തിരുനാവായയില്‍ കേരള കുംഭമേളയ്ക്ക് ഇന്ന് തുടക്കം! നിളാതീരത്തേക്ക് സന്യാസി പ്രവാഹം; ഗവര്‍ണര്‍ കൊടിയുയര്‍ത്തും; പത്തുദിവസം ഭക്തിസാന്ദ്രം

മലപ്പുറം : കേരളത്തിന്റെ കുംഭമേളയെന്ന് അറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന് മലപ്പുറം ജില്ലയിലെ തിരുനാവായയില്‍ ഇന്ന് തുടക്കമാകും. ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ നാവാമുകുന്ദ ക്ഷേത്രപരിസരം ഫെബ്രുവരി 3 വരെ ഭക്തസാന്ദ്രമാകും.

ഇന്ന് രാവിലെ 11-ന് ഗോവ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയുയര്‍ത്തുന്നതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്ക് തുടക്കമാകും.തമിഴ്നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍ നിന്നുള്ള ശ്രീചക്ര രഥയാത്ര ഇന്ന് പുറപ്പെടും. ഇത് ജനുവരി 22-ന് തിരുനാവായയില്‍ എത്തും.

ഫെബ്രുവരി 3-ന് രാവിലെ നടക്കുന്ന അമൃതസ്നാനത്തോടെയും യതി പൂജയോടെയും മഹോത്സവം അവസാനിക്കും.വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ നടന്ന ‘കാലചക്രം ബലി’ എന്ന അപൂര്‍വ്വ പൂജാകര്‍മ്മം ഈ ഉത്സവത്തിന് മുന്നോടിയായുള്ള പ്രധാന ചടങ്ങായിരുന്നു.

കുംഭമേളയുടെ സുരക്ഷയ്ക്കായി 300 പോലീസ് സേനാംഗങ്ങളെ നിയോഗിച്ചു. ഒമ്പത് തഹസില്‍ദാര്‍മാരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായും നിയമിച്ചിട്ടുണ്ട്.ഭക്തര്‍ക്കായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതിനോടകം 55 സര്‍വീസുകളിലേക്കുള്ള ബുക്കിംഗ് പൂര്‍ത്തിയായി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.