രാവിലെ കണ്ട വെടിപ്പുരകൾ ചാരമായി,സംസാരിച്ചത് മരണപ്പെട്ടവർക്കൊപ്പം, വാർത്ത എടുത്തു മടുങ്ങിയ മാധ്യമപ്രവർത്തകരുടെ മുന്നിൽ അഗ്നിഗോളമായി മുണ്ടത്തിക്കോട്

തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട്ട് നടന്ന വെടിക്കെട്ട് ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തുമ്പോൾ, ആ ദുരന്തത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്ക് ഇത് വിശ്വസിക്കാനാവാത്ത നൊമ്പരമാകുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഉണ്ടായ ഭീകരമായ സ്‌ഫോടനത്തിന് വെറും മണിക്കൂറുകൾക്ക് മുമ്പ്, രാവിലെ പതിനൊന്നുമണിയോടെ ഒരു സംഘം മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്താനും വാർത്തകൾ ശേഖരിക്കാനും ഇതേ വെടിക്കെട്ടുപുര സന്ദർശിച്ചിരുന്നു.
രാവിലെ ജോലികളിൽ വ്യാപൃതരായിരുന്ന തൊഴിലാളികളോട് സൗഹൃദത്തോടെ സംസാരിച്ചാണ് മാധ്യമപ്രവർത്തകർ മടങ്ങിയത്. എന്നാൽ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആ സ്ഥലം മരണത്തിന്റെ വിളനിലമായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. അല്പസമയം മുമ്പ് ചിരിച്ചും സംസാരിച്ചും തങ്ങളോട് കാര്യങ്ങൾ പങ്കുവെച്ച പലരും ദുരന്തത്തിന് ഇരയായെന്ന വാർത്ത അറിഞ്ഞു രാവിലെ എത്തിയപ്പോൾ പച്ചപ്പും ശാന്തതയും നിറഞ്ഞുകിടന്ന പാടവും പരിസരവുമാണ് പിന്നീട് കണ്ടത്. മടങ്ങി എത്തിയപ്പോൾ ദുരന്തം അതിന്റെ പൂർണ്ണരൂപത്തിൽ അവിടെ താണ്ഡവമാടുകയായിരുന്നു.
 രാവിലെ പച്ചപ്പാർന്നു നിന്ന മരങ്ങളെല്ലാം സ്ഫോടനത്തിൽ കത്തിക്കരിഞ്ഞ് കരിങ്കട്ടകളായി മാറിയിരിക്കുന്നു. പാടത്തിനൊത്ത നടുവിലെ വെടിപ്പുരകൾ അഗ്നിനാളങ്ങൾ ഉയർത്തുന്ന സ്ഫോടന കേന്ദ്രങ്ങളായി മാറി. പ്രതാലയം പോലെ ആ പാടവും പരിസരവും കരിഞ്ഞുണങ്ങി നിൽക്കുന്ന കാഴ്ച കണ്ടുനിന്നവരുടെ ഉള്ളിൽ വിങ്ങലുണ്ടാക്കി.
രാവിലെ വാർത്തകൾ ശേഖരിച്ച സ്ഥലത്തേക്ക് തിരികെ എത്തിയപ്പോൾ, തങ്ങളുടെ കൺമുന്നിൽ കണ്ടത് പുകയുന്ന അവശിഷ്ടങ്ങളും ചിന്നിച്ചിതറിയ ജീവിതങ്ങളുമായിരുന്നു. ഈ മാധ്യമപ്രവർത്തകരെ സംബന്ധിച്ചിടത്തോളം കേവലം ഒരു വാർത്തയല്ല, മറിച്ച് നേരിട്ട് കണ്ട മനുഷ്യരുടെ ജീവിതം കരിഞ്ഞമർന്നതിന്റെ വേദന കൂടിയായി ഈ ദുരന്തം മാറി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.