ട്രെയിനിൽ മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; മുൻ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ മാധ്യമ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുൻ മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ. കോഴിക്കോട് ചേവായൂർ സ്വദേശി വി.ഇ. ബാലകൃഷ്ണനാണ് അറസ്റ്റിലായത്. തലശ്ശേരിയിൽ നിന്നാണ് മാധ്യമപ്രവർത്തക ട്രെയിനിൽ കയറിയത്. യാത്രയ്ക്കിടെ ഇവരുടെ അടുത്ത് വന്നിരുന്ന ബാലകൃഷ്ണൻ ലൈംഗിക ചേഷ്ഠകളോടെ പെരുമാറുകയായിരുന്നു. ജനശതാബ്ദി എക്സ്പ്രസിൽ എറണാകുളത്തേക്ക് വരികയായിരുന്നു മാധ്യമപ്രവർത്തക.
 അതിക്രമം സഹിക്കവയ്യാതായതോടെ മാധ്യമപ്രവർത്തക ഷൊർണൂർ റെയിൽവേ പോലീസിന് പരാതി നൽകി. തുടർന്ന് പോലീസ് ട്രെയിനിലെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത്തിട്ടുണ്ട്. 24 വയസ്സ് മാത്രമേ മാധ്യമപ്രവർത്തകയ്ക്ക് പ്രായമുള്ളൂ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.