തിരുവനന്തപുരം: ‘പത്മഭൂഷണൊക്കെ വല്യ വിലയുണ്ടോ? അതെല്ലാം കാശ് കൊടുത്താല്‍ കിട്ടുന്ന സാമാനമായി മാറിയില്ലേ? പത്മഭൂഷണ്‍ ഏത് പട്ടിക്ക് വേണം, തരാമെന്ന് പറഞ്ഞാലും ഞാന്‍ മേടിക്കില്ല’ – പത്മ പുരസ്‌കാരങ്ങളെ ഇത്തരത്തില്‍ പുച്ഛിച്ചു തള്ളിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പഴയ വാക്കുകള്‍ ഇപ്പോള്‍ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുന്നു.
2026-ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ ലഭിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് അദ്ദേഹം മുന്‍പ് നല്‍കിയ വിവാദ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായത്. പഴയ വാക്കുകള്‍ വിഴുങ്ങി, പുരസ്‌കാരം ലഭിച്ചതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നാണ് വെള്ളാപ്പള്ളി ഇപ്പോള്‍ പ്രതികരിക്കുന്നത്. താന്‍ ആരോടും ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ജനങ്ങള്‍ നല്‍കിയ അംഗീകാരം ശ്രീനാരായണ ഗുരുവിന് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്കും തനിക്കും ഒരേ സമയം അവാര്‍ഡ് ലഭിച്ചതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
എന്നാല്‍, വെള്ളാപ്പള്ളിയുടെ പഴയ ‘നിലപാടും’ ഇപ്പോഴത്തെ ‘സന്തോഷവും’ തമ്മിലുള്ള വൈരുദ്ധ്യം ട്രോളുകളിലൂടെ ആഘോഷിക്കുകയാണ് സൈബര്‍ ലോകം. പിണറായി മറന്ന വി.എസിനെ ‘എടുത്ത്’ ബിജെപി വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്‍കിയതിനൊപ്പം, പിണറായി സര്‍ക്കാര്‍ വിസ്മരിച്ച കമ്മ്യൂണിസ്റ്റ് ഇതിഹാസം വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കിയത് ബിജെപിയുടെ മാസ്റ്റര്‍ പ്ലാനായി വിലയിരുത്തപ്പെടുന്നു.
വി.എസിനോടുള്ള ജനകീയ വികാരം അനുകൂലമാക്കുന്നതിനൊപ്പം, വെള്ളാപ്പള്ളിയിലൂടെ ഈഴവ വോട്ട് ബാങ്കിനെ എന്‍ഡിഎ പാളയത്തില്‍ ഉറപ്പിച്ചു നിര്‍ത്താനുമാണ് കേന്ദ്ര നീക്കം. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പട്ടികയിലില്ലാതിരുന്ന വി.എസ്, വെള്ളാപ്പള്ളി എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കേരളത്തിന് അഭിമാനം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനുമൊപ്പം പത്മഭൂഷണ്‍ പ്രഖ്യാപിച്ചത് രാഷ്ട്രീയ ബാലന്‍സിങ്ങിന്റെ ഭാഗം കൂടിയാണെന്ന് നിരീക്ഷകര്‍ കരുതുന്നു. ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണന്‍ എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ ലഭിച്ചപ്പോള്‍ കലാമണ്ഡലം വിമല മേനോന്‍, ദേവകിയമ്മ എന്നിവര്‍ പത്മശ്രീ തിളക്കത്തിലായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഡ്രൈവര്‍മാര്‍ക്ക് പരസ്പരം അറിയില്ല എന്ന മൊഴി ഭീകരസംഘടനകള്‍ ഉപയോഗിക്കുന്ന ‘സ്ലീപ്പര്‍ സെല്‍’ രീതിക്ക് സമാനം; ഒരു പോയിന്റില്‍ വാഹനം ഉപേക്ഷിച്ചാല്‍ മറ്റൊരാള്‍ വന്ന് അത് കൊണ്ടുപോകുന്ന രീതി വന്‍ ഗൂഢാലോചനയക്ക് തെളിവ്; ഉറവിടം തേടി എന്‍ഐഎയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും; തമിഴ്നാട്ടിലെ ‘ഡാര്‍ക്ക് നെറ്റ്വര്‍ക്ക്’ ലക്ഷ്യം; കേരളത്തെ ‘രക്ഷിച്ച്’ കേരളാ പോലീസ്





