കേരളം ആര്‍ക്കൊപ്പം? ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം; യുഡിഎഫ് കടുത്ത പോരാട്ടത്തില്‍; ബിജെപിക്ക് മൂന്ന് സീറ്റുകള്‍; വയര്‍ലെസ് മീഡിയ സര്‍വ്വേ ഫലം പുറത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുന്‍പേ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എങ്ങോട്ടെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നു. വയര്‍ലെസ് മീഡിയ നടത്തിയ പ്രീ-പോള്‍ സര്‍വ്വേ പ്രകാരം സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കാണ് സാധ്യത. ഇടതുമുന്നണി 74 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.
എന്നാല്‍, 63 സീറ്റുകള്‍ പ്രവചിക്കപ്പെടുന്ന യുഡിഎഫ് ഭരണപക്ഷത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. നിര്‍ണ്ണായകമായ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി കരുത്ത് തെളിയിക്കുമെന്നും സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങളും ഓരോ മണ്ഡലത്തിലെയും രാഷ്ട്രീയ മാറ്റങ്ങളും വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സര്‍വ്വേ ഫലം പ്രകാരം തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലെ ചില ഭാഗങ്ങളിലും എല്‍ഡിഎഫ് വലിയ മേധാവിത്വം നിലനിര്‍ത്തുന്നു. തൃശൂരിലും കണ്ണൂരിലും ഇടതുപക്ഷത്തിന് കനത്ത സ്വാധീനമുണ്ട്.
എന്നാല്‍ മലപ്പുറം ജില്ലയില്‍ യുഡിഎഫ് തരംഗം പ്രകടമാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം നേമം, തൃശൂര്‍, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങള്‍ നിര്‍ണ്ണായകമാണ്. ഈ മൂന്ന് മണ്ഡലങ്ങളിലും ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നാണ് വയര്‍ലെസ് മീഡിയയുടെ നിരീക്ഷണം. വരും ദിവസങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ കണക്കുകള്‍ മാറിമറിയാന്‍ സാധ്യതയുണ്ടെന്നും സര്‍വ്വേ അടിവരയിടുന്നു.
ജില്ല തിരിച്ചുള്ള സര്‍വ്വേ ഫലത്തിന്റെ പൂര്‍ണ്ണരൂപം താഴെ:-

1. തിരുവനന്തപുരം (ആകെ 14)

  • എല്‍.ഡി.എഫ് – 10: അരുവിക്കര, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കാട്ടാക്കട, കഴക്കൂട്ടം, നെടുമങ്ങാട്, പാറശ്ശാല, വാമനപുരം, വര്‍ക്കല, വട്ടിയൂര്‍ക്കാവ്.
  • യു.ഡി.എഫ് – 03: കോവളം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര.
  • ബി.ജെ.പി – 01: നേമം.
2. കൊല്ലം (ആകെ 11)
  • എല്‍.ഡി.എഫ് – 07: ചടയമംഗലം, ചാത്തന്നൂര്‍, ഇരവിപുരം, കൊട്ടാരക്കര, കുന്നത്തൂര്‍, പത്തനാപുരം, പുനലൂര്‍.
  • യു.ഡി.എഫ് – 04: ചവറ, കരുനാഗപ്പള്ളി, കൊല്ലം, കുണ്ടറ.
  • ബി.ജെ.പി – 00.
3. പത്തനംതിട്ട (ആകെ 5)
  • എല്‍.ഡി.എഫ് – 02: കോന്നി, ആറന്മുള.
  • യു.ഡി.എഫ് – 03: അടൂര്‍, റാന്നി, തിരുവല്ല.
  • ബി.ജെ.പി – 00.
4. ആലപ്പുഴ (ആകെ 9)
  • എല്‍.ഡി.എഫ് – 04: ചെങ്ങന്നൂര്‍, ചേര്‍ത്തല, കായംകുളം, മാവേലിക്കര.
  • യു.ഡി.എഫ് – 05: ആലപ്പുഴ, അമ്പലപ്പുഴ, അരൂര്‍, ഹരിപ്പാട്, കുട്ടനാട്.
  • ബി.ജെ.പി – 00.
5. കോട്ടയം (ആകെ 9)
  • എല്‍.ഡി.എഫ് – 04: ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, വൈക്കം.
  • യു.ഡി.എഫ് – 05: ചങ്ങനാശേരി, കടുത്തുരുത്തി, കോട്ടയം, പാലാ, പുതുപ്പള്ളി.
  • ബി.ജെ.പി – 00.
6. ഇടുക്കി (ആകെ 5)
  • എല്‍.ഡി.എഫ് – 02: ദേവികുളം, ഉടുമ്പന്‍ചോല.
  • യു.ഡി.എഫ് – 03: ഇടുക്കി, പീരുമേട്, തൊടുപുഴ.
  • ബി.ജെ.പി – 00.
7. എറണാകുളം (ആകെ 14)
  • എല്‍.ഡി.എഫ് – 05: കളമശ്ശേരി, കൊച്ചി, കുന്നത്തുനാട്, തൃപ്പൂണിത്തുറ, വൈപ്പിന്‍.
  • യു.ഡി.എഫ് – 09: ആലുവ, അങ്കമാലി, എറണാകുളം, കോതമംഗലം, മൂവാറ്റുപുഴ, പറവൂര്‍, പെരുമ്പാവൂര്‍, പിറവം, തൃക്കാക്കര.
  • ബി.ജെ.പി – 00.
8. തൃശൂര്‍ (ആകെ 12)
  • എല്‍.ഡി.എഫ് – 10: ചേലക്കര, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, കുന്നംകുളം, മണലൂര്‍, നാട്ടിക, ഒല്ലൂര്‍, പുതുക്കാട്, വടക്കാഞ്ചേരി.
  • യു.ഡി.എഫ് – 01: ചാലക്കുടി.
  • ബി.ജെ.പി – 01: തൃശൂര്‍.
9. പാലക്കാട് (ആകെ 12)
  • എല്‍.ഡി.എഫ് – 08: ആലത്തൂര്‍, കോങ്ങാട്, ചിറ്റൂര്‍, മലമ്പുഴ, നെന്മാറ, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, തരൂര്‍.
  • യു.ഡി.എഫ് – 04: മണ്ണാര്‍ക്കാട്, പാലക്കാട്, പട്ടാമ്പി, തൃത്താല.
  • ബി.ജെ.പി – 00.
10. മലപ്പുറം (ആകെ 16)
  • എല്‍.ഡി.എഫ് – 02: പൊന്നാനി, തവനൂര്‍.
  • യു.ഡി.എഫ് – 14: ഏറനാട്, കൊണ്ടോട്ടി, കോട്ടയ്ക്കല്‍, മലപ്പുറം, മഞ്ചേരി, മങ്കട, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, വണ്ടൂര്‍.
  • ബി.ജെ.പി – 00.
11. കോഴിക്കോട് (ആകെ 13)
  • എല്‍.ഡി.എഫ് – 07: ബാലുശ്ശേരി, ബേപ്പൂര്‍, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, പേരാമ്പ്ര, നാദാപുരം.
  • യു.ഡി.എഫ് – 06: കൊടുവള്ളി, കുന്നമംഗലം, കുറ്റ്യാടി, കൊയിലാണ്ടി, തിരുവമ്പാടി, വടകര.
  • ബി.ജെ.പി – 00.
12. വയനാട് (ആകെ 3)
  • എല്‍.ഡി.എഫ് – 01: മാനന്തവാടി.
  • യു.ഡി.എഫ് – 02: കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി.
  • ബി.ജെ.പി – 00.
13. കണ്ണൂര്‍ (ആകെ 11)
  • എല്‍.ഡി.എഫ് – 08: അഴീക്കോട്, ധര്‍മ്മടം, കല്യാശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, തലശ്ശേരി.
  • യു.ഡി.എഫ് – 03: ഇരിക്കൂര്‍, കണ്ണൂര്‍, പേരാവൂര്‍.
  • ബി.ജെ.പി – 00.
14. കാസര്‍ഗോഡ് (ആകെ 5)
  • എല്‍.ഡി.എഫ് – 03: കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, ഉദുമ.
  • യു.ഡി.എഫ് – 01: കാസര്‍ഗോഡ്.
  • ബി.ജെ.പി – 01: മഞ്ചേശ്വരം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.