കൊല്ലം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി ആര്‍.എസ്.പിയില്‍ പുകഞ്ഞ പുത്രവാത്സല്യപ്പോരില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് കനത്ത തിരിച്ചടി. മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് ഇറക്കാനുള്ള പ്രേമചന്ദ്രന്റെ മോഹങ്ങള്‍ക്ക് ഷിബു ബേബി ജോണും എ.എ. അസീസും ചേര്‍ന്ന് തടയിട്ടു. മണിക്കൂറുകള്‍ നീണ്ട നാടകീയമായ വാഗ്വാദങ്ങള്‍ക്കൊടുവില്‍ അഡ്വ. വിഷ്ണു മോഹനെ ഇരവിപുരത്തെ സമവായ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയിലെ ഷിബു പക്ഷത്തിന്റെ ആധിപത്യം ഉറപ്പിക്കപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന എ.എ. അസീസ് ഷിബു ബേബി ജോണിനൊപ്പം ഉറച്ചുനിന്നത് പ്രേമചന്ദ്രന്‍ പക്ഷത്തിന് വിനയായി.
കൊച്ചി: സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച നടന്‍ ടിനി ടോമിന് കനത്ത പ്രഹരമായി മകന്റെ അറസ്റ്റ്. ലഹരിവിരുദ്ധ പ്രചാരണമായ ‘യോദ്ധാവി’ന്റെ അംബാസഡര്‍ കൂടിയായ ടിനി ടോമിന്റെ മകന്‍ ആദം ഷെം (21) ആണ് കഞ്ചാവുമായി കൊച്ചിയില്‍ പോലീസിന്റെ പിടിയിലായത്. തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആദവും കൂട്ടുകാരും കുടുങ്ങിയത്. തിരുവാങ്കുളം മുകളിയം അമ്പലത്തിന് സമീപം രാത്രികാല പട്രോളിംഗിനിടെയാണ് പോലീസിന്റെ കണ്ണില്‍ ഈ മൂവര്‍സംഘം പെട്ടത്. പോലീസ് ജീപ്പ് കണ്ടതോടെ പരിഭ്രമിച്ചു മാറിയ ഇവരെ
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി സിപിഎമ്മില്‍ പുകയുന്ന അതൃപ്തി പുതിയ തലത്തിലേക്ക്. സിറ്റിങ് സീറ്റായ മട്ടന്നൂരില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന കടുത്ത നിലപാടിലാണ് മുന്‍ മന്ത്രി കെ.കെ. ശൈലജ എന്ന് സൂചന. മട്ടന്നൂര്‍ മണ്ഡലം വിട്ടുനല്‍കിയുള്ള ഒരു ഭാഗ്യപരീക്ഷണത്തിനില്ലെന്ന് അവര്‍ പാര്‍ട്ടിയെ കര്‍ശനമായി അറിയിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ഈ തര്‍ക്കം സിപിഎം കേന്ദ്ര നേതൃത്വത്തെപ്പോലും വെട്ടിലാക്കിയിരിക്കുകയാണ്. രണ്ടു ടേം വ്യവസ്ഥയുടെ പേരില്‍ തന്നെയും സ്പീക്കര്‍ എ.എന്‍. ഷംസീറിനെയും വെട്ടിനിരത്തുന്നതില്‍
കൊച്ചി: സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുവെന്ന ആരോപണത്തിൽ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഭരണഘടനാപരമായ പദവി വഹിക്കുന്ന മുഖ്യമന്ത്രിക്ക് സർക്കാർ ജീവനക്കാരുമായി സംവദിക്കാൻ അധികാരമുണ്ടെന്നും ഇത് ഭരണനിർവഹണത്തിന്റെ ഭാഗമാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു. ഹർജി പരിഗണിച്ച കോടതി, ജീവനക്കാർക്ക് സന്ദേശങ്ങൾ അയക്കുന്നതിനായുള്ള വിലക്ക് തിങ്കളാഴ്ച വരെ നീട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കേവലം ഒരു രാഷ്ട്രീയ പ്രവർത്തകനായി മാത്രം കാണുന്നത് ശരിയല്ലെന്നാണ് സർക്കാരിന്റെ വാദം. സർവീസ് സംബന്ധമായ കാര്യങ്ങൾ മാത്രമാണ് സന്ദേശത്തിലുള്ളതെന്നും, ബജറ്റിലൂടെ നടപ്പിലാക്കിയ ആനുകൂല്യങ്ങളെക്കുറിച്ച് ജീവനക്കാരെ
തിരുവനന്തപുരം: നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താൻ ലക്ഷ്യമിട്ട് കേരളാ പൊലീസ് സൈബർ വിംഗിന്റെ നേതൃത്വത്തിൽ വിപുലമായ ‘സ്പെഷ്യൽ ഡ്രൈവ്’ ആരംഭിച്ചു. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ 34,000ത്തോളം ഫോണുകൾ ട്രാക്ക് ചെയ്തതായാണ് റിപ്പോർട്ട്. സൈബർ വിംഗ് എസ്.പിയുടെ നിർദ്ദേശപ്രകാരം, ട്രാക്കിലായ ഫോണുകളുടെ ഉടമകൾക്ക് ഇന്ന് മുതൽ ഔദ്യോഗികമായി സന്ദേശങ്ങൾ അയച്ചുതുടങ്ങി. സന്ദേശം ലഭിക്കുന്നവർ ഫോൺ നഷ്ടപ്പെട്ടതിനെക്കുറിച്ച് ആദ്യം പരാതി നൽകിയ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ട്രാക്ക് ചെയ്ത ഫോണുകളിൽ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്
തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയാക്കപ്പെട്ടതിനെത്തുടർന്ന് ആർ ശ്രീലേഖയ്ക്ക് എതിരെയുള്ള നീക്കങ്ങൾ ശക്തമാക്കി സിപിഎമ്മും കോൺഗ്രസും. ബിജെപി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം നഗരസഭ കൗൺസിലറുമാ ണ് ശ്രീലേഖ. തിരുവനന്തപുരം നഗരസഭയിലെ സി പി എം പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക്കും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ് ശബരിനാഥനും ശ്രീലേഖയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയിട്ടുള്ളത്. ശ്രീലേഖയ്ക്കെ തിരെയുള്ള കേസിന്റെ കാര്യം നഗരസഭാ കൗൺസിലിൽ കെ എസ് ശബരിനാഥൻ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും അതിന് അനുവദിക്കാത്തതിനെത്തുടർന്ന് യുഡിഎഫ് കൗൺസിലർമാർ
തിരുവനന്തപുരം: അധികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും നടത്തിയ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ജി.എ.എസ്.ഐ സിജുമോന്‍, സി.പി.ഒ 5752 സുനില്‍, സി.പി.ഒ 17155 ഗിരീഷ്, ജി.എസ്.ഐ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. സേനയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ഈ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. സസ്പെന്‍ഷന് പുറമെ ഇവര്‍ക്കെതിരെ
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ആനവണ്ടിയായ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി മോഹൻലാൽ അഭിനയിച്ച ഹൃദ്യമായ പരസ്യചിത്രം പുറത്തിറങ്ങി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചത്. മോഹൻലാലിന്റെ ഉറ്റ സുഹൃത്തും പ്രശസ്ത സംവിധായകനുമായ പ്രിയദർശനാണ് ഈ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. തൊടുപുഴയിലായിരുന്നു ഇതിന്റെ ചിത്രീകരണം നടന്നത്. തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിന്റെ ഓഡിഷനായി തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് നടത്തിയ കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: കേരളത്തിൽ അതീവ രഹസ്യസ്വഭാവമുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരങ്ങൾക്ക് പുറമെ, സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേരുചേർത്തിട്ടുള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ സ്വകാര്യ വിവരങ്ങളും സർക്കാർ ചോർത്തിയെടുത്തതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് തെളിവായി മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി സാംബശിവ റാവു എഴുതിയ കത്തും അദ്ദേഹം പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിർദ്ദേശപ്രകാരമാണ് സാംബശിവ റാവു ഈ വിവരങ്ങൾ സിപിഎമ്മിന് എത്തിച്ചുനൽകുന്നതെന്ന് ചെന്നിത്തല
ഇസ്ലാമാബാദ്: അഫ്ഗാൻ-പാകിസ്താൻ അതിർത്തിയിൽ സംഘർഷം അതിരൂക്ഷമാകുന്നു. താലിബാൻ ഭരണകൂടത്തിനെതിരെ കടുത്ത വിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി. പാകിസ്താന്റെ ക്ഷമ നശിച്ചതായും രാജ്യം തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയതായും അദ്ദേഹം പ്രഖ്യാപിച്ചു. അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം ഇന്ത്യയുടെ പ്രതിനിധിയേപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ ഇന്ത്യയുടെ കോളനിയാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ഭീകരത കയറ്റുമതി ചെയ്യാനാണ് താലിബാൻ ശ്രമിക്കുന്നതെന്നും ലോകമെമ്പാടുമുള്ള ഭീകരരെ അഫ്ഗാനിസ്താനിൽ ഒന്നിപ്പിക്കുകയാണെന്നും ആസിഫ് ‘എക്സിൽ’ കുറിച്ചു. താലിബാന്റെ രഹസ്യങ്ങൾ കൃത്യമായി അറിയാവുന്ന അയൽക്കാരാണ് തങ്ങളെന്നും കടൽ










