തിരുവനന്തപുരം :സി പി എം മുൻ നിയമസഭാഗം എസ് രാജേന്ദ്രനുമായുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിൽ ജയിച്ചത് എം എം മണി. പക്ഷെ കനത്ത പ്രഹരമേറ്റത് സി പി എമ്മിനും.
സംശയിച്ചിരുന്നതാണെങ്കിലും രാജേന്ദ്രന്റെ ബി ജെ പി പ്രവേശനം കനത്ത പ്രഹരമാണ് സി പി എമ്മിന് നൽകുന്നത്. ബി ജെ പി യുടെ റിക്രൂട്ടിംഗ് ഏജൻസി എന്ന ആക്ഷേപം ഇതുവരെ കോൺഗ്രസിന് എതിരെ ആയിരുന്നെങ്കിൽ ഇനി സി പി എമ്മിനും ഈ ആക്ഷേപം കേൾക്കേണ്ടി വരും.
ഇടുക്കി ജില്ലയിലെ സി പി എമ്മിനെ സംബന്ധിച്ചിടത്തോളം രാജേന്ദ്രൻ ചെറിയ പുള്ളി ആയിരുന്നില്ല. തുടർച്ചയായി മൂന്നുതവണ ദേവികുളം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചി രുന്നത് സി പി എം ടിക്കറ്റിൽ ജനവിധി തേടിയ രാജേന്ദ്രൻ ആയിരുന്നു.
സി പി എമ്മിന്റെ ജില്ലയിലെ ജനപ്രിയ മുഖങ്ങളിൽ പ്രമുഖ സ്ഥാനത്തുണ്ടായിരുന്ന രാജേന്ദ്രൻ കോൺഗ്രസ്സിന്റെ കരുത്തനായ എ കെ മണിയിൽ നിന്നും 2006ൽ ദേവികുളം പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് 2011ലും 2016ലും ദേവികുളത്തുനിന്നുതന്നെ അദ്ദേഹം നിയമ സഭയിലെത്തി., 2006 മെയ് 13മുതൽ 2021മെയ് 3വരെ അദ്ദേഹം ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ചു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രാജേന്ദ്രന് പാർട്ടി സീറ്റ് നിഷേധിച്ചു. തുടർച്ചയായി മൂന്നു പ്രാവശ്യം മത്സരിച്ചവരെ ഒഴിവാക്കി എന്ന കാരണമാണ് പരസ്യമായി പറഞ്ഞതെങ്കിലും സി പി എം ജില്ലാ സെക്രട്ടറി കൂടിയായിരുന്ന കരുത്തനായ നേതാവ് എം എം മണിയുമായുള്ള അഭിപ്രായവ്യത്യാസമാണ് സീറ്റ് നിഷേധിക്കലിന് പുറകിലെന്നു പിന്നാമ്പുറ സംസാരം ഉയർന്നിരുന്നു.
2021ൽ എ രാജയാണ് സി പി എം ടിക്കറ്റിൽ മത്സരിച്ചത്. അദ്ദേഹം ജ യിക്കുകയും ചെയ്തു. എന്നാൽ പാർട്ടിക്കെതിരെ തെരഞ്ഞെടുപ്പു വേളയിൽ പ്രവർത്തിച്ചു എന്ന കുറ്റംചുമത്തി ഒരു വർഷത്തേക്ക് രാജേന്ദ്രനെ പാർട്ടിആംഗ്വത്വ ത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇതിനു ചുക്കാൻ പിടിച്ചതും എം എം മണിയാണെന്നു ആരോപണമുണ്ടായിരുന്നു.
തിരികെ പാർട്ടിയിലേക്ക് മടങ്ങാൻ രാജേന്ദ്രന് പിന്നീട് പാർട്ടി അവസരം നൽകിയില്ല. ജില്ലാ കമ്മിറ്റിയുടെ ശക്തമായ നിലപാട് സി പി എം സംസ്ഥാന നേതൃത്വത്തിനും അംഗീകരിക്കേണ്ടിവന്നു.അതോടെ 2023 മുതൽ രാജേന്ദ്രൻ പാർട്ടി അംഗമല്ലാതായി.
തോട്ടം തൊഴിലാളി കുടുംബത്തിൽ ജനിച്ചു ആവരുടെയിടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി വളർന്നുവന്ന രാജേന്ദ്രൻ എന്ന ജനകീയനെ മറ്റു പാർട്ടികൾ നോട്ടമിട്ടതോടെ ടെ സി പി എം നേതൃത്വം രാജേന്ദ്രനുമായി ചില ചർച്ചകളൊക്കെ നടത്തിയിരുന്നു. എന്നാൽ പാർട്ടിയിലേക്ക് തിരികെയുള്ള വരവ് യഥാർഥ്യമായില്ല.
ഇടയ്ക്ക് ബി ജെ പി നേതൃത്വവുമായി ചർച്ച നടത്തിയ രാജേന്ദ്രൻ ആ പാർട്ടിയിൽ ചേരുന്നതിനെ ക്കുറിച്ച് ഒന്നും വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഇന്ന് എല്ലാ അഭ്യൂ ഹങ്ങളുംഅവസാനിപ്പിച്ചു അദ്ദേഹം ബി ജെ പി അംഗത്വം സ്വീകരിക്കുകയായിരുന്നു.
നേരത്തെ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന രാജേന്ദ്രന് തോട്ടം തൊഴിലാളികൾ ക്കിടയിൽ ശക്തമായ സ്വാധീനമുണ്ട്. ഇത് ജില്ലയിലെ പാർട്ടിയുടെ വളർച്ചയ്ക്ക് സഹായക മാവുമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഇടുക്കിജില്ലയിലെ മൂന്നാറിനടുത്ത് 1964 നവംബർ 10 നു ജനിച്ച രാജേന്ദ്രൻ 2003 ലാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നത്.
ദേവികുളം മണ്ഡലത്തിൽ രാജേന്ദ്രൻ മൂന്ന് തവണയും എ കെ മണിയെയാണ് പരാജയ പ്പെടുത്തിയത്.


ഹാപ്പിലാൻഡ് റൈഡ് അപകടം: ആർ ഡി ഒ തല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്
ആനവണ്ടിയില്‍ ഇനി ‘മാലാഖമാര്‍’! കെഎസ്ആര്‍ടിസി ഇനി ‘പറക്കും മണിമാളിക’; പാന്‍ട്രിയും ടോയ്ലെറ്റും ഒപ്പം ബസ് ഹോസ്റ്റസുമാരും; ഗണേഷ് കുമാറിന്റെ തകര്‍പ്പന്‍ നീക്കത്തില്‍ ആനവണ്ടി സൂപ്പറാകും!





