പത്തനംതിട്ട: കുടുംബത്തിനകത്തെ ‘കടുപ്പമേറിയ’ എതിര്‍പ്പുകളെ വെല്ലുവിളിച്ച് വീണാ ജോര്‍ജ് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. തന്നെ മത്സരിപ്പിക്കരുതെന്ന ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ പരസ്യമായ നിലപാടിനെ തള്ളിക്കൊണ്ട്, പാര്‍ട്ടി ഏല്‍പ്പിക്കുന്ന ദൗത്യം ശിരസാവഹിക്കാന്‍ തന്നെയാണ് മന്ത്രിയുടെ തീരുമാനം. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ആറന്മുളയുടെ മണ്ണില്‍ വീണ്ടും ചുവപ്പന്‍ വിജയക്കൊടി പാറിക്കാന്‍ വീണ തന്നെ ഇറങ്ങുമെന്ന് ഉറപ്പായതോടെ പത്തനംതിട്ടയില്‍ രാഷ്ട്രീയച്ചൂട് കൊടുമ്പിരിക്കൊള്ളുകയാണ്.
മന്ത്രിയെ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്ന ജോര്‍ജ് ജോസഫിന്റെ ആവശ്യം സി.പി.എം നേതൃത്വം നിഷ്കരുണം തള്ളി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ കുടുംബാംഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നുമുള്ള കര്‍ക്കശമായ നിലപാടിലാണ് എ.കെ.ജി സെന്റര്‍. നിപ്പയെയും കൊവിഡിനെയും പോലുള്ള മാരക വൈറസുകളെ സധൈര്യം നേരിട്ട് ലോകശ്രദ്ധ നേടിയ വീണയ്ക്ക്, വീടിനുള്ളിലെ ഈ ‘ചെറിയ’ കലഹം ഒരു തടസ്സമാകില്ലെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അകമഴിഞ്ഞ പിന്തുണ കൂടി ലഭിച്ചതോടെ വീണയുടെ പടയോട്ടത്തിന് വഴി തെളിഞ്ഞു.
വിവാദങ്ങള്‍ ഒരു വശത്ത് പുകയുമ്പോഴും മറുഭാഗത്ത് പ്രചാരണ തന്ത്രങ്ങള്‍ അണിയറയില്‍ സജീവമായിക്കഴിഞ്ഞു. അഞ്ചംഗങ്ങളുള്ള വന്‍കിട പി.ആര്. ടീമാണ് മന്ത്രിയുടെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെട്ട മന്ത്രി, ഭര്‍ത്താവിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയെങ്കിലും പ്രവര്‍ത്തനങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തി. ഒരു വശത്ത് കുടുംബം, മറുവശത്ത് പാര്‍ട്ടി – ഈ പ്രതിസന്ധി ഘട്ടത്തിലും അസാമാന്യമായ മനക്കരുത്താണ് വീണ പ്രകടിപ്പിക്കുന്നത്.
ഓര്‍ത്തഡോക്സ് സഭയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ജോര്‍ജ് ജോസഫിന്റെ നിലപാട് വോട്ടുപെട്ടിയില്‍ വിള്ളലുണ്ടാക്കുമോ എന്ന ആശങ്ക പ്രാദേശിക നേതൃത്വത്തിനുണ്ട്. സഭയുടെ വോട്ടുകള്‍ എങ്ങോട്ടു മറിയുമെന്നതിനെ ആശ്രയിച്ചിരിക്കും ആറന്മുളയിലെ ജയപരാജയങ്ങള്‍. എന്നാല്‍, വീണയുടെ വ്യക്തിപരമായ ജനപ്രീതിയും വികസന നേട്ടങ്ങളും ഈ വെല്ലുവിളികളെ മറികടക്കുമെന്ന് സി.പി.എം വിശ്വസിക്കുന്നു. സഭാ തര്‍ക്കങ്ങളും കുടുംബ പ്രശ്നങ്ങളും നയതന്ത്രപരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടുമെന്നാണ് സൂചന.
കെ.എസ്.യുവിന്റെ തെരുവിലെ പ്രതിഷേധങ്ങളെയും സ്വന്തം വീടിനുള്ളിലെ അതൃപ്തിയെയും ഒരേപോലെ അതിജീവക്കാനാണ് ആരോഗ്യമന്ത്രിയുടെ തീരുമാനം. മുഖ്യമന്ത്രിയെ അടക്കം തന്റെ നിലപാട് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
നാടിനെ കരയിച്ച് ആ വിലാപയാത്ര; വാൽപ്പാറ അപകടത്തിൽ മരിച്ചവർക്ക് വിടചൊല്ലാൻ മലപ്പുറം കാത്തിരിക്കുന്നു
നാടിനെ കരയിച്ച് ആ വിലാപയാത്ര; വാൽപ്പാറ അപകടത്തിൽ മരിച്ചവർക്ക് വിടചൊല്ലാൻ മലപ്പുറം കാത്തിരിക്കുന്നു







