തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകള്‍ സംരക്ഷിക്കാന്‍ മുന്‍പില്ലാത്ത വിധം വിട്ടുവീഴ്ചകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒരുങ്ങി സിപിഎം. 2021-ല്‍ മത്സരിച്ച 86 സീറ്റുകളില്‍ 67 എണ്ണത്തില്‍ ജയിക്കാനായെങ്കിലും അതില്‍ 40 മണ്ഡലങ്ങളിലും ഇക്കുറി കടുത്ത ഭരണവിരുദ്ധ തരംഗവും രാഷ്ട്രീയ വെല്ലുവിളിയും നേരിടുന്നുണ്ടെന്നാണ് പാര്‍ട്ടിയുടെ ആഭ്യന്തര വിലയിരുത്തല്‍. ഈ പ്രതിസന്ധി മറികടക്കാന്‍ വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് പാര്‍ട്ടി നേതൃത്വം തയ്യാറെടുക്കുന്നത്.
ഗോവിന്ദന് മാസ്റ്റര്‍ക്ക് നിരാശ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്. ഇത്തവണ മത്സരരംഗത്ത് നിന്ന് ഗോവിന്ദന് മാറിനില്‍ക്കണമെന്നാണ് പാര്‍ട്ടിയിലെ ധാരണ. എന്നാല്‍ താന്‍ ഒഴിഞ്ഞാല്‍ പകരം തന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പില്‍ മത്സരിപ്പിക്കണമെന്ന ഗോവിന്ദന്റെ ആവശ്യം മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ ഒരു വിഭാഗവും വെട്ടിയതായാണ് വിവരം. കുടുംബവാഴ്ച എന്ന ആരോപണം ഉയരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്യാമളയെ വെട്ടിയത്. ഇതില്‍ ഗോവിന്ദന് മാസ്റ്റര്‍ കടുത്ത അമര്‍ഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
എം.വി. ഗോവിന്ദന് പകരം തളിപ്പറമ്പില്‍ ആര് എന്ന ചോദ്യത്തിന് മാധ്യമപ്രവര്ത്തകന് എം.വി. നികേഷ് കുമാറിന്റെ പേരിനാണ് ഇപ്പോള്‍ മുന്‍ഗണന. സി.എം.പി നേതാവ് എം.വി. രാഘവന്റെ മകനെന്ന നിലയിലും ശ്രദ്ധേയനായ മാധ്യമപ്രവര്ത്തകന് എന്ന നിലയിലും നികേഷിനെ ഇറക്കിയാല്‍ മണ്ഡലം പിടിക്കാമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. ഗോവിന്ദന് തന്നെ നികേഷിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതിലെ അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചതായാണ് സൂചന.
പുനലൂരില്‍ ആറാം ക്ലാസുകാരനോട് ക്രൂരത; പണം മോഷ്ടിച്ചെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കി; വാര്‍ഡനും പാചകക്കാരനും പോലീസ് കസ്റ്റഡിയില്‍
വിജയസാധ്യത ഉണ്ടെങ്കില്‍ രണ്ട് ടേം കഴിഞ്ഞവര്‍ക്കും ഇക്കുറി സീറ്റ് നല്‍കും. ശിവന്‍കുട്ടിയും വീണാ ജോര്‍ജും അടക്കമുള്ള പ്രമുഖര്‍ വീണ്ടും ജനവിധി തേടും. സിറ്റിങ് എംഎല്‍എമാരെ മണ്ഡലം മാറ്റി മത്സരിപ്പിച്ച് ഭരണവിരുദ്ധ തരംഗത്തെ മറികടക്കാന്‍ നീക്കമുണ്ട്. കടകംപള്ളിയെ മാറ്റി വി.കെ. പ്രശാന്തിനെ അവിടെ പരീക്ഷിക്കാനുള്ള ആലോചന ശക്തമാണ്.
മൂന്നാം ഊഴം ലക്ഷ്യമിടുന്ന ഇടത് മുന്നണിയില്‍ പിണറായി വിജയന് തന്നെയാകും സര്വ്വസൈന്യാധിപന്. മാനദണ്ഡങ്ങള്‍ മാറ്റിവെച്ചും പ്രമുഖരെ തന്നെ കളത്തിലിറക്കി അധികാരം നിലനിര്‍ത്താനാണ് സിപിഎം നീക്കം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


എഎസ്പി കുറുപ്പ് വെട്ടിലാകുമോ? മോഹന്‍ലാല്‍ നല്കിയ സ്വര്‍ണ്ണം എങ്ങോട്ട് പോയി? കൊടിമര അട്ടിമറിക്ക് പിന്നിലെ കറുത്ത കൈകള്‍ പുറത്തേക്ക്; 2011ലെ ഛായം പൂശയും സംശയത്തില്‍




