തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങും മുന്‍പ് സ്വന്തക്കാരെ സുപ്രധാന തസ്തികകളില്‍ തിരുകിക്കയറ്റാനുള്ള പിണറായി സര്‍ക്കാരിന്റെ മോഹങ്ങള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കനത്ത പൂട്ടിട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ മുതല്‍ തദ്ദേശ ഓംബുഡ്സ്മാന് വരെ നീളുന്ന സര്‍ക്കാര്‍ ശുപാര്‍ശകളാണ് രാജ്ഭവനില്‍ കുടുങ്ങിയത്. പി.എസ്.സി അംഗങ്ങളായും വിവരാവകാശ കമ്മിഷണറായും തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കാനുള്ള പിണറായിയുടെ അവസാന അടവും പാളിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ഗവര്‍ണര്‍ ഒപ്പിടാത്ത ഈ നിയമനങ്ങളെല്ലാം ഇനി അനിശ്ചിതത്വത്തിലാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രമേ ഈ തസ്തികകളില്‍ നിയമനം നടക്കാന്‍ സാധ്യതയുള്ളൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ അന്നും തലേന്നുമായി സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകളിലേക്ക് സര്‍ക്കാര്‍ നടത്തിയ തിരക്കിട്ടുള്ള നിയമനങ്ങള്‍ വിസിമാരും തടഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നുവെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് വിസിമാര്‍ സര്‍ക്കാരിനെ വെട്ടിലാക്കിയത്.
ഗവര്‍ണര്‍ വെട്ടിയ പ്രധാന നിയമനങ്ങള്‍:
ഉപലോകായുക്ത: വിരമിച്ച ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ ഉപലോകായുക്തയാക്കാനുള്ള നീക്കം ഗവര്‍ണര്‍ തടഞ്ഞു. ലോകായുക്തയായിരുന്നവര് സര്‍ക്കാര്‍ നിയമനങ്ങള്‍ സ്വീകരിക്കരുതെന്ന ചട്ടമാണ് ഇവിടെ വില്ലനായത്.
വിവരാവകാശ കമ്മിഷണര്‍: മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് എം. ഹരിലാലിനെ കമ്മിഷണറാക്കാനുള്ള ശുപാര്‍ശയും രാജ്ഭവനില്‍ കുരുങ്ങി. പ്രതിപക്ഷ നേതാവ് പങ്കെടുക്കാതെ നടന്ന സെലക്ഷന് കമ്മിറ്റി യോഗം നിയമാനുസൃതമല്ലെന്ന പരാതിയാണ് ഗവര്‍ണര്‍ മുഖവിലയ്ക്കെടുത്തത്.
പി.എസ്.സി അംഗങ്ങള്‍: സി.പി.ഐ പ്രതിനിധി അജയകുമാര്‍, കോണ്‍ഗ്രസ്-എസ് പ്രതിനിധി ഐ. ഷിഹാബുദ്ദീന് എന്നിവരുടെ നിയമനവും മുടങ്ങി. പൊതുപ്രവര്‍ത്തകരെ പി.എസ്.സിയില്‍ നിയമിക്കരുതെന്ന പരാതിയും ഷിഹാബുദ്ദീനെതിരെയുള്ള അഴിമതി ആരോപണങ്ങളും രാജ്ഭവന് ഗൗരവത്തോടെയാണ് കണ്ടത്.
ഓംബുഡ്സ്മാന്: നിയമസെക്രട്ടറി കെ.ജി. സനല്‍കുമാറിനെ ഓംബുഡ്സ്മാനാക്കാനുള്ള നീക്കവും പൊലിഞ്ഞു. ഹൈക്കോടതിയുമായി കൂടിയാലോചിച്ചില്ലെന്ന പരാതി ഗവര്‍ണര്‍ ഉയര്‍ത്തിക്കാട്ടി.
സര്‍ക്കാരിന്റെ അവസാനവട്ട നിയമനങ്ങള്‍ക്ക് രാജ്ഭവന് ഇടിത്തീയായത്. പിണറായി സര്‍ക്കാര്‍ വിയര്‍ത്തുണ്ടാക്കിയ പട്ടിക ചവറ്റുകുട്ടയിലായതോടെ ഇനി എല്ലാം പുതിയ സര്‍ക്കാരിന്റെ കൈകളിലായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം; അതിജീവിത സുപ്രീം കോടതിയിൽ





