കൊച്ചി: സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുവെന്ന ആരോപണത്തിൽ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഭരണഘടനാപരമായ പദവി വഹിക്കുന്ന മുഖ്യമന്ത്രിക്ക് സർക്കാർ ജീവനക്കാരുമായി സംവദിക്കാൻ അധികാരമുണ്ടെന്നും ഇത് ഭരണനിർവഹണത്തിന്റെ ഭാഗമാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു. ഹർജി പരിഗണിച്ച കോടതി, ജീവനക്കാർക്ക് സന്ദേശങ്ങൾ അയക്കുന്നതിനായുള്ള വിലക്ക് തിങ്കളാഴ്ച വരെ നീട്ടിയിട്ടുണ്ട്.
സ്ത്രീ പ്രവേശനത്തെ ഇനി പ്രത്യക്ഷത്തില്‍ പിന്തുണയ്ക്കില്ല; തന്ത്രപരമായ നിലപാടിലേക്ക് ഇടതു സര്‍ക്കാര്‍
മുഖ്യമന്ത്രിയെ കേവലം ഒരു രാഷ്ട്രീയ പ്രവർത്തകനായി മാത്രം കാണുന്നത് ശരിയല്ലെന്നാണ് സർക്കാരിന്റെ വാദം. സർവീസ് സംബന്ധമായ കാര്യങ്ങൾ മാത്രമാണ് സന്ദേശത്തിലുള്ളതെന്നും, ബജറ്റിലൂടെ നടപ്പിലാക്കിയ ആനുകൂല്യങ്ങളെക്കുറിച്ച് ജീവനക്കാരെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സന്ദേശം രാഷ്ട്രീയപരമാണെന്ന വാദം ഹർജിക്കാരുടെ സങ്കല്പം മാത്രമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സന്ദേശത്തിൽ ഒരിടത്തും വോട്ട് ചോദിക്കുകയോ രാഷ്ട്രീയ പാർട്ടികളെക്കുറിച്ച് പരാമർശിക്കുകയോ ചെയ്തിട്ടില്ല.മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തിഗത വിവരങ്ങൾ അനധികൃതമായി സൂക്ഷിച്ചിട്ടില്ല.എക്സിക്യൂട്ടീവ് തലവൻ എന്ന നിലയിൽ ഭരണപരമായ കാര്യങ്ങൾ ജീവനക്കാരെ അറിയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്.ഡാറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഉന്നയിച്ച പുതിയ ആരോപണങ്ങൾ കോടതിയിൽ ചർച്ചയാകുമോ എന്നും വരും ദിവസങ്ങളിൽ അറിയാം. തിങ്കളാഴ്ച കോടതി ഈ വിഷയത്തിൽ കൂടുതൽ വാദം കേൾക്കും.
ഇന്‍സ്റ്റഗ്രാം സുഹൃത്ത് കാറിലെത്തി തട്ടിക്കൊണ്ടുപോയെന്ന് സംശയം; കോഴിക്കോട് സ്വദേശിയായ 16-കാരിക്കായി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്







