ദേവികുളം : മുന്‍ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന് ബിജെപി പ്രവേശനം ഇടുക്കി രാഷ്ട്രീയത്തിലെ വോട്ട് സമവാക്യങ്ങള്‍ മാറ്റിമറിക്കും. രാജേന്ദ്രന്റെ ചേരി മാറ്റം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ നിര്‍ണ്ണായക ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
എസ്. രാജേന്ദ്രന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ദേവികുളത്ത് മത്സരിക്കണമെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ താല്‍പ്പര്യമെങ്കിലും, താന്‍ മത്സരരംഗത്തേക്കില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നു. മൂന്ന് തവണ എംഎല്‍എ ആയിരുന്ന തനിക്ക് ഇനി മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും, മുന്നണി ആവശ്യപ്പെട്ടാലും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നുമാണ് രാജേന്ദ്രന് പറയുന്നത്.
ദേവികുളം മണ്ഡലത്തിലെ വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ ജാതി സമവാക്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പറയര്, പള്ളര്‍ സമുദായങ്ങള്‍ ഈ രണ്ട് സമുദായങ്ങള്‍ക്കും വലിയ വോട്ട് ബാങ്കുള്ള മണ്ഡലമാണ് ദേവികുളം. ഇതില്‍ പള്ളര്‍ വിഭാഗത്തിനിടയില്‍ രാജേന്ദ്രന് വലിയ സ്വാധീനമുണ്ട്.
നേർക്കുനേർ സംവാദമില്ല; മുഖ്യമന്ത്രി പിന്മാറിയത് രാഷ്ട്രീയ തിരിച്ചടിയോ? സതീശന്റെ മറുപടി ഇങ്ങനെ
രാജേന്ദ്രന് സ്ഥാനാര്ത്ഥിയായാലോ അല്ലെങ്കില്‍ പ്രചാരണ രംഗത്ത് സജീവമായാലോ പള്ളര്‍ വിഭാഗത്തിലെ സിപിഎം വോട്ടുകള്‍ ചോരാന്‍ സാധ്യതയുണ്ട്. 2021-ല്‍ സിപിഎമ്മിന്റെ എ. രാജ 7848 വോട്ടുകള്‍ക്കാണ് വിജയിച്ചത്. രാജേന്ദ്രന് വഴി എന്‍ഡിഎ പതിനായിരത്തിലധികം വോട്ടുകള്‍ അധികം പിടിച്ചാല്‍ അത് സിപിഎമ്മിന്റെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കും.
അടിത്തട്ടില്‍ തോട്ടം തൊഴിലാളി നേതാവായി പ്രവര്‍ത്തിച്ചു വളര്‍ന്ന രാജേന്ദ്രന് അവര്‍ക്കായി ഒരു സൊസൈറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇത് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാനുള്ള തന്ത്രമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.


പൂഞ്ഞാറിൽ പി.സി. ജോർജ് എൻഡിഎ സ്ഥാനാര്‍ത്ഥിയായേക്കും; മണ്ഡലത്തിൽ പ്രവർത്തനം ആരംഭിക്കാൻ ബിജെപി നിർദ്ദേശം.





