കോട്ടയം: യുഡിഎഫിലെ സീറ്റ് തര്‍ക്കത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ വന്‍ പിളര്‍പ്പ് സൂചന. പി.ജെ. ജോസഫിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത ജോസ് കെ. മാണിയുടെ നീക്കത്തോട് പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നതയാണ് ഉയരുന്നത്. മുന്നണി മാറ്റത്തെ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് ശക്തമായി എതിര്‍ക്കുന്നതായാണ് വിവരം. പി.ജെ. ജോസഫ് ഇടതുപക്ഷത്തേക്ക് ചേക്കേറിയാല്‍ മോന്‍സിന്റെ നേതൃത്വത്തിലുള്ള വലിയൊരു വിഭാഗം യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് സാധ്യത.
പി.ജെ. ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് പാര്‍ട്ടി നേതൃത്വത്തില്‍ സജീവമായതാണ് മോന്‍സ് ജോസഫിനെ ചൊടിപ്പിക്കുന്നത്. അപുവിനെ സജീവമാക്കുന്നതോടെ ഭാവിയില്‍ പാര്‍ട്ടി നേതൃത്വം കുടുംബത്തിലേക്ക് ചുരുങ്ങുമോ എന്ന ആശങ്കയും മോന്‍സ് വിഭാഗത്തിനുണ്ട്. ജോസഫ് ഗ്രൂപ്പിന്റെ വിജയസാധ്യതയുള്ള സീറ്റുകളിലൊന്നായ കടുത്തുരുത്തിയുടെ പ്രതിനിധിയായ മോന്‍സ് ജോസഫ് മുന്നണി വിട്ടാല്‍ അത് പാര്‍ട്ടിയെ തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, ജോസ് കെ. മാണിയുടെ ക്ഷണം യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള തന്ത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. 10 സീറ്റുകള്‍ ചോദിക്കുന്ന ജോസഫിന് ആറു സീറ്റുകള്‍ നല്‍കി ഒതുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഈ തര്‍ക്കം മുതലെടുത്ത് ജോസഫിനെ എല്‍ഡിഎഫിലേക്ക് അടുപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും പച്ചക്കൊടി കാട്ടിയതോടെയാണ് ജോസ് കെ. മാണി നേരിട്ട് രംഗത്തെത്തിയത്.
എന്നാല്‍ മുന്നണി മാറ്റം സംബന്ധിച്ച് പി.ജെ. ജോസഫ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. മോന്‍സിനെയും മകനെയും ഒരുപോലെ തൃപ്തിപ്പെടുത്തി മുന്നോട്ട് പോകുക എന്നത് ജോസഫിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. യുഡിഎഫിലെ സീറ്റ് വിഭജന തര്‍ക്കങ്ങളില്‍ ഉലയുന്ന പി.ജെ. ജോസഫിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ. മാണി നടത്തിയ നീക്കം കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്.
ജോസഫ് ഗ്രൂപ്പ് തങ്ങളുടെ ‘രക്തത്തിന്റെ ഭാഗം’ ആണെന്നും യുഡിഎഫില്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ സംരക്ഷണം നല്‍കാമെന്നും ജോസ് വ്യക്തമാക്കിയത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. എന്നാല്‍, ഈ മുന്നണി മാറ്റ നീക്കം ജോസഫ് ഗ്രൂപ്പിനുള്ളില്‍ വന്‍ പിളര്‍പ്പിന് കാരണമായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് രാഷ്ട്രീയത്തില്‍ സജീവമാകുകയും പാര്‍ട്ടി തീരുമാനങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്യുന്നതില്‍ മോന്‍സ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. മകന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാന്‍ ജോസഫ് നടത്തുന്ന നീക്കങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കുമെന്നാണ് ഇവരുടെ വാദം.
കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും വേണമെന്ന ജോസഫിന്റെ ആവശ്യത്തെ വിജയസാധ്യതയുടെ പേര് പറഞ്ഞ് കോണ്‍ഗ്രസ് തടയുകയാണ്. തൊടുപുഴയും കടുത്തുരുത്തിയും ഒഴികെയുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന നിലപാടിലാണ് യുഡിഎഫ്. ഈ സാഹചര്യത്തിലാണ് ജോസഫിനെ ഇടതുപാളയത്തിലെത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനാനുവാദത്തോടെ ജോസ് കെ. മാണി നേരിട്ട് രംഗത്തിറങ്ങിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വേനല്‍ച്ചൂടില്‍ വിറച്ച് കേരളം; മാളങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങി വിഷപ്പാമ്പുകള്‍; ഒരാഴ്ചയ്ക്കിടെ ആറ് മരണം, ജാഗ്രത വേണം





