കണ്ണൂർ: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ തട്ടകമായ ധർമ്മടത്ത് പിന്നിലോട്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആറാം റൗണ്ട് പിന്നിടുമ്പോഴും യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദ് വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. 1970-ൽ തന്റെ 26-ാം വയസ്സിൽ തുടങ്ങിയ തിരഞ്ഞെടുപ്പ് ജീവിതത്തിൽ പിണറായി വിജയൻ ഇത്രയും വലിയൊരു തിരിച്ചടി നേരിടുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ എം.വി. ഗോവിന്ദനെതിരെ മത്സരിച്ച് അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഗണ്യമായി കുറച്ച വി.പി. അബ്ദുൾ റഷീദാണ് ഇത്തവണ മുഖ്യമന്ത്രിയെ വിറപ്പിക്കുന്നത്. യുഡിഎഫ് തരംഗം സംസ്ഥാനത്താകെ ആഞ്ഞടിച്ചപ്പോൾ കാലങ്ങളായി എൽഡിഎഫിനെ തുണച്ചിരുന്ന ധർമ്മടത്തെ ബൂത്തുകളിലും ഇത്തവണ വിള്ളലുണ്ടായി. 1970-ൽ കൂത്തുപറമ്പിൽ നിന്ന് കന്നിയങ്കം. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് തായത്ത് രാഘവനെ തോൽപ്പിച്ച് സഭയിലെത്തി. 1977-ലും 1991-ലും കൂത്തുപറമ്പിൽ നിന്ന് തന്നെ വിജയം തുടർന്നു. 1996-ൽ പയ്യന്നൂരിൽ നിന്ന് കെ.എൻ. കണ്ണോത്തിനെതിരെ വിജയിച്ചു. 2016-ൽ ആദ്യമായി ധർമ്മടത്ത് മത്സരിച്ച് 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച് മുഖ്യമന്ത്രിയായി. 2021-ൽ ഇതേ മണ്ഡലത്തിൽ ഭൂരിപക്ഷം 50,123 ആയി ഉയർത്തി രണ്ടാം തവണയും അധികാരമേറ്റു.
രണ്ട് ടേം കേരളം ഭരിച്ച മുഖ്യമന്ത്രിയെ എക്സിറ്റ് പോളുകൾ പോലും പിന്തുണച്ചിരുന്നെങ്കിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചിത്രം മാറുകയാണ്. 2016-ൽ മമ്പറം ദിവാകരൻ ഉയർത്തിയ വെല്ലുവിളിയെക്കാൾ ശക്തമായ പ്രതിരോധമാണ് അബ്ദുൾ റഷീദ് ഇത്തവണ കാഴ്ചവെക്കുന്നത്.ഇടതുമുന്നണിയുടെ ആത്മവിശ്വാസം തകർക്കുന്ന ഈ മുന്നേറ്റം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നുറപ്പാണ്. വരും റൗണ്ടുകളിൽ പിണറായി വിജയൻ തിരിച്ചുവരുമോ അതോ കേരളം ഒരു വലിയ രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിക്കുമോ എന്ന് അൽപ്പസമയത്തിനകം അറിയാം.


സുധാകരനും അടൂർ പ്രകാശിനും സീറ്റില്ല;എംപിമാരെ മത്സരിപ്പിക്കില്ലെന്ന് ഹൈക്കമാൻഡ്; കോൺഗ്രസ് രണ്ടാം പട്ടിക ഇന്ന്; എൽദോസ് കുന്നപ്പള്ളിക്കും തിരിച്ചടി; വിമത ഭീഷണിയിൽ യുഡിഎഫ്!
വിമാനത്തിലെ മുഖ്യമന്ത്രിവിരുദ്ധ പ്രതിഷേധം: പ്രതികള്‍ക്കെതിരായ വ്യോമയാന വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍; ഭരണമാറ്റത്തിന് പിന്നാലെ നിര്‍ണ്ണായക നീക്കം; ആ കേസും കള്ളക്കേസാകും





