കൊച്ചി: ഇറാനു നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത വ്യോമാക്രമണങ്ങളെയും അതിൽ പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിനെയും അതിശക്തമായ ഭാഷയിൽ അപലപിച്ച് സിപിഐഎം നേതാവ് എം. സ്വരാജ്. ലോകത്ത് ആദ്യമായി ആണവായുധം പ്രയോഗിച്ചവർ തന്നെ ഇറാൻ ആണവായുധം നിർമ്മിക്കുമെന്ന് പറഞ്ഞ് ആക്രമണം നടത്തുന്നത് ക്രൂരമായ ഫലിതമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. എല്ലാ യുദ്ധങ്ങളും ആദ്യം ലക്ഷ്യമിടുന്നത് കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിസ്സഹായരായ മനുഷ്യരെയുമാണ്. ആകാശം പോർവിമാനങ്ങൾ കൊണ്ടും ഭൂമി മൃതശരീരങ്ങൾ കൊണ്ടും നിറയുന്ന കാഴ്ചയാണ് ലോകം കാണുന്നത്.യുദ്ധത്തിൽ ആര്
ടെല്‍ അവീവ്: നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായി വാണ ആയത്തുല്ല അലി ഖമേനിയുടെ അന്ത്യത്തോടെ, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അടുത്ത അമരക്കാരന്‍ ആരെന്ന ആകാംക്ഷയിലാണ് ലോകം. ഔദ്യോഗികമായി ഒരു പിന്‍ഗാമിയെ പ്രഖ്യാപിക്കാതെയാണ് ഖമേനി വിടവാങ്ങിയത്. ഇതോടെ, ഇറാന്റെ ഭരണഘടനയനുസരിച്ച് അടുത്ത നേതാവിനെ കണ്ടെത്താനുള്ള ചുമതല 88 മുതിര്‍ന്ന പുരോഹിതന്മാരടങ്ങുന്ന ‘അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ട്‌സിനായി’ (വിദഗ്ദ്ധ സമിതി). 1979-ല്‍ വിപ്ലവത്തിന് ശേഷം ഇറാന്റെ ചരിത്രത്തില്‍ രണ്ടാം തവണ മാത്രമാണ് ഇത്തരമൊരു തിരഞ്ഞെടുപ്പിന് പുരോഹിത സമിതി ഒരുങ്ങുന്നത്. വിപ്ലവ നായകന്‍
ദുബായ്: പശ്ചിമേഷ്യയെ ചാരമാക്കുന്ന യുദ്ധസമാനമായ സാഹചര്യത്തില്‍ അമേരിക്കയെയും ഇസ്രയേലിനെയും രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടെറസ്. ഇറാനിലെ ടെഹ്‌റാനില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് നടത്തിയ വ്യോമാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറുകളുടെയും നഗ്‌നമായ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഎന്‍ സുരക്ഷാ സമിതിയുടെ അടിയന്തര യോഗത്തിലായിരുന്നു ഗുട്ടെറസിന്റെ പ്രതികരണം. ലോകം മറ്റൊരു മഹാ യുദ്ധത്തിന്റെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ നയതന്ത്രപരമായ പരിഹാരത്തിനുള്ള ശ്രമങ്ങള്‍ പാഴാക്കിയെന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തുന്ന
ടെഹ്റാന്‍/വാഷിങ്ടണ്‍: മുള്‍മുനയില്‍ നിന്ന മണിക്കൂറുകള്‍ക്കൊടുവില്‍ ലോകത്തെ നടുക്കിയ ആ വാര്‍ത്ത ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി അമേരിക്കന്‍-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ടെഹ്റാനിലെ ഖമനയിയുടെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി നടന്ന അതിശക്തമായ ബോംബാക്രമണത്തിലാണ് 36 വര്‍ഷമായി ഇറാന്റെ അവസാന വാക്കായിരുന്ന ഖമനയിയുടെ അന്ത്യം. ആക്രമണത്തില്‍ ഖമനയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഖമനയി കൊല്ലപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം ഇതോടെ ലോകം ശരിവെച്ചു.
ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ച് ഇറാന്‍ നടത്തിയ മിസൈല്‍ വര്‍ഷം പശ്ചിമേഷ്യയിലെ നയതന്ത്ര സമവാക്യങ്ങളെ അടിമുടി മാറ്റുന്നു. അമേരിക്കന്‍ ആക്രമണത്തിന് തങ്ങളുടെ വ്യോമപാത തുറന്നു കൊടുക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. സമാധാനം പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഒമാന്‍ മധ്യസ്ഥത ഏറ്റെടുക്കുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ വാക്ക് പാലിച്ചുവെങ്കിലും ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത നീക്കം മേഖലയെ ഞെട്ടിച്ചു. അമേരിക്കയ്ക്കുള്ള ആദ്യ തിരിച്ചടി എന്ന നിലയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്കും
വാഷിങ്ടണ്‍/ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥിരീകരണം. ശനിയാഴ്ച പുലര്‍ച്ചെ ടെഹ്റാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ പശ്ചിമേഷ്യന്‍ മേഖല മുമ്പെങ്ങുമില്ലാത്തവിധം പൂര്‍ണ്ണ യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ലോകത്തെ നടുക്കിയ പ്രഖ്യാപനം ട്രംപ് നടത്തിയത്. ‘ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ വ്യക്തികളില്‍ ഒരാള്‍ ഇല്ലാതായിരിക്കുന്നു. ഇത് ഇറാനിലെ ജനങ്ങള്‍ക്കും ഖമനയിയുടെ ക്രൂരതയ്ക്ക്
മനാമ: പശ്ചിമേഷ്യന്‍ യുദ്ധം നിയന്ത്രണാതീതമായി പടരുന്നതിനിടെ ബഹ്റൈനില്‍ ഭീതി വിതച്ച് ഇറാന്റെ മിസൈല്‍ ആക്രമണം. യുഎസ് നാവികസേനാ ആസ്ഥാനമായ ജുഫൈറിനെ ലക്ഷ്യമിട്ടു വന്ന മിസൈലുകള്‍ ജനവാസ കേന്ദ്രങ്ങളിലും പതിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ മരണഭീതിയിലാണ്. ഒരു കൂറ്റന്‍ ഫ്‌ലാറ്റ് സമുച്ചയത്തിന് മുകളില്‍ മിസൈല്‍ പതിച്ചതായും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. യുദ്ധം വെറും സൈനിക താവളങ്ങളില്‍ ഒതുങ്ങില്ലെന്ന ഇറാന്റെ പ്രഖ്യാപനം ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ഫ്‌ളാറ്റ് കത്തിയമരുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇത് ഞെട്ടിക്കുന്നതാണ്.
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ സി.പി.എം ഒരുങ്ങവെ, കണ്ണൂരിലെ കരുത്തുറ്റ വനിതാ നേതാവ് കെ.കെ. ശൈലജയെച്ചൊല്ലി പാര്‍ട്ടിയില്‍ പോര് മുറുകുന്നു. സിറ്റിംഗ് സീറ്റായ മട്ടന്നൂര്‍ ശൈലജയ്ക്ക് ഇത്തവണ നല്‍കേണ്ടതില്ലെന്ന് ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ ഏകദേശ ധാരണയിലെത്തിക്കഴിഞ്ഞു. പകരം യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ പേരാവൂര്‍ തിരിച്ചുപിടിക്കാന്‍ ടീച്ചറെ അങ്ങോട്ടേക്ക് നിയോഗിക്കാനാണ് നീക്കം. എന്നാല്‍, മട്ടന്നൂര്‍ ഇല്ലെങ്കില്‍ മത്സരരംഗത്തേക്കേ ഇല്ലെന്ന കര്‍ശന നിലപാടിലാണ് ശൈലജ ടീച്ചര്‍. ജനകീയ പരിവേഷവും ‘വനിതാ മുഖ്യമന്ത്രി’ എന്ന നിലയില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളും ശൈലജയ്ക്ക് പാര്‍ട്ടിക്കുള്ളില്‍
മസ്‌കറ്റ്: പശ്ചിമേഷ്യന്‍ ആകാശം മിസൈലുകളാല്‍ ചുവക്കുമ്പോഴും അയല്‍രാജ്യങ്ങളെല്ലാം യുദ്ധഭീതിയില്‍ വിറയ്ക്കുമ്പോഴും ഒമാന്‍ മാത്രം അത്ഭുതകരമായ ശാന്തതയില്‍. ഇസ്രയേല്‍-അമേരിക്കന്‍ സഖ്യം ഇറാനെതിരെ ആക്രമണം കടുപ്പിക്കുകയും തിരിച്ചടിയായി ഇറാന്‍ അയല്‍രാജ്യങ്ങളിലെ യുഎസ് താവളങ്ങളിലേക്ക് മിസൈലുകള്‍ തൊടുക്കുകയും ചെയ്തപ്പോള്‍ ഒമാനെ മാത്രം ലക്ഷ്യമിട്ടില്ല. ഖത്തര്‍, കുവൈറ്റ്, യുഎഇ, ബഹ്റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെല്ലാം സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴും ഒമാന്‍ സുരക്ഷിതമായി തുടരുന്നത് ആഗോള നയതന്ത്ര ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. പതിറ്റാണ്ടുകളായി പശ്ചിമേഷ്യയിലെ ‘സമാധാന ദൂതന്‍’ എന്ന പദവിയാണ് ഒമാനെ ഈ
ദോഹ/കുവൈറ്റ് സിറ്റി/മനാമ: ഇസ്രായേലിന് പിന്നാലെ അമേരിക്കയ്‌ക്കെതിരെയും യുദ്ധം പ്രഖ്യാപിച്ച് ഇറാന്‍. പശ്ചിമേഷ്യയിലെ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഴോളം അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തി. കുവൈറ്റ്, ഖത്തര്‍, ബഹ്റിന്‍ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു പ്രധാന പ്രഹരം. ഇറാനെതിരെ ഇതോടെ അറബ് ലീഗും രംഗത്തു വന്നു. ഇറാന്‍ അറബ് രാജ്യങ്ങള്‍ക്കെതിരെ തിരിഞ്ഞതു കൊണ്ടാണ് ഇത്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ യുഎസ്-ഇസ്രായേല്‍ സംയുക്ത സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെയാണ്










