കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചു. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചുവെന്ന കേസിൽ കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ അറസ്റ്റിലായ കട്ടിളപ്പാളി കേസിലും അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യാപേക്ഷ അംഗീകരിച്ചത്. എല്ലാ
ടെഹ്റാൻ: അന്തരിച്ച പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ രണ്ടാമത്തെ മകനായ മുജ്താബ ഖമനേയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ ആയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഈ പ്രഖ്യാപനം. ഇറാന്റെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് അസംബ്ലി ഓഫ് എക്സ്പെർട്സ് ഈ തീരുമാനമെടുത്തതെന്ന് ഇറാൻ, ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വർഷങ്ങളായി ഇറാന്റെ രാഷ്ട്രീയ-സൈനിക കാര്യങ്ങളിൽ നിർണ്ണായക സ്വാധീനം
ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും തുടരുന്ന കടുത്ത ആക്രമണങ്ങൾക്കിടയിലും സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ച് ഇറാൻ . എന്നാൽ ഈ ചർച്ചകൾ രാജ്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചുകൊണ്ടുള്ളതാകണമെന്നും ആരുടെയും നിർദ്ദേശങ്ങൾക്ക് വഴങ്ങി ഒന്നിനും തയ്യാറാവില്ലെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ പ്രത്യേക പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹി വ്യക്തമാക്കി. തങ്ങൾ ആത്മരക്ഷാർത്ഥമാണ് പോരാടുന്നതെന്നും സ്വന്തം അവകാശങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. നിലവിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുക, ഭാവിയിൽ ഇറാന് നേരെ ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പുനൽകുക, ഇറാനുമേലുള്ള ഉപരോധങ്ങൾ പൂർണ്ണമായും നീക്കം
കണ്ണൂര്‍: കേരള രാഷ്ട്രീയത്തിലെ ‘കരുത്തുറ്റ പെണ്‍കരുത്ത്’ കെ.കെ. ശൈലജയെ കാത്തിരിക്കുന്നത് അഗ്‌നിപരീക്ഷയോ? റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയ മട്ടന്നൂരിന്റെ മണ്ണില്‍ നിന്നും ടീച്ചറെ മാറ്റി, യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ പേരാവൂരിലേക്ക് അയക്കാന്‍ സി.പി.എം നീക്കം സജീവം. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബി നേരിട്ട് ഇടപെട്ടതോടെ, ‘പാര്‍ട്ടിയാണ് വലുത്’ എന്ന നിലപാടിലേക്ക് ശൈലജ ടീച്ചര്‍ മാറുന്നതായാണ് സൂചന. തുടഭരണം അനിവാര്യമായ സാഹചര്യത്തില്‍ ടീച്ചറുടെ ജനപ്രീതി പേരാവൂര്‍ പിടിച്ചെടുക്കാന്‍ ഉപയോഗിക്കണമെന്ന ‘രാഷ്ട്രീയ ബുദ്ധി’യാണ് പാര്‍ട്ടി പുറത്തെടുക്കുന്നത്. മത്സരിക്കാനില്ലെന്ന സൂചനകള്‍ ടീച്ചര്‍
പത്തനംതിട്ട: കുടുംബത്തിനകത്തെ ‘കടുപ്പമേറിയ’ എതിര്‍പ്പുകളെ വെല്ലുവിളിച്ച് വീണാ ജോര്‍ജ് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. തന്നെ മത്സരിപ്പിക്കരുതെന്ന ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ പരസ്യമായ നിലപാടിനെ തള്ളിക്കൊണ്ട്, പാര്‍ട്ടി ഏല്‍പ്പിക്കുന്ന ദൗത്യം ശിരസാവഹിക്കാന്‍ തന്നെയാണ് മന്ത്രിയുടെ തീരുമാനം. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ആറന്മുളയുടെ മണ്ണില്‍ വീണ്ടും ചുവപ്പന്‍ വിജയക്കൊടി പാറിക്കാന്‍ വീണ തന്നെ ഇറങ്ങുമെന്ന് ഉറപ്പായതോടെ പത്തനംതിട്ടയില്‍ രാഷ്ട്രീയച്ചൂട് കൊടുമ്പിരിക്കൊള്ളുകയാണ്. മന്ത്രിയെ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്ന ജോര്‍ജ് ജോസഫിന്റെ ആവശ്യം സി.പി.എം നേതൃത്വം നിഷ്‌കരുണം തള്ളി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാര്‍ട്ടിയുടെ
കൊച്ചി: വിവാഹേതര ബന്ധത്തിൽ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നിന്ന് പിതാവിന്റെ പേര് നീക്കം ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം പുരുഷന്റെ അന്തസ്സുമായി ബന്ധപ്പെട്ടതാണെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. പുരുഷന്മാർക്കും സ്ത്രീകളെപ്പോലെ തന്നെ അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഈ സുപ്രധാന വിധി. തന്റെ അനുമതിയില്ലാതെ കുട്ടിയുടെ പിതാവിന്റെ സ്ഥാനത്ത് പേര് രേഖപ്പെടുത്തിയെന്ന് കാട്ടി ഒരു വ്യക്തി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിൽ
ടെഹ്റാൻ: ഇറാന്റെ ആണവായുധ നിർമാണവുമായി ബന്ധപ്പെട്ട് അമേരിക്കയും ഇസ്രായേലും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) വ്യക്തമാക്കി. ഇറാനിൽ ആണവായുധങ്ങൾ നിർമിക്കുന്നതിനായി വ്യവസ്ഥാപിതമോ ഘടനാപരമോ ആയ യാതൊരു പരിപാടിയും പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്ന് ഏജൻസി ഡയറക്ടർ ജനറൽ റഫേൽ ഗ്രോസി അറിയിച്ചു. ഇറാൻ സജീവമായി ആണവ ബോംബ് നിർമിക്കുന്നുണ്ടെന്ന വാദത്തെ നിലവിലെ കണ്ടെത്തലുകൾ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം എൻബിസി ന്യൂസിനോട് പ്രതികരിച്ചു. അതേസമയം, ഇറാൻ വൻതോതിൽ യുറേനിയം സമ്പുഷ്ടീകരണം നടത്തിയതായി ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ സിവിലിയൻ ആവശ്യങ്ങൾക്ക്
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സംഭാവന നൽകിയ സർക്കാർ ജീവനക്കാർക്ക് നന്ദി അറിയിച്ച് വാട്‌സ്ആപ്പ് സന്ദേശം അയക്കാൻ ഹൈക്കോടതിയുടെ അനുമതി തേടി സംസ്ഥാന സർക്കാർ. വയനാട്ടിൽ വീടുകളുടെ നിർമ്മാണം പൂർത്തിയായ സാഹചര്യത്തിലാണ് ഈ സന്ദേശം അയക്കാൻ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഡിഎ (DA) അനുവദിച്ചതും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും സംബന്ധിച്ച് ജീവനക്കാർക്ക് സന്ദേശം അയച്ചതിൽ എന്ത് തെറ്റാണുള്ളതെന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. ഇത്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടെ നഗരത്തിലെ എസ്.എം.വി സ്കൂൾ വളപ്പിൽ ഭക്തരിൽ നിന്ന് അനധികൃതമായി പാർക്കിങ് ഫീസ് ഈടാക്കിയ പിടിഎ പ്രസിഡന്റ് കർണ്ണൻ, അംഗം ഹാഷിം എന്നിവർ അറസ്റ്റിലായി. ലൈസൻസോ ഔദ്യോഗിക അനുമതിയോ ഇല്ലാതെ 500 മുതൽ 1500 രൂപ വരെയാണ് ഇവർ വാഹന ഉടമകളിൽ നിന്ന് ഈടാക്കിയിരുന്നത്. കോർപ്പറേഷൻ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തമ്പാനൂർ പോലീസ് നടപടിയെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മേയർ വി.വി. രാജേഷിന് ലഭിച്ച വാട്‌സാപ്പ് സന്ദേശമാണ് ഈ തട്ടിപ്പ്
തൃശൂര്‍ ജില്ലാ കലക്ടറായി ചുമതലയേറ്റ ശിഖ സുരേന്ദ്രന്‍ ഐ.എ.എസിന്റെ ജീവിതകഥ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നേര്‍ച്ചിത്രമാണ്. തന്റെ വിജയത്തിന് പിന്നിലെ ഊര്‍ജ്ജം അന്തരിച്ച പിതാവാണെന്ന് വിതുമ്പലോടെ ഓര്‍ക്കുന്ന കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. എറണാകുളം ജില്ലയിലെ വടയമ്പാടി സ്വദേശിനിയാണ് ശിഖ സുരേന്ദ്രന്‍. ഒരു സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നും സിവില്‍ സര്‍വീസിന്റെ ഉന്നതങ്ങളിലേക്ക് അവരെ എത്തിച്ചത് പിതാവ് സുരേന്ദ്രന്റെ വലിയ സ്വപ്നങ്ങളായിരുന്നു. വിദ്യാഭ്യാസം: കടയിരുപ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോലഞ്ചേരി സെന്റ്










