വെള്ളാപ്പള്ളിയുടെ പത്മഭൂഷണ്‍ തെറിക്കുമോ? രാഷ്ട്രപതിക്ക് പരാതി ; 127 ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചെന്ന് ആരോപണം

തിരുവനന്തപുരം :വെള്ളാപ്പള്ളി നടേശന് പത്മ പുരസ്‌ക്കാരം നല്‍കികൊണ്ടുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം.സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികുമാറാണ്‌നിവേദനം നല്‍കിയിരിക്കുന്നത്. രാഷ്ട്രം പ്രശസ്ത വ്യക്തികളെ ആദരിക്കുന്നതിന് നല്‍കുന്ന പത്മാ പുരസ്‌കാരത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിരുന്ന വെള്ളാപ്പള്ളി നടേശന് പത്മഭൂഷന്‍ പുരസ്‌കാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപെട്ടിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക പദ്ധതി പ്രകാരം ദരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മൈക്രോ ഫിനാന്‍സിലൂടെ തുച്ഛമായ പലിശയില്‍ സ്വന്തം സമുദായഅംഗങ്ങള്‍ക്ക് വായ്പയായി നല്‍കേണ്ട കോടിക്കണക്കിന് രൂപയില്‍ കൃത്രിമം കാട്ടിയതായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു കൊലപാതക കേസ് ഉള്‍പ്പടെ 127 ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപെട്ട , നിലവില്‍
21 കേസുകള്‍ കുറ്റപത്രം നല്‍കുന്ന ഘട്ടത്തിലായ വെള്ളാപ്പള്ളി നടേശന് രാഷ്ട്രത്തിന്റെ ഉന്നത ബഹുമതി പുരസ്‌ക്കാരം നല്‍കുന്നത് ഇതിനകം പദ്മ പുരസ്‌കാരം നേടിയവരോട് കാട്ടുന്ന അനാദരവും അനീതിയുമാണെന്ന് നിവേദനത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിലെ രാഷ്ട്രീയ സ്വാധീനത്തിന്റെ തണലിലാണ് ഇദ്ദേഹത്തിനെതിരായുള്ള ക്രിമിനല്‍ കേസ് നടപടികള്‍ നീട്ടി കൊണ്ട് പോകുന്നതെന്ന് പരക്കെ ആരോപണമുണ്ട്.

ദരിദ്രരേഖയ്ക്ക് താഴെയുള്ള വര്‍ക്ക് ലഭിക്കേണ്ട വായ്പകളില്‍ തിരിമറി കാട്ടിയതിന്റെ പേരില്‍ അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ട വായ്പതുകകള്‍ നഷ്ടപ്പെടുന്നതിന് കാരണക്കാരനായ കുറ്റവാളിയാണ് ഇവിടെ പദ്മപുരസ്‌കാരം നല്‍കി ആദരിക്കപെട്ടിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് വെള്ളാപ്പള്ളി നടേശന് ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കുവാനുള്ള നിര്‍ദ്ദേശം കാലിക്കറ്റ് സര്‍വ്വകലാശാലതന്നെ തള്ളിയിരിക്കുമ്പോഴാണ് രാഷ്ട്രം പത്മ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിക്കുന്നതെന്ന് നിവേദനത്തില്‍ പറയുന്നു .

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.