തിരുവനന്തപുരം പിടിക്കാന്‍ തരൂര്‍ വരണം; കനഗോലുവിന്റെ നിര്‍ദ്ദേശത്തോട് അടുക്കാതെ തരൂര്‍; ഹൈക്കമാണ്ട് സമ്മര്‍ദ്ദം തുടരും; വിശ്വപൗരന്‍ നിയമസഭയിലേക്ക് മത്സരിക്കുമോ? അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ശശി തരൂരിനെ മത്സരിപ്പിക്കണമെന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ ശുപാര്‍ശ കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. എന്നാല്‍, നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാടിലാണ് ശശി തരൂര്‍. മുഖ്യമന്ത്രി പദവിയില്‍ കണ്ണില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് തരൂരിന്റെ പിന്‍മാറ്റം. എന്നാല്‍ പ്രിയങ്കാ ഗാന്ധിയുടെ സമ്മര്‍ദ്ദം തരൂരിന്റെ മനസ്സ് മാറ്റുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
തിരുവനന്തപുരം ജില്ലയില്‍ ഇത്തവണ യുഡിഎഫിന് കൂടുതല്‍ സീറ്റുകള്‍ ഉറപ്പാക്കാന്‍ തരൂരിന്റെ സാന്നിധ്യം അനിവാര്യമാണെന്നാണ് കനഗോലുവിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത്. തരൂര്‍ മത്സരിക്കുന്നത് ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും അനുകൂല തരംഗമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിജയസാധ്യത മാത്രം മാനദണ്ഡമാക്കി തയ്യാറാക്കിയ പട്ടികയില്‍ തരൂരിനാണ് തിരുവനന്തപുരം സെന്‍ട്രലില്‍ ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത്. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നേതൃതലത്തില്‍ തുടരുകയാണ്. ലോക്സഭയില്‍ തരൂരിന്റെ സേവനം ആവശ്യമാണെന്ന വാദവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ ആറു മുതല്‍ എട്ട് സീറ്റുകള്‍ വരെ പിടിച്ചെടുക്കാമെന്ന കനഗോലുവിന്റെ പ്രവചനം യാഥാര്‍ത്ഥ്യമാക്കാന്‍ തരൂര്‍ മനസ്സ് മാറണമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ താല്‍പ്പര്യം. തരൂര്‍ അന്തിമമായി എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍. പാറശ്ശാല, നെയ്യാറ്റിന്‍കര, കഴക്കൂട്ടം മണ്ഡലങ്ങളിലും തരൂരിന് വിജയ സാധ്യതയുണ്ട്. എന്നാല്‍ തിരുവനന്തപുരം സെന്‍ട്രലിലാണ് കൂടുതല്‍ പരിഗണന കനഗോലു തരൂരിന് കൊടുക്കുന്നത്.
മുഖ്യമന്ത്രി പദവിയില്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായും ഈ സാഹചര്യത്തില്‍ എംപി സ്ഥാനത്ത് തുടര്‍ന്ന് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും തരൂരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ ഇത്തവണ യുഡിഎഫിന് കൂടുതല്‍ സീറ്റുകള്‍ ഉറപ്പാക്കാന്‍ തരൂരിന്റെ സാന്ദിധ്യം അനിവാര്യമാണെന്നാണ് സുനില്‍ കനഗോലുവിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത്.
 വിജയസാധ്യത മാത്രം മാനദണ്ഡമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തരൂരിനാണ് തിരുവനന്തപുരം സെന്‍ട്രലില്‍ പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്.  തരൂരിന്റെ തീരുമാനം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമാകും. മുഖ്യമന്ത്രി പദമോഹമില്ലെന്ന തരൂരിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി, പാര്‍ട്ടി താല്‍പ്പര്യത്തിന് വഴങ്ങി അദ്ദേഹം മത്സരത്തിന് ഇറങ്ങണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. തരൂര്‍ അന്തിമമായി എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും തലസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍.
തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ശശി തരൂര്‍ മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍, കോണ്‍ഗ്രസ് പരിഗണിക്കാന്‍ സാധ്യതയുള്ള മറ്റ് പ്രമുഖ നേതാക്കള്‍ ശബരിനാഥനും വിഎസ് ശിവകുമാറുമാണ്. മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ ശബരീനാഥന്‍ മണ്ഡലത്തില്‍ സുപരിചിതനാണ്. യുവവോട്ടര്‍മാര്‍ക്കിടയിലും നഗരപ്രദേശങ്ങളിലും അദ്ദേഹത്തിനുള്ള സ്വാധീനം കോണ്‍ഗ്രസ് അനുകൂലമായി കാണുന്നു. നിലവില്‍ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ സജീവമായതും അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തെ മുന്‍പ് പ്രതിനിധീകരിച്ചിരുന്ന നേതാവെന്ന നിലയില്‍ ശിവകുമാറിന് മണ്ഡലത്തില്‍ ആഴത്തിലുള്ള ബന്ധങ്ങളുണ്ട്. മുന്‍ മന്ത്രിയെന്ന നിലയിലുള്ള പരിചയസമ്പത്തും മണ്ഡലത്തിലെ വോട്ടര്‍മാരുമായുള്ള വ്യക്തിപരമായ അടുപ്പവും അദ്ദേഹത്തിന് വീണ്ടും അവസരം നല്‍കിയേക്കാം. രാഹുലിന്റേയും പ്രിയങ്കയുടേയും പ്രസംഗങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിലൂടെ ശ്രദ്ധേയയായ ജ്യോതി, ഒരു സ്ത്രീ പ്രാതിനിധ്യം എന്ന നിലയിലും പുതുമുഖം എന്ന നിലയിലും പരിഗണിക്കാന്‍ സാധ്യതയുള്ള പേരാണ്. ഇതിനൊപ്പം ലത്തീന്‍ സഭയിലെ ചിലരേയും പരിഗണിക്കുന്നുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.