നേർക്കുനേർ സംവാദമില്ല; മുഖ്യമന്ത്രി പിന്മാറിയത് രാഷ്ട്രീയ തിരിച്ചടിയോ? സതീശന്റെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേ ആദ്യത്തെ രാഷ്ട്രീയ വിജയം നേടി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രതിപക്ഷനേതാവുമായുള്ള പരസ്യ സംവാദത്തിത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പിന്മാറിയതാണ് സതീശന് അപ്രതീക്ഷിത രാഷ്ട്രീയ നേട്ടം സമ്മാനിച്ചിരിക്കുന്നത്.
വികസന കാര്യങ്ങളിൽ പ്രതിപക്ഷ നേതാവുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്ന് ആദ്യം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ക്ഷണം അപ്പോൾ തന്നെ ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് സംവാദത്തിനുള്ള തീയതിയും സമയവും നിശ്ചയിച്ച് അറിയിക്കാൻ  ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി നിശ്ചയിക്കുന്ന ഏത് സ്ഥലത്തും ഏത് സമയത്തും സംവാദത്തിന് എത്താൻ താൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
 എൽഡിഎഫ് പുറത്തിറക്കിയ സർക്കാരിന്റെ പ്രോഗ്രസ് കാർഡ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് ഇത് സംബന്ധിച്ച് സംവാദം ആകാമെന്ന് മുഖ്യമന്ത്രി ഇന്നലെ വീണ്ടും അറിയിച്ചു. എന്നാൽ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം നിലപാട് മാറ്റി. നേരിട്ടുള്ള സംവാദമല്ല, ഫേസ്ബുക്കിലൂടെയുള്ള സംവാദമാണ് താൻ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.
ഫേസ്ബുക്ക് സംവാദത്തിനോട് പ്രതിപക്ഷ നേതാവ് ഇതുവരെ എതിര് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ സംവാദത്തിന് തീയതിയും സമയവും നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവർത്തിച്ച് ഓർമ്മിപ്പിക്കുകയാണെന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാണ് വി ഡി സതീശൻ ഇതിനോട് പ്രതികരിച്ചത്. “സ്ഥലവും സമയവും തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ” എന്നാണ് വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ നടത്തുന്ന സംവാദത്തെ രാഷ്ട്രീയ കേരളം അതീവ താല്പര്യത്തോടെയാണ് കാത്തിരുന്നത്. ലൈവ് സംപ്രേക്ഷണത്തിന് ചാനലുകളും തയ്യാറെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ആയതിനാൽ ടൗണുകൾ കേന്ദ്രീകരിച്ച് വലിയ സ്ക്രീൻ സ്ഥപിച്ച് സംവാദം തൽസമയം കാണിക്കുന്നതിന് വരെ യുഡിഎഫ് കേന്ദ്രങ്ങൾ ഒരുക്കം നടത്തിയിരുന്നു.
 പ്രതിപക്ഷ നേതാവുമായിട്ടുള്ള നേരിട്ടുള്ള സംവാദത്തിൽ നിന്നും മുഖ്യമന്ത്രി പിന്മാറിയത് എൽഡിഎഫിന് രാഷ്ട്രീയ തിരിച്ചടിയാണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.