ചൈന്ന : തമിഴ്നാട്ടിലെ മധുരൈയിലുള്ള തിരുപ്രംകുണ്ഡ്രം മലമുകളിലെ കല്‍ത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തമിഴ്നാട് സര്‍ക്കാരിന് തിരിച്ചടി. ദര്‍ഗയ്ക്ക് സമീപമുള്ള തൂണില്‍ ദീപം തെളിയിക്കാന്‍ ഭാരവാഹികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
തമിഴ് രാഷ്ട്രീയത്തിൽ വിജയ് തരംഗം; പനയൂരിലെ വസതിയിൽ ആവേശോജ്ജ്വലമായ ആഘോഷം; ആശംസകളുമായി നടി തൃഷയും
സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ‘സാങ്കല്പിക ഭീതി’ പരത്തുകയാണെന്ന് ജസ്റ്റിസുമാരായ ജി. ജയചന്ദ്രന്, കെ.കെ. രാമകൃഷ്ണന് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ദര്‍ഗയ്ക്കു സമീപം ദീപം തെളിയിക്കുന്നത് മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. സര്‍ക്കാര്‍ അസ്വസ്ഥത പടര്‍ത്താന്‍ ശ്രമിക്കരുതെന്നും ആ നിലയിലേക്ക് താഴില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയെങ്കിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ കോടതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.ദേവസ്ഥാനം നിര്‍ദ്ദേശിക്കുന്ന 6 പേര്‍ക്ക് മാത്രമേ മലമുകളിലേക്ക് പ്രവേശനം അനുവദിക്കൂ. പൊതുജനങ്ങളെ കൂടെപ്പോകാന്‍ അനുവദിക്കില്ല.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ , പോലീസ് എന്നിവരുമായി കൂടിയാലോചിച്ച് ജില്ലാ കളക്ടര്‍ പരിപാടി ഏകോപിപ്പിക്കണം.സംരക്ഷണം: കുന്നിലെ പുരാതന സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ എ.എസ്.ഐ ഏര്‍പ്പെടുത്തണം.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ ദീപം തെളിയിച്ചിരുന്നു എന്ന് ഹര്‍ജിക്കാര്‍ വാദിച്ചപ്പോള്‍, അതിന് തെളിവില്ലെന്നായിരുന്നു പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് സര്‍ക്കാര്‍ വാദിച്ചത്. ജസ്റ്റിസ് ജി.ആര്. സ്വാമിനാഥന് നേരത്തെ നല്കിയ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഇപ്പോള്‍ ഡിവിഷന് ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.


ലോക്സഭയില്‍ രാഹുല്‍-അമിത് ഷാ പോര്! ജനറല്‍ നരവനെയുടെ പുസ്തകം പരാമര്‍ശിച്ച് ചൈനീസ് വിഷയത്തില്‍ ഭരണപക്ഷത്തെ വിറപ്പിച്ച് രാഹുല്‍ ഗാന്ധി; സഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍!





