പത്തനംതിട്ട: ആറന്മുള മണ്ഡലത്തില്‍ വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നാടകീയ നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അതിശക്തമായ ഇടപെടലിലൂടെ ശുഭപര്യവസാനം. വീണയെ മത്സരിപ്പിക്കരുതെന്ന് താന്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും നിഷേധിക്കാതെ, സാഹചര്യങ്ങള്‍ വിശദീകരിച്ച് ഭര്‍ത്താവ് ജോര്‍ജ് ജോസഫ് തന്നെ രംഗത്തെത്തിയതോടെ സി.പി.എമ്മിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമമായി. പാര്‍ട്ടി തീരുമാനമാണ് അന്തിമമെന്നും അത് അംഗീകരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കിയതോടെ ആറന്മുളയില്‍ വീണയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി ഉറപ്പിച്ചു.
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് വീണയെ ഒഴിവാക്കണമെന്ന ജോര്‍ജ് ജോസഫിന്റെ ആവശ്യം പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായതോടെയാണ് പിണറായി വിജയന്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ടത്. തിരഞ്ഞെടുപ്പ് വേളയില്‍ ഇത്തരമൊരു പിന്മാറ്റം പാര്‍ട്ടിക്കും സര്‍ക്കാരിനും മോശം പ്രതിച്ഛായയുണ്ടാക്കുമെന്ന ഗൗരവം മുഖ്യമന്ത്രി വീണയുടെ ഭര്‍ത്താവിനെ ബോധ്യപ്പെടുത്തി. ഇതിനു പിന്നാലെയാണ് സി.പി.എം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ജോര്‍ജ് ജോസഫ് വിശദീകരണവുമായി മാധ്യമങ്ങളെ കണ്ടത്.
വീണയെ ഒഴിവാക്കണമെന്ന് ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ അത് ‘കത്ത്’ വഴിയല്ലെന്നും ഒരു പിതാവിന്റെ വികാരത്തോടെ ഫോണിലൂടെ നടത്തിയ അഭ്യര്‍ത്ഥന മാത്രമാണെന്നും അദ്ദേഹം തിരുത്തി. കണ്ണൂരില്‍ വെച്ച് വീണയ്ക്ക് നേരെയുണ്ടായ ആക്രമണം തിരുവനന്തപുരത്തെ വീട്ടിലിരുന്ന കുഞ്ഞുങ്ങളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. കുഞ്ഞുങ്ങളുടെ ആ പ്രയാസം കണ്ടാണ് താന്‍ ഇത്തവണ വീണ വേണ്ട എന്ന് പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു.
‘വീണയെ മത്സരിപ്പിക്കുക എന്നത് പാര്‍ട്ടിയുടെ തീരുമാനമാണ്. ആ തീരുമാനം അംഗീകരിക്കുക എന്നത് ഒരു പാര്‍ട്ടി അംഗത്തിന്റെ കടമയാണ്,’ എന്ന ജോര്‍ജ് ജോസഫിന്റെ വാക്കുകള്‍ പിണറായിയുടെ കര്‍ശന നിര്‍ദ്ദേശത്തിന്റെ ഫലമാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. ഭര്‍ത്താവിനെക്കൊണ്ട് തന്നെ പരസ്യമായി തിരുത്തിച്ചതിലൂടെ ആറന്മുളയില്‍ വീണയ്ക്ക് എതിരെ ഉയരാനിരുന്ന ‘കുടുംബ പ്രശ്‌ന’ങ്ങളെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന് സാധിച്ചു. എതിരാളികള്‍ ഇത് പ്രചാരണ ആയുധമാക്കാതിരിക്കാന്‍ അതിവേഗത്തിലാണ് പാര്‍ട്ടി ഇടപെട്ടത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തളിപ്പറമ്പില്‍ ഗോവിന്ദന് ഔട്ട്? നികേഷ് കുമാര്‍ ഇന്‍! സെക്രട്ടറിയുടെ ഭാര്യയ്ക്കും സീറ്റില്ല; പിണറായിയുടെ ‘സര്‍ജറിയില്‍’ പകച്ച് ഗോവിന്ദന് മാഷ്; ഭരണം നിലനിര്‍ത്താന്‍ കുടുംബ വാഴ്ച വേണ്ട; സിപിഎം ചാവേര്‍ പോരാട്ടത്തിന്; 40 സീറ്റില്‍ കടുത്ത തിരിച്ചടി മണക്കുന്നു





