തിരുവനന്തപുരം: മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന മാരക രോഗത്തോട് മല്ലിട്ട്, തളരാത്ത മനക്കരുത്തോടെ ജീവിതം കരുപിടിപ്പിച്ച ഗീതു കൃഷ്ണയുടെ കഥ ഇനി വെള്ളിത്തിരയില്‍. ജീവിതം പകുതിവഴിയില്‍ നിലച്ചുപോകുന്ന വേദനകള്‍ക്കിടയിലും തളരാതെ പോരാടിയ ഈ മാവേലിക്കര സ്വദേശിനിയുടെ കഥ ‘എന്റെ ജീവിത നൊമ്പരം’ എന്ന പേരില്‍ സിനിമയായി തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. പത്താം വയസ്സിലാണ് അപ്രതീക്ഷിതമായി ഗീതുവിനെ മസ്‌കുലാര്‍ ഡിസ്‌ട്രോഫി പിടികൂടുന്നത്. ജീവിതത്തിന്റെ വസന്തകാലം രോഗത്തോട് മല്ലിട്ടു തുടങ്ങിയതോടെ ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തേണ്ടി വന്നു. ഇടയ്ക്ക് അച്ഛന്റെ ആത്മഹത്യയും ഏക സഹോദരന്റെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ഥിപ്പട്ടിക അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണി. കരുത്തരായ നേതാക്കളെ വെട്ടിനിരത്തിക്കൊണ്ട് തയ്യാറാക്കുന്ന പട്ടികയില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് സീറ്റുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ശൈലജയെ ഒഴിവാക്കുന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമാകുമെന്നതിനാല്‍, അത് പ്രതിരോധിക്കാന്‍ എം.എം. മണി, തോമസ് ഐസക് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെയും മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്താനാണ് സെക്രട്ടേറിയറ്റ് തീരുമാനം. സ്ഥാനാര്‍ഥിപ്പട്ടിക തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കെ.കെ. ശൈലജ വൈകാരികമായാണ് സംസാരിച്ചത്. തന്നെ ഒഴിവാക്കിയുള്ള
തൊടുപുഴ: തിരക്കിനിടയില്‍ ഒരു കാര്യം മറന്നുപോകുന്നത് സ്വാഭാവികം. പക്ഷേ, ആ മറവിയില്‍ മറ്റൊരു മനുഷ്യനുണ്ടായ ബുദ്ധിമുട്ട് സ്വന്തം തെറ്റായി ഏറ്റെടുത്ത് പരിഹരിക്കാന്‍ ശ്രമിക്കുന്നിടത്താണ് ഒരാള്‍ ഹീറോ ആകുന്നത്. തൊടുപുഴ-പൂമാല റൂട്ടിലോടുന്ന ‘മരിയ’ ബസിലെ കണ്ടക്ടര്‍ ഷൈന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹീറോയാണ്. ആലക്കോട് നിന്നു തൊടുപുഴയ്ക്കു പോകാനായി ബസില്‍ കയറിയ ജോസഫ് വാടപ്പുറം എന്ന യാത്രക്കാരനാണ് ഈ ഹൃദയസ്പര്‍ശിയായ അനുഭവം പങ്കുവെച്ചത്. പൊലീസ് സ്റ്റേഷന് അടുത്തുള്ള സ്റ്റോപ്പില്‍ ഇറക്കണമെന്ന് ജോസഫ് കണ്ടക്ടറോട് മുന്‍കൂട്ടി പറഞ്ഞിരുന്നു. എന്നാല്‍ തിരക്കിനിടയില്‍
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം തിരുവനന്തപുരം നഗരസഭ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാറുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ അട്ടിമറിക്കപ്പെടാന്‍ ഗൂഢനീക്കം നടക്കുന്നതായി ബിജെപിയ്ക്ക് സംശയം. നഗരസഭയില്‍ ആദ്യമായി അധികാരം പിടിച്ച ബിജെപി ഭരണസമിതിയെ ജനമധ്യത്തില്‍ മോശമാക്കാന്‍ സി.പി.എമ്മും സര്‍ക്കാരും ചേര്‍ന്ന് ആസൂത്രിത നീക്കം നടത്തുന്നുവെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, ഏത് പ്രതിസന്ധിയും നേരിടാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയുള്ള ബദല്‍ സേനയെ സജ്ജമാക്കി മേയര്‍ വി.വി. രാജേഷ് കരുതല്‍ എടുക്കുകയാണ്. പൊങ്കാല കഴിഞ്ഞാലുടന്‍ നഗരം വൃത്തിയാക്കുന്നതില്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കിടയിലെ
കോഴിക്കോട്: പശ്ചിമേഷ്യന്‍ ആകാശത്ത് യുദ്ധമേഘങ്ങള്‍ കനക്കുന്നതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നേരിട്ടുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, ഏതു നിമിഷവും സ്ഥിതിഗതികള്‍ മാറിമറിയാമെന്ന ഭീതി പ്രവാസലോകത്തെ ഗ്രസിച്ചിരിക്കുകയാണ്. വ്യോമപാതകളിലെ അനിശ്ചിതത്വം കാരണം നാട്ടിലേക്കുള്ള മടക്കയാത്ര അസാധ്യമായതോടെ പലരും ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. മേഖലയിലെ വ്യോമപാതകള്‍ സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് പ്രമുഖ വിമാനക്കമ്പനികളെല്ലാം സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. അടിയന്തരമായി നാട്ടിലെത്തേണ്ടവര്‍ പോലും
കൊച്ചി: ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. എറണാകുളം എളംകുളത്തെ ഫ്ലാറ്റിൽ വെച്ച് ലൈംഗിക ഉദ്ദേശത്തോടെ അതിക്രമിച്ചു കയറി മോശമായി പെരുമാറി എന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം സൗത്ത് പോലീസ് നടപടിയെടുത്തത്. 2022-ൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും മോശമായി സ്പർശിക്കുകയും ചെയ്തു എന്നാണ് കേസ്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി സ്പർശിക്കൽ എന്നീ കുറ്റങ്ങളാണ് ചിദംബരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ്
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ വിരിഞ്ഞത് സാംസണ്‍ വസന്തം. ടി20 ലോകകപ്പിന്റെ നിര്‍ണ്ണായക പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. അസാധ്യമെന്ന് കരുതിയ 196 റണ്‍സ് വിജയലക്ഷ്യം സഞ്ജു സാംസണിന്റെ (50 പന്തില്‍ 97*) തകര്‍പ്പന്‍ ബാറ്റിംഗ് മികവിലാണ് ഇന്ത്യ മറികടന്നത്. ബാറ്റിംഗിലും വിക്കറ്റിന് പിന്നിലും ഒരുപോലെ തിളങ്ങിയ സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായി മാറി ഈഡനിലെ ഈ മത്സരം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് പടുത്തുയര്‍ത്തിയ 195 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക്
തിരുവനന്തപുരം :വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വന്യജീവിയായ മുള്ളൻപന്നിയെ അടിച്ചുകൊന്ന വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഒളിവിൽ.പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീജുവിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം അരിച്ചുപെറുക്കിയിട്ടും സിപിഎം നേതാവ് കൂടിയായ വെള്ളനാട് ശശിയെകണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ശശിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.ശശിയെത്തേടി ശനിയാഴ്ചതന്നെ വനപാലകസംഘം വെള്ളനാട് പഞ്ചായത്ത് ഓഫീസിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.എന്നാൽ പിന്നീട് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം കരകുളത്തു നിന്നും വനപാലക സംഘം കണ്ടെത്തി. വാഹനം പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടതിനാൽ ശശി
ടെഹ്റാന്‍: പശ്ചിമേഷ്യയെ ചാരമാക്കാന്‍ പോന്ന മഹായുദ്ധത്തിന്റെ കാഹളം മുഴക്കി ഇറാന്റെ പള്ളിമിനാരങ്ങളില്‍ പ്രതികാരത്തിന്റെ ചെങ്കൊടി ഉയര്‍ന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഇസ്രയേല്‍-അമേരിക്കന്‍ സംയുക്ത ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, മുന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദി നെജാദിയും വധിക്കപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ലോകം മുള്‍മുനയിലായി. ഖ്വാമിലെ ജംകരാന്‍ പള്ളിമിനാരത്തില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ചോരയ്ക്ക് പകരം ചോദിക്കുമെന്ന പ്രഖ്യാപനവുമായി ചുവന്ന പതാക പാറിപ്പറന്നത്. ഷിയാ പാരമ്പര്യമനുസരിച്ച് ‘ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കാതെ അടങ്ങില്ല’ എന്ന സൈനികവും മതപരവുമായ
അബുദാബി: മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി വിതച്ച് യുഎഇക്കും കുവൈത്തിനും നേരെ ഇറാന്റെ അതിശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണം. ആക്രമണങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുഎഇയില്‍ മിസൈല്‍ പതിച്ച് പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് പേരും കുവൈത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. പ്രധാന വിമാനത്താവളങ്ങള്‍ അടച്ചതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിയതും മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യുഎഇയില്‍ 58 പേര്‍ക്കും കുവൈത്തില്‍ 32 പേര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ദുബായ് അന്താരാഷ്ട്ര










