പിആര്‍ഡി യിലെ അച്ചടി, ദൃശ്യ കരാറുകളിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണ സാധ്യത കണക്കിലെടുത്താണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന് മുന്‍ പ്രസ് സെക്രട്ടറി പി.എം. മനോജിനെ ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയായി ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ മനോഹരന് മോറായിയെയാണു നിയമിച്ചത്.
പി.എം. മനോജിന്റെ മകന് അമലിന്റെ സ്ഥാപനത്തിനു ടെന്‍ഡര്‍ ഇല്ലാതെ പി ആര്‍ഡി കരാറുകള്‍ നല്‍കിയതില്‍ യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ സാധ്യതയുള്ളതിനാലാണ് ഒഴിവാക്കല്‍. അതേ സമയം ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ സ്ഥാനം തിരികെ നല്കുമെന്നു പിണറായി ഉറപ്പു നല്‍കിയതായി പി.എം. മനോജ് കരുതുന്നുണ്ട്. ഇക്കാര്യത്തില്‍ ദേശാഭിമാനി എഡിറ്റര്‍ പുത്തലത്ത് ദിനേശന്റെ നിലപാട് നിര്‍ണ്ണായകമാകും.
ദേശാഭിമാനിയില്‍ നിന്ന് അവധിയെടുത്തു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പി.എം മനോജ് കഴിഞ്ഞയാഴ്ച ദേശാഭിമാനിയില്‍ ഔപചാരികമായി തിരിച്ചെത്തിയെങ്കിലും 60 വയസു പൂര്‍ത്തിയായതിനാല്‍ മേയ് 31 നു വിരമിച്ചു.ദേശാഭിമാനിയില്‍ നിന്നു വിരമിക്കുന്നവര്‍ക്ക് പുനര്‍ നിയമനം നല്‍കേണ്ടെന്ന 2016 ലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം മനോജിനു വേണ്ടി തിരുത്തുമെന്ന് സൂചനയുണ്ട്. ജൂണ്‍ ആറിനു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
നിലവില്‍ റസിഡന്റ് എഡിറ്ററായി സേവനം അനുഷ്ഠിക്കുന്നത് പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജാണ്. പി.എം. മനോജ് 2016 മുതല്‍ 2019 വരെ റസിഡന്റ് എഡിറ്ററായിരുന്നു. 2019 ലാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ആയത്. തുടര്‍ന്നു റസിഡന്റ് എഡിറ്ററായ വി.ബി. പരമേശ്വരന് 60 വയസില്‍ വിരമിച്ചപ്പോള്‍ പുനര്‍ നിയമനം നല്‍കാത്തത് 2016 ലെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം അനുസരിച്ചാണ്.
ജൂണ്‍ ആറിനു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പി.എം. മനോജിനു വേണ്ടി പിണറായി വിജയന് ഇടപെടുമോ എന്നാണു ദേശാഭിമാനിയിലെ സഖാക്കള്‍ ഉറ്റു നോക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംവിധായകന് രഞ്ജിത്തിന് ജാമ്യം അനുവദിച്ച് കോടതി, ജാമ്യം നല്‍കിയത് ആരോഗ്യസ്ഥിതി പരിഗണിച്ച് , പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി





