തിരുവനന്തപുരം:എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടടേശന് പത്മ പുരസ്ക്കാരം നൽകിയതിനെതിരെയുള്ള പരാതി അന്വേഷിക്കാൻ രാഷ്ട്രപതിയുടെ നിർദ്ദേശം.പരാതി രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി.
രാഷ്ട്രം പ്രശസ്ത വ്യക്തികളെ ആദരിക്കുന്നതിന് നൽകുന്ന പത്മാ പുരസ്കാരത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ച, നിരവധിക്രിമിനൽ കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്. ശശികുമാർ രാഷ്ട്രപതിക്ക് നൽകിയ പരാതിയിലാണ്
നടപടി.
നിവേദനത്തിൽ ആക്ഷേപങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ പരിശോധിച്ച് നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശമുണ്ട് .നിർദ്ദേശ ത്തിന്റെ പകർപ്പ് രാഷ്ട്രപതി ഭവൻ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
ട്വന്റി 20 സ്ഥാനാർത്ഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; പെരുമ്പാവൂരിൽ ഇന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി
വെള്ളാപ്പള്ളി നടേശന് രാഷ്ട്രത്തിൻറെ ഉന്നത ബഹുമതി പുരസ്‌ക്കാരം നൽകുന്നത് ഇതിനകം പദ്മ പുരസ്കാരം നേടിയവരോട് കാട്ടുന്ന അനാദ രവാണെന്ന് നിവേദനത്തിൽ ചൂണ്ടികാട്ടിയിരുന്നു.


പീഡനവാര്‍ത്തകള്‍ക്ക് പിന്നിലെ ഭയാനക സത്യം വെളിപ്പെടുത്തി ഡോ.ഹാരിസ് ചിറക്കല്‍; ലൈംഗിക രോഗങ്ങളുടെ മാരക ലോകത്തെക്കുറിച്ച് ഡോക്ടറുടെ മുന്നറിയിപ്പ്





