സൈബർ ചതിക്കുഴികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ പോലീസിന്റെ ‘കിഡ് ഗ്ലൗ’ പദ്ധതി

കൊച്ചി: സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച ‘കിഡ് ഗ്ലൗ’  പദ്ധതിക്ക് എറണാകുളം റൂറൽ ജില്ലയിൽ തുടക്കമായി. അങ്കമാലി വിശ്വജ്യോതി സ്കൂളിൽ നടന്ന ചടങ്ങിൽ റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും സൈബർ അതിക്രമങ്ങളിൽ നിന്നും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഓൺലൈൻ ഗെയിമുകൾ, സുരക്ഷിതമല്ലാത്ത സാമ്പത്തിക ഇടപാടുകൾ, സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ദ്ധരായ പോലീസ്

‘ദ കേരള സ്റ്റോറി 2’ പ്രദർശനം ഹൈക്കോടതി തടഞ്ഞു; റിലീസിന് 15 ദിവസത്തെ സ്റ്റേ, സെൻസർ ബോർഡ് ചിത്രം വീണ്ടും കാണണം.

കൊച്ചി: നാളെ തിയേറ്ററുകളിൽ എത്താനിരുന്ന വിവാദ ചിത്രം ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസ് കേരള ഹൈക്കോടതി തടഞ്ഞു. 15 ദിവസത്തേക്കാണ് സിനിമയുടെ പ്രദർശനത്തിന് സ്റ്റേ അനുവദിച്ചിരിക്കുന്നത്. സ്റ്റേ കാലാവധിക്ക് ശേഷം സെൻസർ ബോർഡ് സിനിമ വീണ്ടും കണ്ട് വിലയിരുത്തണമെന്നും കോടതി ഉത്തരവിട്ടു. സിനിമ മതസൗഹാർദത്തെ ബാധിക്കാനിടയുണ്ടെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. സിനിമ കണ്ട് വിലയിരുത്താനുള്ള കോടതിയുടെ തീരുമാനത്തെ നിർമ്മാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സ് എതിർത്തിരുന്നു. സെൻസർ

മന്ത്രി വീണാ ജോർജിനെതിരായ വധശ്രമക്കേസ്: എഫ്ഐആറിൽ ഗുരുതര പിഴവുകൾ? കാലതാമസവും വൈരുദ്ധ്യങ്ങളും ചർച്ചയാകുന്നു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് രാത്രി 10.17 മണിക്ക്. ഉച്ചയ്ക്ക് 3.15 മണിക്ക് നടന്ന സംഭവത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ അക്ഷന്തവ്യമായ കാലതാമസം ഉണ്ടായിരിക്കുന്നത്. കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ ക്രൈം 67 /2026 നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആറിൽ ഭാരതീയ നായ സംഹിത(ബി എൻ എസ് )189 (2 ), 191 (2),126( 2), 115(

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി..കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെ നൂറോളം പേർ മാത്രമാണ് ‘വിരോഷ്’ എന്ന് പേരിട്ടിരിക്കുന്ന ആഘോഷത്തിൽ പങ്കെടുത്തത്

ഉദയ്പുര്‍: തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന പ്രണയ ജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി. രാജസ്ഥാനിലെ ഉദയ്പുരിലുള്ള ‘മെമെന്റോസ് ബൈ ഐടിസി’ എന്ന പഞ്ചനക്ഷത്ര റിസോർട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. വ്യാഴാഴ്ച രാവിലെ 10:10-ഓടെ ആന്ധ്രയുടെ പരമ്പരാഗത ആചാരപ്രകാരം വിജയ് രശ്മികയുടെ കഴുത്തിൽ താലി ചാർത്തി. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെ നൂറോളം പേർ മാത്രമാണ് ‘വിരോഷ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുത്തത്. രാവിലെ നടന്ന ആന്ധ്ര ആചാരങ്ങൾക്ക് ശേഷം വൈകീട്ട്

ഇസ്രയേലിൽ മോദിക്ക് നെതന്യാഹുവിന്റെ സർപ്രൈസ്; അത്താഴ വിരുന്നിന് ഇന്ത്യൻ വേഷമണിഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി

ടെൽ അവീവ്: ഇസ്രയേൽ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ഒരുക്കിയ പ്രത്യേക അത്താഴ വിരുന്നിൽ ഇന്ത്യൻ വേഷമണിഞ്ഞ് എത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തന്റെ പതിവ് പാശ്ചാത്യ വസ്ത്രധാരണ രീതി മാറ്റി വെച്ച്, നീല നിറത്തിലുള്ള ഇന്ത്യൻ കുർത്തയും ജാക്കറ്റും ധരിച്ചാണ് നെതന്യാഹു തന്റെ പ്രിയ സുഹൃത്തിനെ സ്വീകരിച്ചത്. “എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ സർപ്രൈസ്” എന്ന അടിക്കുറിപ്പോടെ നെതന്യാഹു തന്നെയാണ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നെതന്യാഹുവിന്റെ ഈ ഹൃദ്യമായ

ക്രൂരത കാട്ടിയിട്ടും കുലുക്കമില്ല; ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചുല്ലസിച്ച് സഫീന; ‘നല്ല ഫോട്ടോ എടുക്കണേ’ എന്ന് പോലീസിനോടും മാധ്യമങ്ങളോടും പരിഹാസം

കൊച്ചി: ഹണിട്രാപ്പില്‍ കുടുക്കി ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പിടിയിലായിട്ടും യാതൊരു കുറ്റബോധവുമില്ലാതെ മുഖ്യപ്രതി സഫീനയുടെ പെരുമാറ്റം ഏവര്‍ക്കും ഞെട്ടലായി. പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴും മാധ്യമങ്ങള്‍ വിവരമറിയാന്‍ എത്തിയപ്പോഴും തികഞ്ഞ ലാഘവത്തോടെയാണ് സഫീന പ്രതികരിച്ചത്. തന്നെ പകര്‍ത്താന്‍ ശ്രമിച്ച ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് പുഞ്ചിരിച്ച സഫീന, ‘നല്ല ഫോട്ടോ എടുക്കണേ’ എന്ന് ചിരിച്ചുകൊണ്ട് വിളിച്ച് പറഞ്ഞത് കണ്ടുനിന്നവരിലും ഉദ്യോഗസ്ഥരിലും ഒരുപോലെ അമ്പരപ്പുണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ കേസിന്റെ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുമ്പോഴും യാതൊരു കൂസലുമില്ലാതെ തൊട്ടുപിന്നില്‍ പുഞ്ചിരിച്ചു നില്‍ക്കുകയായിരുന്നു

ജയരാജന്മാർക്കും ഷംസീറിനും സീറ്റില്ല? പേരാവൂരിൽ ശൈലജ മത്സരിക്കുമോ? സി.പി.എം കോട്ടകളിൽ പുതിയ മുഖങ്ങൾ വരുന്നു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ സിപിഎമ്മില്‍ നിന്നും വിജയിച്ചുകയറിയ കെ.കെ ശൈലജയെ ഇത്തവണ എവിടെയും പരിഗണിക്കാനിടയില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് മത്സരിക്കാനുള്ളവരുടെ പേരുകള്‍ പരിഗണിച്ചത്. ടു ടേം വ്യവസ്ഥ മറികടന്ന് ധര്‍മടത്ത് പിണറായി വിജയന് മാത്രമാണ് ഇളവ് നല്‍കാന്‍ സാധ്യത. ഇതോടെയാണ് കെ.കെ ശൈലജ ലിസ്റ്റില്‍ ഇടംപിടിക്കാതെവന്നത്. കെ.കെ ശൈലജയുടെ കാര്യത്തില്‍കൂടി ടേം വ്യവസ്ഥ മറികടന്ന് തീരുമാനം വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കെ.കെ ശൈലജ ഇപ്പോള്‍ സി.പി.എം കേന്ദ്രകമ്മിറ്റി

“അമ്മേ ഐ ലവ് യു, അനിയനെ നോക്കണം”; സന്ദേശത്തിന് പിന്നാലെ 21-കാരിയായ യൂട്യൂബർ മരിച്ച നിലയിൽ

ഹൈദരാബാദ്: പ്രശസ്ത യൂട്യൂബറും സയൻസ് വിദ്യാർത്ഥിനിയുമായ ബോണു കൊമാലിയെ (21) ഹൈദരാബാദിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ കൊമാലി, ഹൈദരാബാദിൽ ബിഎസ്‌സി പഠനത്തോടൊപ്പം യൂട്യൂബ് വീഡിയോകളിലൂടെയും സജീവമായിരുന്നു. തിങ്കളാഴ്ച പുലർച്ചെ കുവൈറ്റിൽ ജോലി ചെയ്യുന്ന അമ്മയ്ക്ക് “ഐ ലവ് യു സോ മച്ച്” എന്നും “അനിയനെ നന്നായി നോക്കണമെന്നും” സന്ദേശം അയച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. സന്ദേശത്തിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ പരിഭ്രാന്തയായ അമ്മ സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. സുഹൃത്തെത്തി

വീണാ ജോർജിന്റേത് ‘മെഗാ സീരിയൽ’ അഭിനയം! കയ്യിലെ പരിക്ക് പഴയത്; റെയിൽവേ പോലീസിന് തെളിവ് കിട്ടിയില്ല; ആരോപണങ്ങൾ തള്ളി വി.ഡി. സതീശൻ

കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടേത് വെറും ‘അഭിനയം’ മാത്രമാണെന്നും സർക്കാരിനെതിരായ ജനവികാരം വഴിതിരിച്ചുവിടാനാണ് ഇത്തരം നാടകങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും സതീശൻ ആരോപിച്ചു. കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിന് തെളിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ കൈയ്യിലുള്ള പരിക്ക് രണ്ട് ദിവസം മുമ്പുള്ള ചിത്രങ്ങളിലും വ്യക്തമാണെന്നും പഴയ

ജയരാജന്റെ ‘കറുത്ത തുണി’ വാദം പൊളിയുന്നു; പരിക്കേറ്റത് ഗണ്‍മാന്റെ സുരക്ഷാ നീക്കത്തിനിടയിലോ? കണ്ണൂരില്‍ വധശ്രമക്കേസ് സിപിഎം പ്രതിരോധത്തില്‍

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉയര്‍ത്തിയ ‘കറുത്ത തുണി’ വാദം ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തകരുന്നു. മന്ത്രിയുടെ കഴുത്തിന് പരിക്കേറ്റത് പ്രതിഷേധക്കാരുടെ ആക്രമണത്തിലല്ലെന്നും, മറിച്ച് മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വന്തം ഗണ്‍മാന്റെ കൈകള്‍ തട്ടിയാണോ എന്ന സംശയമാണ് ദൃശ്യങ്ങള്‍ നല്‍കുന്നത്. ഇതോടെ കരിനീല സഫാരി സ്യൂട്ട് ധരിച്ച ഗണ്‍മാനെ പ്രതിഷേധക്കാരനാക്കി ചിത്രീകരിച്ച ഇടത് സൈബര്‍ പ്രചാരണവും പൊളിഞ്ഞു. മന്ത്രിയെ കെ.എസ്.യു. പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച്