തിരുവനന്തപുരം: മുൻ ഉപലോക് ആയുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ വിടാതെ പുറകെ നടന്നു പദവികൾനൽകി സംസ്ഥാന സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ് മാനായാണ് ഏറ്റവും ഒടുവിലത്തെ നിയമനം.
ഇന്നലെചേർന്നമന്ത്രിസഭായോഗമാണ് ബാബു മാത്യു പി ജോസഫിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിക്കാൻ തീരുമാനിച്ചത്. ഇതിനുമുൻപ് പ്രൊഫഷണൽ കോഴ്സ് ഫീ റെഗുലേറ്ററി അതോറിറ്റി ചെയർമാനായും പ്രൊഫഷണൽ കോഴ്സ് പ്രവേശന മേൽനോട്ടസമിതി ചെയർമാനായും ബാബു മാത്യു പി ജോസഫിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സെപ്റ്റംബറിൽ ചേർന്ന മന്ത്രിസഭായോഗത്തിന്റെ ഈ തീരുമാനപ്രകാരമുള്ള പദവികൾ ഏറ്റെടുക്കാൻ ബാബു മാത്യു പി ജോസഫ് തയ്യാറായിരുന്നില്ല.
ഉപ ലോക് ആയുക്ത ആയിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായി വിധി പ്രസ്താവിച്ചതിനുള്ള സർക്കാരിന്റെ പ്രത്യുപകാര മാണ് ഈ പദവികൾ എന്ന് വ്യാപകമായ ആരോപണമുയർന്നിരുന്നു. തുടർന്നായിരുന്നു ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന്റെ പിന്മാറ്റം. ഇദ്ദേഹത്തിന് ഈ പദവികളിൽ നിയമനം നൽകരുതെന്നാ വശ്യപ്പെട്ട് ഗവർണർക്കും പരാതികൾ ലഭിച്ചിരുന്നു.
ബാബു മാത്യു പി ജോസഫിന് താല്പര്യമില്ലെങ്കിലും പദവി നൽകിയേ അടങ്ങൂ എന്ന വാശിയിലാണ് സർക്കാരെന്നു തോന്നിപ്പിക്കുന്ന വിധമാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് ലോക് ആയുക്തയിൽ ഫയൽ ചെയ്ത ഹർജിയിൽ മുഖ്യമന്ത്രിക്ക് അനുകൂലമായി വിധിപ്രസ്താവിച്ചത് ഉപ ലോക് ആയുക്ത ആയിരുന്ന ബാബു മാത്യു പി ജോസഫ് ആയിരുന്നു. മുഖ്യമന്ത്രി എതിർകക്ഷിയായ പരാതിയിൽ ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗ പരാതിക്ക് സാധ്യതയുണ്ടെന്നും പരാതി ലോക് ആ യുക്തയ്ക്ക് പരിഗണിക്കാവുന്നതാണെന്നും ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ ലോക് ആയുക്തയുടെ മൂന്നാംഗ ബെഞ്ച് നേരത്തെ വിധി പറഞ്ഞിരുന്നു.
ഒരു ബെഞ്ചിന്റെ വിധി പുന പരിശോധിക്കാൻ ലോക് ആയുക്ത നിയമപ്രകാരം മറ്റൊരു ബെഞ്ചിനു അധികാരമില്ലാതിരുന്നിട്ടും ബാബു മാത്യു പി ജോസഫ് ഉൾപ്പെടുന്ന പുതിയ ബെഞ്ച് പഴയ വിധി പുനപരിധിച്ച് ഹർജി തള്ളുകയായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മാള്‍ ഓഫ് ട്രാവന്‍കൂറിലെ എസ്എഫ്ഐ ഗുണ്ടായിസം സര്‍ക്കാരിന് തിരിച്ചടിയാവുന്നു; പോലീസുകാരനെതിരായ കള്ളക്കേസ് റദ്ദാക്കും, കുട്ടി സഖാക്കളുടെ ക്രിമിനലിസത്തില്‍ തലസ്ഥാനത്ത് സിപിഎമ്മിന് അതൃപ്തി; തിരുത്തലിന് നീക്കം





