പോലീസ് ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം; എസ്.ഐമാർക്ക് പ്രൊമോഷൻ; ഉത്തരവിറങ്ങി

സംസ്ഥാന പോലീസ് സേനയിൽ പ്രധാനപ്പെട്ട പുനസംഘടനയുടെ ഭാഗമായി സബ് ഇൻസ്പെക്ടർമാരുടെ സ്ഥാനക്കയറ്റവും, പോലീസ് ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പുതിയ ഉത്തരവ് പ്രകാരം മാറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ പൂർണ്ണരൂപത്തിലുള്ള പട്ടിക താഴെ നൽകുന്നു-

ഇന്ധന പ്രതിസന്ധി: റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ; കേരളത്തില്‍ കടുത്ത വിലക്കയറ്റ ഭീഷണി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതും ഇന്ത്യയെ കടുത്ത എണ്ണ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലുണ്ടായ സംഘര്‍ഷം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരാന്‍ കാരണമായി. ഇതോടെ ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് സൂചന. ഈ സാഹചര്യം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കും. കേരളത്തില്‍ നിന്നുള്ള കയറ്റുമതിയേയും സംഘര്‍ഷം ബാധിച്ചിട്ടുണ്ട്,. പല

സ്വര്‍ണ്ണ കൊള്ളയില്‍ ഇഡി അറസ്റ്റിലേക്ക് കടക്കും; പ്രതികള്‍ ഭീതിയില്‍; ഉണ്ണികൃഷ്ണന്‍ പോറ്റി നിരീക്ഷണത്തില്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കടുത്ത നടപടികളിലേക്ക് കടക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ കൊച്ചിയിലെ സോണല്‍ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കേസില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന ഭീതിയിലാണ് പ്രതികള്‍. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകളില്‍ ഒപ്പുവെച്ചതിലൂടെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വാസുവിനെ ഇഡി ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളില്‍ തന്ത്രി അടക്കമുള്ള പ്രമുഖരെ ചോദ്യം ചെയ്യുന്നതോടെ അറസ്റ്റ് നടപടികളിലേക്ക് ഇഡി നീങ്ങുമെന്നാണ് സൂചന. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റു ചെയ്യാനാണ് സാധ്യത.

സ്ത്രീ പ്രവേശനത്തെ ഇനി പ്രത്യക്ഷത്തില്‍ പിന്തുണയ്ക്കില്ല; തന്ത്രപരമായ നിലപാടിലേക്ക് ഇടതു സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിര്‍ണ്ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ നേരിട്ടുള്ള ഇടപെടലിന് മുതിരാതെ, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച തീരുമാനം തന്ത്രിമാര്‍ക്കും മതപണ്ഡിതര്‍ക്കും വിട്ടുകൊടുക്കണമെന്ന തന്ത്രപരമായ നിര്‍ദ്ദേശം മന്ത്രിസഭ ഉടന്‍ പരിഗണിക്കും. ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം ആചാരസംരക്ഷണത്തിനായി സ്വീകരിച്ച നിലപാടിന് സമാനമായി, വിശ്വാസി സമൂഹത്തെ പ്രകോപിപ്പിക്കാത്ത രീതിയിലുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ 2018-ലെ സുപ്രീംകോടതി വിധിയെ പ്രത്യക്ഷത്തില്‍ അനുകൂലിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. ഇതിന്റെ ഭാഗമായി, വിശ്വാസവുമായി

ചിദംബരത്തിനെതിരെ അമിത വേഗതയില്‍ പോലീസ് നടപടി എടുക്കില്ല; പഴയ പരാതിയായതു കൊണ്ട് വിശദ നിയമോപദേശം തേടും

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ അതിവേഗ നടപടികളിലേക്ക് കടക്കാതെ പോലീസ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവമായതിനാലും പരാതിയില്‍ നിരവധി ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനാലും വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം തുടര്‍ന്നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം. പരാതിക്കാരി നിലവില്‍ വിദേശത്തായതിനാല്‍ അവര്‍ നാട്ടിലെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കേസിലെ വസ്തുതകള്‍ വിലയിരുത്തുകയുള്ളൂവെന്നും അന്വേഷണസംഘം വ്യക്തമാക്കി. 2022-ല്‍ എളംകുളത്തെ ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത്

യുദ്ധം ഇന്ത്യക്കും തിരിച്ചടിയാകും !ഭക്ഷ്യവില വർധിക്കാൻ സാധ്യത; കയറ്റുമതി മേഖലയിൽ കനത്ത പ്രതിസന്ധി.

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ഉപഭോക്തൃ വിപണിയെയും പ്രതികൂലമായി ബാധിച്ചു തുടങ്ങി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മുതൽ കയറ്റുമതി മേഖലയിലെ സ്തംഭനം വരെ രാജ്യം നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യ പ്രതിവർഷം 5.6 കോടി ടണ്ണോളം പരിപ്പ് വർഗ്ഗങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. യുദ്ധം നീണ്ടുനിൽക്കുകയും ഗതാഗത ചെലവ് ഉയരുകയും ചെയ്താൽ പരിപ്പ്, പയർ, ഉഴുന്ന് എന്നിവയുടെ വില കുത്തനെ ഉയരും. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ നേരിട്ട് ബാധിക്കും.

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള യാത്രയ്ക്കിടെ പൊലീസുകാരന്റെ പിസ്റ്റളും വെടിയുണ്ടകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; താക്കീത് കമാന്‍ഡന്റിനും; ആ ബാഗ് വലിച്ചെറിഞ്ഞതോ?

തിരുവനന്തപുരം: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള യാത്രയ്ക്കിടെ പൊലീസുകാരന്റെ പിസ്റ്റളും വെടിയുണ്ടകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ട സംഭവത്തില്‍ എസ്എപി ക്യാമ്പിലെ ഡെപ്യൂട്ടി കമന്‍ഡാന്റ് എസ്. ഷിബുവിന് സര്‍ക്കാരിന്റെ താക്കീത്. സംഭവത്തില്‍ സെക്കന്‍ഡ് ഇന്‍ ചാര്‍ജായിരുന്ന ഷിബു തന്റെ ഉത്തരവാദിത്വം കുറ്റമറ്റ രീതിയില്‍ നിറവേറ്റിയില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. ഗുരുതരമായ സുരക്ഷാവീഴ്ചയും അച്ചടക്കലംഘനവും നടന്ന കേസില്‍ വെറുമൊരു താക്കീതില്‍ നടപടി ഒതുങ്ങുന്നത് പൊലീസ് സേനയ്ക്കുള്ളില്‍ തന്നെ ചര്‍ച്ചയാകുന്നുണ്ട്. 2023 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ്

കണ്ണൂരില്‍ പിജെ ഫാന്‍സിന് കടുത്ത നിരാശ; ചെന്താരകത്തിന് വേണ്ടി വാദിക്കാന്‍ ആരുമില്ല; പി ജയരാജന്‍ അടുത്ത അതൃപ്തിയില്‍; സിപിഎമ്മിലെ ജനകീയന്‍ രാഷ്ട്രീയ വിരമിക്കലിനോ?

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ സിപിഎമ്മിലെ കരുത്തനായ നേതാവ് പി. ജയരാജന്‍ കടുത്ത നിരാശയില്‍. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്നേക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച ചേരുന്ന നിര്‍ണ്ണായക ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പി. ജയരാജനെയും ഇ.പി. ജയരാജനെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പിജെയ്ക്ക് വേണ്ടി വാദിക്കാന്‍ ഇക്കുറി സംസ്ഥാന നേതൃത്വത്തിലോ പൊളിറ്റ് ബ്യൂറോയിലോ ആരുമില്ലാത്തത് അദ്ദേഹത്തിന്റെ അനുയായികളെ ചൊടിപ്പിച്ചിട്ടുണ്ട്. ജനകീയനായ നേതാവിനെ നിയമസഭയിലേക്ക്

ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ്; എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണ മുന്നറിയിപ്പ്, ആഗോള വിപണിയിൽ ആശങ്ക.

ടെഹ്‌റാൻ: ആഗോള എണ്ണ വിപണിയെ മുൾമുനയിൽ നിർത്തി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടച്ചതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) പ്രഖ്യാപിച്ചു. കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനെയും ആക്രമിക്കുമെന്നും ഇറാനിൽ നിന്നുള്ള ഒരു തുള്ളി എണ്ണ പോലും പുറംലോകത്തേക്ക് അനുവദിക്കില്ലെന്നും ഐആർജിസി കമാൻഡറുടെ ഉപദേഷ്ടാവ് ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് വഴിയുള്ള നാവിക ഗതാഗതം പൂർണ്ണമായും തടയുമെന്നും നിയമം ലംഘിക്കുന്നവരെ തകർക്കുമെന്നും ഇറാൻ സൈന്യം വ്യക്തമാക്കി. എണ്ണ

അനന്തപുരി ഭക്തിസാന്ദ്രം ; ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തിരുവനന്തപുരത്ത് ; അടുപ്പ് വെട്ട് പൊങ്കാല 9.45ന് , നിവേദ്യം 2.45 ന്

തിരുവനന്തപുരം: അനന്തപുരി ഇന്ന് ഭക്തിയുടെ നിറവിൽ. ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന് നടക്കും. ‘സ്ത്രീകളുടെ ശബരിമല’ എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയ്ക്കാണ് ഇന്ന് സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട് ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രനഗരിയിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ 9.15: ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും..അടുപ്പുവെട്ട്: തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് തിടപ്പള്ളിയിലെ അടുപ്പിലും