‍ രാജേന്ദ്രനുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കായി അദ്ദേഹം വോട്ട് തേടിയത് ഇതിന്റെ സൂചനയായിരുന്നു.
മൂന്ന് തവണ ദേവികുളത്തെ പ്രതിനിധീകരിച്ച രാജേന്ദ്രന്റെ മാറ്റം തോട്ടം മേഖലയിലെ സി.പി.എം വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ട്. തമിഴ് വംശജര്‍ക്കിടയില്‍ രാജേന്ദ്രനുള്ള സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് മുതല്‍ക്കൂട്ടാകും.
വെള്ളാപ്പളളിയുടെ പത്മാപുരസ്കാരം; നിര്‍ണായക ഇടപെടലുമായി രാഷ്ട്രപതി, പരാതിയിന്മേല് അന്വേഷണത്തിന് നിര്‍ദ്ദേശം നല്കി


തല്ലിയത് എസ്എഫ്ഐക്കാരെങ്കില്‍ മിഥുനും പാവമല്ല! മാളിലെ അടിപിടി മുതല്‍ നെട്ടയത്തെ വാഹനാപടകം വരെ; പോലീസുകാരനെ കുടുക്കാന്‍ ഫയലുകള്‍ പൊടിതട്ടിയെടുക്കുന്നു; മിഥുന് റോയിയെ കാത്തിരിക്കുന്നത് സസ്പെന്ഷന്?




