ജസ്റ്റിസ് ബാബു മാത്യുവിന്റെ ഓംബുഡ്സ്മാന്‍ നിയമനത്തിനെതിരെ ശശികുമാര്‍! മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനുള്ള ‘സമ്മാനം’; ഗവര്‍ണര്‍ക്ക് പരാതി നല്‍കും

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി മുന്‍ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സി.എം.ഡി.ആര്‍.എഫ് വകമാറ്റല്‍ കേസിലെ പരാതിക്കാരന്‍ ആര്‍.എസ്. ശശികുമാര്‍ രംഗത്തെത്തി.

ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ വിധി പുറപ്പെടുവിച്ചതിനുള്ള പ്രത്യുപകാരമാണ് ഈ നിയമനമെന്ന് ആര്‍.എസ്. ശശികുമാര്‍ ആരോപിക്കുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ ഓംബുഡ്സ്മാനായി നിയമിക്കാന്‍ തീരുമാനമായത്.

നിയമനത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പ്രസിഡന്റ് കൂടിയായ ശശികുമാര്‍ അറിയിച്ചു.ലോകായുക്ത/ഉപലോകായുക്ത പദവികള്‍ വഹിച്ചിരുന്നവര്‍ക്ക് ഇത്തരമൊരു പദവി വഹിക്കാന്‍ നിയമപരമായി സാധിക്കില്ലെന്നാണ് പരാതിക്കാരന്റെ വാദം.

മുന്‍പ് ഇദ്ദേഹത്തെ ഫീ റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ ശ്രമിച്ചപ്പോഴും ശശികുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്ന് സര്‍ക്കാര്‍ ആ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസുകളില്‍ വിധി പറഞ്ഞ വ്യക്തിക്ക് പുതിയ പദവി നല്‍കുന്നത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കാന്‍ സാധ്യതയുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.