അനന്തപുരി ഭക്തിസാന്ദ്രം ; ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തിരുവനന്തപുരത്ത് ; അടുപ്പ് വെട്ട് പൊങ്കാല 9.45ന് , നിവേദ്യം 2.45 ന്

തിരുവനന്തപുരം: അനന്തപുരി ഇന്ന് ഭക്തിയുടെ നിറവിൽ. ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന് നടക്കും. ‘സ്ത്രീകളുടെ ശബരിമല’ എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയ്ക്കാണ് ഇന്ന് സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട് ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രനഗരിയിലേക്ക് ഒഴുകിയെത്തുന്നത്.

രാവിലെ 9.15: ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും..അടുപ്പുവെട്ട്: തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് തിടപ്പള്ളിയിലെ അടുപ്പിലും തുടർന്ന് പണ്ടാര അടുപ്പിലും തീ പകർന്നു നൽകും.ഉച്ചയ്ക്ക് 2.15: ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യം നടക്കും. 350 പൂജാരിമാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത്.ഗ്രഹനിലയും നിയന്ത്രണവും: ഇന്ന് ചന്ദ്രഗ്രഹണം ഉള്ളതിനാൽ ഉച്ചയ്ക്ക് 3.10 മുതൽ രാത്രി 7 വരെ നട അടച്ചിടും.സമാപനം: രാത്രി 12.45-ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

 പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിൽ ഇന്ന് പൊതു അവധിയാണ്. നഗരസഭാ പരിധിയിലുള്ള ബാങ്കുകൾക്കും വിദ്യാലയങ്ങൾക്കും അവധി ബാധകമായിരിക്കും. താലപ്പൊലിയിൽ പങ്കെടുക്കുന്ന ബാലികമാർ ഉച്ചയ്ക്ക് 1.30-ന് മുൻപായി ക്ഷേത്രദർശനം പൂർത്തിയാക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.