തിരുവനന്തപുരം: അധികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും നടത്തിയ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ജി.എ.എസ്.ഐ സിജുമോന്‍, സി.പി.ഒ 5752 സുനില്‍, സി.പി.ഒ 17155 ഗിരീഷ്, ജി.എസ്.ഐ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി.
സേനയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ഈ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് സസ്പെന്ഷന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സസ്പെന്ഷന് പുറമെ ഇവര്‍ക്കെതിരെ വാക്കാലുള്ള അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം സിറ്റി സി.പി.ഒ, എ.സി.പി നര്‍കോട്ടിക് സെല്‍ എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥരായി നിയോഗിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ 15 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നും രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. സസ്പെന്ഷന് കാലയളവില്‍ ചട്ടപ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരായിരിക്കും.
ബൈക്ക് മോഷണക്കേസിലെ പ്രതികളെ ക്രൂരമായി തല്ലിച്ചതിച്ചെന്നായിരുന്നു പരാതി. ബൈക്ക് മോഷണ കേസില്‍ കൊച്ചി പൊലീസ് പിടികൂടിയ ജിനു ബേബിയ്ക്കും കൂട്ടുപ്രതി ഉണ്ണിയ്ക്കുമാണ് മര്‍ദനമേറ്റത്. പ്രതികളെ ഫോര്‍ട്ട് പൊലീസിന് കൈമാറുകയായിരുന്നു. ഫോര്‍ട്ട് പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലാണ് പ്രതികള്‍ പിടിയിലാകുന്നത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ ജയിലില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ബൈക്ക് മോഷണക്കേസിലെ കൂട്ടുപ്രതിയായ ഉണ്ണിയും ആശുപത്രിയില്‍ ചികിത്സയിലാണ്.
പൊലീസ് മര്‍ദിച്ചെന്ന പരാതിയില്‍ മജിസ്ട്രേറ്റ് ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വാഹനത്തിലിട്ട് പട്ടിക കഷ്ണം കൊണ്ട് അടിച്ചുവെന്നാണ് പ്രതികളുടെ മൊഴി. എന്നാല്‍,റിമാന്‍ഡ് സമയത്തോ വൈദ്യപരിശോധനസമയത്തോ മര്‍ദ്ദിച്ചതായി പ്രതികള്‍ പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ കാര്‍ത്തിക് അറിയിച്ചിരുന്നു. പിന്നാലെയായിരുന്നു അന്വേഷണം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ലഹരി മാഫിയക്ക് മുട്ടന്‍ പണി! സംസ്ഥാനത്ത് പോലീസിന്റെ ലഹരി വേട്ട;ഓപ്പറേഷന് ഡി ഹണ്ടില്‍ കുടുങ്ങിയത് 58 പേര്, കിലോക്കണക്കിന് കഞ്ചാവും എംഡിഎംഎയും പിടികൂടി





