‘ഇതു മതി കേരളമേ,പിന്നിട്ട ആറ് റൗണ്ടുകൾ’; ടിപി ചന്ദ്രശേഖരന്റെ ചരമദിനത്തിൽ വിജയക്കുറിപ്പുമായി കെ.കെ. രമ; പിണറായിയുടെ പിന്നാക്കാവസ്ഥയിൽ വൈകാരിക പ്രതികരണം

വടകര: ടി.പി. ചന്ദ്രശേഖരന്റെ പന്ത്രണ്ടാം ചരമദിനത്തിൽ, കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ അതിവൈകാരികമായ പ്രതികരണവുമായി കെ.കെ. രമ. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായ റൗണ്ടുകളിൽ പിന്നിലായ പശ്ചാത്തലത്തിലാണ് ആർഎംപി നേതാവ് കെ.കെ. രമയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നത്.

 ടി.പി. ചന്ദ്രശേഖരനും മകൻ അഭിനന്ദിനുമൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രമ തന്റെ നിലപാട് വ്യക്തമാക്കിയത്. “പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി,” എന്ന് തുടങ്ങുന്ന കുറിപ്പിൽ രാഷ്ട്രീയ മാറ്റത്തെ രമ സ്വാഗതം ചെയ്യുന്നു. “കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് കഴിഞ്ഞു,” എന്ന രൂക്ഷമായ ഭാഷയിലാണ് രമ പ്രതികരിച്ചത്.രാഷ്ട്രീയ കേരളത്തിന്റെ ഈ നിലപാടിന് രമ അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു.

 2012 മെയ് 4-നായിരുന്നു ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. കൃത്യം പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം അതേ മെയ് 4-ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ, ടിപിയെ ‘കുലംകുത്തി’ എന്ന് വിശേഷിപ്പിച്ച പിണറായി വിജയൻ തന്റെ സ്വന്തം മണ്ഡലത്തിൽ തിരിച്ചടി നേരിടുന്നു എന്നത് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.ടിപിയുടെ ഓർമ്മകൾ ഇന്നും കേരള രാഷ്ട്രീയത്തിൽ എത്രത്തോളം നിർണ്ണായകമാണെന്ന് തെളിയിക്കുന്നതാണ് കെ.കെ. രമയുടെ ഈ വാക്കുകൾ. വടകരയിലും പരിസര പ്രദേശങ്ങളിലും യുഡിഎഫ്-ആർഎംപി പ്രവർത്തകർ വലിയ ആവേശത്തിലാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.