തിരുവനന്തപുരം: പ്രതിസന്ധികളുടെ കയത്തില്‍ ഉഴലുന്ന ആനവണ്ടിയെ കരകയറ്റാന്‍ കടുത്ത തീരുമാനങ്ങളുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി യാത്രക്കാരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി പാന്‍ട്രിയും ടോയ്ലെറ്റും അടക്കം അത്യാധുനിക സൗകര്യങ്ങളുള്ള വോള്‍വോ ലക്ഷ്വറി ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങുന്നു. കണ്ടക്ടര്‍മാര്‍ക്ക് പകരം യാത്രക്കാരെ സ്വീകരിക്കാന്‍ പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസുമാരാകും ഇനി ഈ എലൈറ്റ് ബസുകളില്‍ ഉണ്ടാവുക.
വെറുമൊരു കണ്ടക്ടര്‍ ജോലിക്ക് പകരം, വിമാനങ്ങളിലെ എയര്‍ ഹോസ്റ്റസുമാരുടേതിന് സമാനമായ സേവനമാകും ഇവര്‍ യാത്രക്കാര്‍ക്ക് നല്‍കുക.പുതിയ ലക്ഷ്വറി ബസുകളിലേക്ക് ആവശ്യമായ ഹോസ്റ്റസുമാരെ കുടുംബശ്രീ വഴി നിയമിക്കാനാണ് പ്രാഥമിക ആലോചന. ഇതിലൂടെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മിടുക്കികളായ യുവതികള്‍ക്ക് തൊഴില്‍ നല്കാന് സാധിക്കും. കെഎസ്ആര്‍ടിസി നേരിട്ട് നിയമനം നടത്തുന്നതിന് പകരം കരാര്‍ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ സേവനം ലഭ്യമാക്കുക. യാത്രക്കാരെ സ്വീകരിക്കുക: വിമാനത്തിലേതിന് സമാനമായി ചിരിച്ച മുഖത്തോടെ യാത്രക്കാരെ ബസിലേക്ക് സ്വീകരിക്കുക. പാന്‍ട്രി സൗകര്യമുള്ള ബസുകളില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുക.
പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദീര്‍ഘദൂര യാത്രകളില്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുക. ബസിനുള്ളിലെ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് പരിചയപ്പെടുത്തുകയും വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നിവയാകും ഉത്തരവാദിത്തം. അന്തര്‍സംസ്ഥാന സര്‍വീസുകളിലാകും ഈ സേവനം ആദ്യം പരീക്ഷിക്കുക. രാത്രികാല യാത്രകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം തോന്നാന്‍ ഇത് സഹായിക്കും. ഹോസ്റ്റസുമാര്‍ വരുന്നതോടെ ദീര്‍ഘദൂര ബസുകളില്‍ നിന്ന് കണ്ടക്ടര്‍മാരെ ഒഴിവാക്കി, അവരുടെ സേവനം മറ്റ് സര്‍വീസുകളിലേക്ക് മാറ്റാനും മാനേജ്മെന്റിന് പദ്ധതിയുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഹോട്ടല്‍ മാനേജ്മെന്റ് അല്ലെങ്കില്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയേക്കും. ആകര്‍ഷകമായ യൂണിഫോമും ഇവര്‍ക്കായി ഡിസൈന്‍ ചെയ്യുന്നുണ്ട്. മന്ത്രി ഗണേഷ് കുമാറിന്റെ ഈ പുതിയ പരീക്ഷണം വിജയിച്ചാല്‍, കേരളത്തിലെ പൊതുഗതാഗത രംഗം ലോകനിലവാരത്തിലേക്ക് ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല.
രാജ്യത്തെ തന്നെ ഏറ്റവും വലിയ ലക്ഷ്വറി!
ഇന്ത്യയിലെ നിരത്തുകളില്‍ ഇറങ്ങുന്നതില്‍ വച്ച് ഏറ്റവും കൂടുതല്‍ സൗകര്യങ്ങളുള്ള വോള്‍വോ ബസുകളാണ് ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസിക്കായി ഒരുക്കുന്നത്. നെടുമങ്ങാട് ഡിപ്പോയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ് മന്ത്രി ഈ വമ്പന്‍ പ്രഖ്യാപനം നടത്തിയത്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആശ്വാസമായി ബസിനുള്ളില്‍ തന്നെ ഭക്ഷണവും ശൗചാലയവും ലഭ്യമാകുന്നതോടെ സ്വകാര്യ ബസുകളുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീഴും.
ദാഹമകറ്റാന്‍ ചീപ്പ് റേറ്റില്‍ കുടിവെള്ളം!
യാത്രക്കാര്‍ക്ക് മാത്രമല്ല ജീവനക്കാര്‍ക്കും ലോട്ടറിയടിക്കുന്ന പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്. വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് കുടിവെള്ളം ലഭ്യമാക്കും. ഇത് വില്‍ക്കുന്ന ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും അതിന്റെ ലാഭവിഹിതം ആനുകൂല്യമായി നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ജോലിഭാരത്തിനൊപ്പം അധിക വരുമാനവും ഉറപ്പാക്കുന്ന നീക്കമാണിത്. കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകളും സംസ്ഥാനത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. മിതമായ നിരക്കില്‍ മികച്ച പരിശീലനം നല്‍കുകയാണ് ലക്ഷ്യം.


പോറ്റിയും കടകംപള്ളിയും ഒരുമിച്ചിരിക്കുന്നു… ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത് ഇതുവരെ ആരും കാണാത്ത ചിത്രം; ശബരിമലയില്‍ ദുരൂഹത കൂടുന്നു; ‘ഡയമണ്ട് മണി’യില്‍ ചെമ്പു തെളിയുമോ? സ്വര്‍ണ്ണ പാളി അന്വേഷണം സെക്കന്റ് ഹാഫിലേക്ക്; കൈമാക്സില്‍ ആരാകും വില്ലന്‍?
ഡിഎംകെയെ പിന്നില്‍ നിന്ന് കുത്തി; കോണ്‍ഗ്രസിന്റേത് അധികാരത്തോടുള്ള അത്യാര്‍ത്തി: ആഞ്ഞടിച്ച് പ്രധാനമന്ത്രി; സ്റ്റാലിനെ അടുപ്പിക്കാന്‍ മോദി; ബിജെപിക്ക് പുതിയ ഘടകകക്ഷിയെ കിട്ടുമോ?




